സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

അല്‍പ്പസമയം ആശ്രമത്തിലേക്ക്

ആശ്രമത്തിലുള്ളപ്പോള്‍ മനസ്സിന് വളരേയധികം ആശ്വാസമായിരിക്കും , കാരണം അവിടെ ഓടിക്കളിക്കുന്ന പിഞ്ചു കുട്ടികളേ കാണുമ്പോള്‍ നമ്മള്‍ എല്ലാം മറക്കും. പ്രത്യേകിച്ച് ഒന്നും രണ്ടും വയസ്സുള്ള കുട്ടികള്‍ , അവര്‍ക്ക് എന്നും സന്തോഷമായിരിക്കും. കാരണം അവര്‍ക്ക് അമ്മ ഒന്നല്ല ഒരുപാടുണ്ട്. അവര്‍ക്ക് ഏത് അമ്മയില്‍ നിന്നും അമ്മിഞ്ഞപ്പാല്‍ കുടിക്കാന്‍ കഴിയും, അത്കൊണ്ട് തന്നെ അവര്‍ ഒരിക്കലും കരയുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. എന്തൊരു സുന്ദരമായ കാഴ്ച്ചകളാണെന്നോ!! പൂമ്പാറ്റകളേ പോലെ എല്ലാപൂവില്‍ നിന്നും മധുനുകരാന്‍ കഴിയുമെന്നുള്ളത്. (ഇത് മരണംവരേ തുടരുകയും ചെയ്യും, അതൊക്കെ പിന്നീടൊരിക്കലാവാം ) ആ കാഴ്ച്ചകള്‍ എത്ര എഴുതിയാലും ഫലിപ്പിക്കാന്‍ കഴിയില്ലെന്നാണ് എന്റെ വിശ്വാസം. ശരിക്കും പൂമ്പാറ്റകളേ പോലെ ഒരു പൂവില്‍ നിന്നും അടുത്തപൂവിലേക്കുള്ള കുട്ടികളുടെ ‘പറക്കല്‍’ അതീവ സുന്ദരം തന്നെ. അത്കൊണ്ട് തന്നെ കുട്ടികള്‍ തടിച്ച് കൊഴുത്തിരിക്കും. കണ്ടാല്‍ അഞ്ച് വയസ്സെങ്കിലും ആയിട്ടുണ്ടാവും എന്ന് തോന്നും, യഥാര്‍തത്തില്‍ കുട്ടിക്ക് ഒന്നോ രണ്ടോ വയസ്സേ ആയിട്ടുണ്ടാവുകയുള്ളൂ. നിഷ്കളങ്കത തുളുമ്പുന്ന ആ മുഖങ്ങള്‍ പ്രകാശിക്കുന്നതായി തോന്നാറുണ്ട്. ഒരു പുഞ്ചിരികൂടി വന്നാല്‍ നമ്മള്‍ സ്വര്‍ഗ്ഗത്തിലാണെന്ന് തോന്നും, മാലാഖയേ കണ്ടൊരു പ്രതീതിയുളവാകും. ഇത്രയും സുന്ദരമായ സ്ഥലം ലോകത്തിലുണ്ടോ എന്ന് നമ്മള്‍ അത്ഭുതപ്പെടും. ലോകത്തിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് കാശ്മീരല്ല, ആശ്രമമാണ്.
അതുപോലെ തന്നെയാണ് അവിടത്തെ അമ്മമാരും, എന്തൊരു വാത്സല്യമാണെന്നോ മക്കളോട്. അമ്മമാരുടെ സ്വയം മറന്നുള്ള സ്നേഹം കാണണമെങ്കില്‍ ആശ്രമത്തില്‍ തന്നെ പോകണം. ഒരിക്കലും ആ മുഖങ്ങള്‍ വാടുന്നത് നമുക്ക് കാണാന്‍ കഴിയില്ല. എല്ലായ്പ്പോഴും സ്നേഹത്തിന്റെ ക്രയവിക്രയം അതായത് സ്നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ കാണുന്നത് ഇവിടെ മാത്രമാണെന്ന് പറയാം. ഇത് കൊണ്ടാണെന്ന് തോന്നുന്നു ഈ ഒരു നിഷ്കളങ്കത അവരുടെ ജീവിതത്തിലുടനീളം കാണാന്‍ കഴിയുന്നത്. “ചുട്ടയിലെ ശീലം ചുടലവരെ” എന്നാണെല്ലോ മൊഴി. ജിവിത ദര്‍ശനങ്ങള്‍ ഒരുപാട് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലും എഴുതപ്പെടാത്ത ജീവിത ദര്‍ശനങ്ങളുമായി ഇവര്‍ ജീവിക്കുന്നത് കാണുമ്പോള്‍ ആരും അസ്സൂയപ്പെട്ടുപോകും. ഒരു കെട്ടുപാടുകളുമില്ലാതെ, ടെന്‍ഷന്‍ എന്ന വാക്കുപോലും നിഘണ്ടുവില്‍ ചെര്‍ക്കാതെയുള്ള ജീവിതം ഒന്നാലോചിച്ചു നോക്കൂ എത്ര സുന്ദരം, എത്ര ധന്യം. (പുറത്ത് കോട്ടും സൂട്ടുമണിഞ്ഞ് നടക്കുന്നവര്‍ക്ക് ഇതൊക്കെ വളരെ പുഛമായി തോന്നുന്നത് സാധാരണം, പക്ഷെ ഒരു ദിവസമെങ്കിലും അവിടെ ആത്മാര്‍ഥമായി അലിഞ്ഞുചേർന്ന് ജീവിച്ചാല്‍ ആ ദിവസം ഒരിക്കലും മനസ്സില്‍ നിന്നും മായത്തില്ല)

അവിടെ അണ്വായുധത്തിന്റെ ഭീഷണിയില്ല, പ്രത്യയശാസ്ത്രങ്ങളുടെ സംഘട്ടനങ്ങളില്ല, രാഷ്ട്രീയത്തിന്റെ അതിപ്രസരമില്ല, ഉഡായിപ്പുകളുടെ വാചക കസര്‍ത്തുകളില്ല, മഹത് വചനങ്ങളുടെ തലതൊട്ടപ്പന്മാരും പൌരോഹിത്യ മൂരാച്ചികളുമില്ല, കളവും ചതിയും വഞ്ചനയുമില്ല, ബലിമൃഗങ്ങളും ബലിയര്‍പ്പണമില്ല, ആര്‍ഷഭാരതതിന്റെ വിഷം ചീറ്റുന്ന ശൂലങ്ങളില്ല, പ്രധാമത്രിയും പ്രസിഡണ്ടുമില്ല, പോലീസും പട്ടാളവുമില്ല എല്ലാവരും മഹാന്മാരും മഹതികളും. എല്ലാവരും പരസ്പരം ബഹുമാനിക്കുന്നു. എല്ലാവരും സ്വന്തം ശരീരം പോലെ മറ്റുള്ളവരേയും കാണുന്നു.

ഞാനവിടെ നിന്നും മനസ്സിലാക്കിയ ഏറ്റവും വലിയ പാഠം മനുഷ്യന്റെ ആവശ്യങ്ങളാണ് മനുഷ്യനെ ചീത്തയാക്കുന്നത് ടെന്‍ഷനടിപ്പിക്കുന്നത്. നമ്മള്‍ കാണുന്നത് മനുഷ്യന്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കുതിക്കുമ്പോള്‍ ജീവിക്കാന്‍ മറക്കുന്നു. പരസ്പര സ്നേഹമെന്താണെന്ന് അറിയാതെ പോകുന്നു, എല്ലാം വെട്ടിപിടിക്കണമെന്ന ഒരേ ചിന്തമാത്രം. അത്കൊണ്ട് തന്നെ ആയുസ്സ് വളരെ കുറഞ്ഞ് വരുന്നു. ജീവിക്കുന്നെന്ന് മനസ്സിലാകണമെങ്കില്‍ അവിടെ ജീവിക്കണം ചുരിങ്ങിയത് അവരുടെ ജീവിതമെങ്കിലും കാണണം

(ദയവു ചെയ്ത് ഈ ആശ്രമം എവിടേയാണ് എന്നൊന്നും ചോദിക്കരുത് പറയില്ല, പറയില്ല, പറയില്ല, അവിടത്തെ മറ്റ് നല്ലകാര്യങ്ങൽ സമയകിട്ടിയാൽ പിന്നീടാവാം, അവസാനമായി ഒന്ന് കൂടി പറയാം, എന്റെ മറ്റ് ബ്ലോഗുകളിലെ കമന്റ് പൊക്കിയും, പ്രത്യയശസ്ത്രങ്ങളുടെയും അളവുകോലുവെച്ച് എന്നെ അളക്കാ‍ൻ തുനിയരുത്, മറിച്ച് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായി കണ്ടാൽ മതി)

ആര്‍ത്തി

ബല്‍ബീര്‍ സിംഗിന് പൊതുശ്മശാനത്തില്‍ ശവക്കുഴി എടുക്കലായിരുന്നു ജോലി. പെണ്‍കുട്ടികളെ കണ്ടാല്‍ ഒന്ന് കമന്റടിക്കാതെയോ, ഒരു വളിച്ച ചിരി പാസ്സക്കാതെയോ വിടാറില്ല തന്നെ!.

ആരെങ്കിലും മരണപ്പെട്ടു എന്നറിഞ്ഞാല്‍ വളരെ സന്തോഷമായിരുന്നു ബല്‍ബീറിന്. പ്രത്യേകിച്ച് സ്ത്രീകള്‍ മരണപ്പെട്ടാല്‍. ആളുകള്‍ ഇദ്ദേഹത്തിന്റെ സന്തോഷം കാണാറുണ്ടെങ്കിലും അതൊക്കെ ചില്ലറ തടയുന്നതിന്റെതായിരിക്കും എന്നായിരുന്നു എല്ലാവരും മനസ്സിലാക്കിയിരുന്നത്.

അങ്ങിനെയിരിക്കെ ഒരു ദിവസം അര്‍ജുന്‍ സിംഗിന്റെ ഇരുപത്തിരണ്ടു വയസ്സുള്ള രുഗ്മിണി കൌര്‍ മരണപ്പെട്ടു. മൃതദേഹം അടക്കം ചെയ്തു എല്ലാവരും പിരിയുകയും ചെയ്തു. അന്നത്തെ ദിവസം ബല്‍ബീര്‍ സിംഗിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു കണ്ടത്. ഇതൊന്നും ശ്രദ്ധിക്കാനോ സംസാരിക്കാനോ സഹോദരനായ അര്‍ജുനന് കഴിഞ്ഞിരുന്നില്ല.

അര്‍ജുന്‍ വീട്ടിലെത്തി അല്‍പസമയം വിശ്രമിച്ചപ്പോഴാനു തന്‍റെ മൊബൈല്‍ ശ്മശാനത്തില്‍ മറന്നുവെച്ച കാര്യം ഓര്‍മ്മ വന്നത്. അതെടുക്കാനായി ശ്മാശാനത്തിലെത്തിയപ്പോള്‍ കണ്ട കാഴ്ച അതിഭീകരമായിരുന്നു.

അതെങ്ങനെ എഴുതണമെന്നു എനിക്കറിയില്ല, കുഴിയില്‍നിന്നും എടുത്ത രുഗ്മിണിയുടെ മൃതദേഹത്തില്‍ ബല്‍ബീര്‍ കാട്ടികുട്ടുന്ന കൂത്തുകള്‍ കണ്ടു ബോധം നഷ്ടപ്പെട്ടേക്കുമോ എന്ന് അര്‍ജുന്‍ ഭയപ്പെട്ടു. ഒന്നും കണ്ടു നില്‍ക്കാനാകാതെ ഓടി രക്ഷപ്പെടുകയാണുണ്ടായത്.

പിന്നീട് പോലീസില്‍ അറിയിക്കുകയും കോടതി അദ്ദേഹത്തെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തു.

ഈ വാലെന്‍ഡെയ്സ് ഡെയില്‍ ഒരു തുറന്ന് പറച്ചില്‍

പ്രണയിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ ഒരു ദിവസം പ്രത്യേകം നീക്കി വെച്ചിരിക്കുന്നത് എത്രനന്നായി എന്ന് ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്, കാരണം വളരെ പഴകിയ നമ്മുടെ പ്രണയം ഓര്‍ത്തെടുക്കാന്‍ ഒരു ദിവസം ഇല്ലാ‍യിരുന്നെങ്കില്‍ നമ്മളെന്നോ വിസ്മ്രിതിയില്‍ അലിഞ്ഞു പോയേനെ!! നമ്മുടെ പഴയകാല വിളികളും സംസാരങ്ങളും ചിരികളും അട്ടഹാസങ്ങളും ഉപദേശങ്ങളും പരസ്പരം കുറ്റപ്പെടുത്തലുകളും എല്ലാം ഞാന്‍ ഇന്നലെ കഴിഞ്ഞത് പൊലെ ഓര്‍ക്കാന്‍ കാരണം ഈ വാലെന്‍ഡെയ്സ് ഡെയാണ് എന്ന് നീ മറക്കരുത്. നീയും ഈ വാലെന്‍ഡെയ്സ് ഡെയും എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്ന് ഇപ്പോഴെങ്കിലും നീ മനസ്സിലാക്കണം. ഇന്നെങ്കിലും നിന്റെ മനസ്സില്‍ ഒരു പ്രണയ പുഷ്പ്പം വിരുയുമെന്ന് ഞാനാശിക്കുന്നു. (പണ്ട് വിരിഞ്ഞത് പോലെല്ല, കൂട്ടുകാരെ അതൊരു കഥയാണ്, പിന്നീട് പറയാം )

ഇന്ന് ഞാന്‍ ഒരു രക്ഷകനും ശിക്ഷകനും ഇല്ലാത്ത ഒറ്റത്തടിയാണ്, എനിക്ക് ഇന്ന് ഈയുള്ള ഒറ്റ ജീവിതമേയുള്ളൂ. മറ്റൊരു ജീവിതത്തെകുറിച്ച് പറഞ്ഞ് എന്നെ പുളകം കൊള്ളിക്കാന്‍ ആര്‍ക്കും കഴിയിയില്ല. കാരണം അതൊന്നും എന്റെ തലയില്‍ ഇന്ന് കയറില്ല. എന്റെ ചിന്തയും വീക്ഷണവും വിലയിരുത്തലുകളും പഴയതില്‍ നിന്നും വളരെ മാറിയിരിക്കുന്നു. ഒന്നും സങ്കല്‍പ്പിച്ച് ജീവികാന്‍ കഴിയാത്ത ഒരവസ്ഥ എന്നില്‍ സംചാതമായിരിക്കുന്നു. യാഥാര്‍ത്യവും വിശ്വാസവും രണ്ടായിത്തന്നെ എന്നില്‍ നിന്നും വേര്‍പെട്ടിരിക്കുന്ന കാര്യം വളരെ വൈകിയെങ്കിലും നീ മനസ്സിലാക്കണം. സാങ്കല്‍പ്പിക വിശ്വാസങ്ങള്‍ കണ്ണുമടച്ച് ഇന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, അതെന്റെ മനസ്സിന്റെ / ചിന്തയുടെ കുഴപ്പമാണെന്ന് നീ ചിലപ്പോള്‍ പറഞ്ഞേക്കാം, അത് നീ തീരുമാനിക്കുക. എനിക്കറിയില്ല. പക്ഷെ എനിക്കൊന്നറിയാം എല്ലാവരുടേയും ചിന്തയും അറിവും വിലയിരുത്തലുകളും ഒരിക്കലും ഒന്നാവില്ല. പ്രപഞ്ചത്തെ മനസ്സിലാക്കുമ്പോള്‍ അതിന്റെ നാഥനെകുറിച്ചുള്ള വിലയിരുത്തലുകള്‍ കാണുമ്പോള്‍ എത്ര ശ്രമിച്ചിട്ടും ഇത്രയും ചെറിയ ഒരു നാഥനെ സങ്കല്‍പ്പിക്കാന്‍ എന്റെ മനസ്സ് കൂട്ടാക്കുന്നില്ല / എനിക്ക് മനസ്സിലാകാന്‍ കഴിയുന്നില്ല. ഒരു പക്ഷെ നീ പറഞ്ഞേക്കാം എന്റെ ബുദ്ധിയുടെ കുറവോ ചിന്തയിലെ വൈകല്യമോ, മനസ്സിന്റെ ചെറുപ്പമോ അതുമല്ലെങ്കില്‍ പിരിലൂസ് അങ്ങനെ വല്ലതുമോ ആയിരിക്കാമെന്ന്. നിനക്ക് വേണ്ടി ഞാനത് സമ്മതിച്ച് തരാം. പക്ഷെ പിന്നേയും കിടക്കുന്നു പ്രശ്നങ്ങള്‍. അതൊക്കെ പിന്നീടൊരിക്കലാവാം. അല്ലെങ്കിലും ഈ നല്ലൊരു ദിവസത്തില്‍ ഒരു വാദപ്രതിവാദത്തിനു ഞാനെന്തിന് മുതിരണം. അല്ലെങ്കിലും അത് നമ്മുടെ വിഷയവുമല്ലല്ലൊ?.

അവസാനമായി ഞാനൊരു കാര്യം പറയാം ഈ പ്രണയവും പ്രണയം തുളുമ്പുന്ന മനസ്സും അതിനോട് അരുക് ചേര്‍ന്ന് പോകുന്ന മനസ്സ് കുളിര്‍ക്കലും ഇല്ലാതെ എന്ത് ജീവിതം, ഇങ്ങനെ പ്രണയംമില്ലാതെ / പ്രണയം കാണിക്കാതെ / പ്രണയം പറയാതെ നമ്മുടെ ജീവിതം നാം തന്നെ കുളം തോണ്ടിയിട്ട് വലിയ വലിയ പ്രത്യശാസ്ത്രങ്ങളുടേയും എഴുതപ്പെട്ട തത്വചിന്തകളുടേയും എല്ലാം നിയന്ത്രിക്കുന്ന ഒരു മഹാശക്തിയുടെയും തലയില്‍ കെട്ടിവെച്ചിട്ട് കൈ കഴുകാന്‍ ശ്രമിച്ചാല്‍ എല്ലാം ശുഭമായി പര്യവസാനിക്കുമെന്ന് കരുതി ജീവിതം മുന്നോട്ട് നയിക്കുന്ന ഞാനും നീയും എന്നെങ്കിലും കരകയറുമെന്ന് വിശ്വസിക്കാന്‍ വളരേയേറെ പ്രയാസം തോന്നുന്നു പ്രിയനേ !!!

എന്നെ ഇന്ന് മുന്നോട്ട് നയിക്കുന്നത് നിന്നെകുറിച്ചുള്ള മധുരമുള്ള ഓര്‍മ്മകളാണെന്ന് നീ തീര്‍ച്ചയായും മനസ്സിലാക്കണം. അത് മനസ്സിലാക്കുമ്പോള്‍ മാത്രമേ ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇത്തിരിയെങ്കിലും നിന്റെ മനസ്സില്‍ കയറുകയുള്ളൂ,. “നീ വിളിക്കരുത്, മെയില്‍ അയക്കരുത് ഞാന്‍ ശരിയായ വഴിയില്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചു” എന്നൊക്കെ പറയാന്‍ നീ എന്നെ വിളിക്കരുത് എന്നായിരിക്കും ഞാന്‍ പറയാന്‍ പോകുന്നത് എന്ന് നീ ധരിച്ചാല്‍ നിനക്കു തെറ്റി (അല്ലെങ്കിലും പലപ്പോഴും നിനക്കല്ലേ തെറ്റാറ്) നീ വിളിക്കണം അതൊക്കെ പറയണം കൂട്ടത്തില്‍ ആ പാലൂറും, തേനൂറും ചിരിയും സമ്മാനിച്ച് നിനക്ക് നിന്റെ വഴിയേ പോകാം. അന്നെങ്കിലും ഈ പ്രിയപ്പെട്ട വാലെന്‍ഡെയ്സ് ഡേ ഓര്‍ക്കുന്നത് പോലെയെങ്കിലും നിന്നെ ഓര്‍ക്കാമല്ലോ!!
പ്രിയ കൂട്ടുകാരാ പ്രണയമുള്ള മനസ്സുകളിലാണ് സമാധാനം കുടികൊള്ളുകയുള്ളുവെന്നും പ്രണയമുള്ളിടത്തെ ജീവിതം ആഘോഷിക്കപ്പെടുകയുള്ളൂവെന്നും ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. (ആഘോഷവും സമാധാനവുമല്ല ജീവിതമെന്ന് നീ ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഓർക്കാതെയല്ല!!!) ആ തിരിച്ചറിവില്‍ നിന്നാണ് ഈ എഴുത്ത് എന്ന് മനസ്സിലാക്കിയാലും. മനസ്സിനെ മഥിക്കുന്ന ചിന്തകളില്‍ ഏറ്റവും സുന്ദരമായതാണ് പ്രണയമെന്ന് ഇത്തരുണത്തില്‍ നിന്നെ മനസ്സിലാക്കിത്തരുവാന്‍ ഞാനൊരു വിഫല ശ്രമം നടത്തുകയാണെന്ന് എനിക്കറിയാം. എങ്കിലും എന്‍റെ പ്രിയപ്പെട്ടവന് ഞാന്‍ ചുരിക്കി എഴുതട്ടെ.

ഒരു മനുഷ്യന് പ്രണയമെന്ന സുഖമുള്ള രോഗം പിടിപെട്ടാല്‍ അത് യഥാര്‍ത്ഥ അര്‍ബുദത്തേക്കാളും മാരകമായിരിക്കുമെന്ന് ഞാന്‍ പലയിടങ്ങളിലും വായിച്ച് മനസ്സിലാക്കിയതിലും ഉപരിയായി അനുഭവത്തിലൂടെ പഠിച്ചിരിക്കുന്നു. ആ ഒരനുഭവം തന്ന പ്രണയത്തിന് എന്റെ കൂപ്പു കൈ. പ്രണയം പലതരത്തിലുണ്ട്, അതില്‍ അസ്തിക്ക് പിടിച്ച പ്രണയം അര്‍ബുദത്തേക്കാളും മാരകമാണ്. അര്‍ബുദം കരളിനേയും സ്തനത്തേയും ഗർഭപാത്രത്തേയുമാണ് പിടികൂടുന്നതെങ്കില്‍, പ്രണയം പിടികൂടുന്നത് എല്ലാം നിയന്ത്രിക്കുന്ന മനസ്സിനേയാണ് ഒപ്പം തലച്ചോറിനേയുമാണ് എന്ന കാര്യം എന്നേക്കാളും നിനക്കാണ് കൂടുതല അറിയുന്നത് എന്ന് എനിക്ക് നല്ലപ്പോലെ അറിയാം. എന്നാലും എന്റെ നിറഞ്ഞു തുളുമ്പുന്ന വികാരങ്ങള്‍ നിന്നോടല്ലാതെ മറ്റാ‍രോടും പറയാനില്ലാത്തത് കൊണ്ടും നിന്നോടുതന്നെ ഇതെല്ലാം പറഞ്ഞു തീര്‍ക്കാം എന്നേ ഞാനുദ്ദേശിച്ചുള്ളൂ (കഴുത കാ‍മം കരഞ്ഞു തീര്‍ക്കുമെന്ന് പറഞ്ഞേക്കരുത് ട്ടോ) അങ്ങിനെ മനസ്സിനുപിടിച്ച അര്‍ബുദവുമായി ഞാന്‍ ഊരു ചുറ്റുമ്പോള്‍ എന്റെ കാലുകള്‍ക്ക് ശക്തികുറയുന്നതായി, കൈകള്‍ക്ക് സ്വാധീനം കുറയുന്നതായി മനസ്സിനു തളര്‍ച്ച വന്നതായി, രക്തയോട്ടം കുറയുന്നതായി, വിശപ്പ് കുറയുന്നതായി എനിക്കനുഭവപ്പെടുന്നു. ഇതെല്ലാം എന്റെ തോന്നലുകളാണെന്ന് മത്രം പറഞ്ഞ് എന്റെ പ്രണയത്തെ നിരുത്സാഹപ്പെടുത്തുന്നതിനു മുമ്പ് ഇതും കൂടി കേള്‍ക്കാന്‍ ഞാന്‍ വിനീതയായി അപേക്ഷിക്കുന്നു. ഇത് പ്രണയാര്‍ബുദം പിടിപെട്ട് മനസ്സ് തളര്‍ന്ന ഒരു മുടച്ചരക്കിന്റെ വേദനകളായി കാണണമെന്നും അപേക്ഷിക്കുന്നു.

രക്തത്തില്‍ പ്രണയ രസം കലര്‍ന്നാല്‍ അത് ധമനികള്‍ വഴി ഹൃദയത്തില്‍ എത്തുകയും അവിടെ നിന്നും ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുകയും അത് ശരീരത്തിലെ ഓരോ സുഷിരത്തിലൂടെ പുറത്ത് വരികയും ചെയ്യുന്ന ഒരവസ്ഥ ആലോചിക്കാന്‍ നിനക്ക് ഇപ്പോള്‍ കഴിയുന്നുണ്ടാവും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അങ്ങിനെയൊരവസ്ഥയില്‍ ഒരാളെ കാണുന്നത് ആല്‍മരത്തിന്റെ വേരുകള്‍ താഴത്തേക്കിറങ്ങുന്നത് പോലെ, ശിരസ്സ് മുതല്‍ കാല്‍ പാദം വരേ പ്രണയ രസം ഒലിച്ചിറങ്ങുന്ന അവസ്ഥയിലാണ് ഞാനിന്ന്. ആ വേദനയുടെ കാഠിന്യം എത്രയെന്നും നിനക്കിപ്പോള്‍ മനസ്സിലായിക്കാണും,(പക്ഷെ എനിക്കത് സുഖമുള്ള വേദനയാണെന്ന് കൂടി പറയട്ടെ) നിനക്ക് ഈ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരനുഭവം പറയുന്നതോടെ ഞാനിതവസാനിപ്പിക്കാം.


ഒരു ദിവസം വളരേ പഴയക്കം ചെന്ന, കാടും പടലും വളര്‍ന്ന ഒരു ബസ്സ് സ്റ്റോപ്പില്‍ ബസ്സ് കാത്തിരിക്കുകയായിരുന്നു ഞാന്‍. ആ സമയത്ത് അവിടെ കാട്ടില്‍ വളരേ സുന്ദരന്മാരായ രണ്ട് കിളികള്‍ കലപില കൂടുന്നത് കേട്ട് ആ ഭാഗത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച അതീവ സുന്ദരമായിരുന്നു. എന്തോ എന്റെ മനസ്സില്‍ നിന്നെകുറിച്ചുള്ള ഓര്‍മ്മകള്‍ ഉള്ളത് കാരണം ഞാന്‍ ആ രംഗങ്ങള്‍ കണ്ട് മതിമറന്നിരുന്നു പോയി. എന്റെ രക്തം പ്രണയ രസം കൊണ്ട് ചൂടായത് കാരണം ശരീരം മുഴുവന്‍ ഇളം ചൂടായിരിന്നു. അപ്പോള്‍ ഞാന്‍ പരിസരം മറന്ന് ആസ്വദിച്ചു. പെട്ടെന്നായിന്നു ബസ്സ് വന്നത് ഞാന്‍ ഓടി ബസ്സിനടുത്തേക്ക് ചാടിയപ്പോള്‍ എന്റെ കാലില്‍ ഒരു മുര്‍ഖന്‍ പാമ്പ് പത്തിവിടര്‍ത്തി ചുറ്റിക്കിടക്കുന്നതാണ് കണ്ടത്. ആ കാഴ്ച കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടു എന്റെ കാല്‍ ശക്തിയായി കുടഞ്ഞപ്പോള്‍ ഞാന്‍ തെറിച്ച് വീണത് ബസ്സിന്റെ മുമ്പിലേക്കായിരുന്നു, ബസ്സിന്റെ മുന്നിലത്തെ ടയര്‍ എന്റെ കാലിലൂടെ കയറിയിറങ്ങി ചതഞ്ഞരഞ്ഞ് രക്തവും അതിന്റെ കൂടെ റോസിന്റെ നിറത്തിലുള്ള പ്രണയരസവും ഒലിച്ചിറങ്ങുമ്പോഴും നിന്നോടുള്ള ശക്തമായ പ്രണയം കാരണം ഒരു വേദനയും ഞാനറിഞ്ഞില്ല, ഇത് തന്നെയായിരിക്കണം പാമ്പ് കാലില്‍ ചുറ്റികിടന്നപ്പോഴും ഞാനറിയാതിരുന്നത്. പ്രണയമുള്ളവരേ മുര്‍ഖന്‍ പാമ്പുകള്‍ക്ക് ഇഷ്ടമാണെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. പ്രണയമുള്ള രക്തത്തിന്റെ വാസന പാമ്പുകള്‍ക്ക് പോലും പിടിച്ചെടുക്കാന്‍ കഴിയുന്നു, പക്ഷെ നിനക്ക്!! നിനക്ക് മാത്രം അതിനു കഴിയുന്നില്ല!! ആ പാമ്പ് ഒന്നും പറയാതെ നിന്നെപോലെ കാട്ടിലേക്ക് മറയുന്നത് നിസംഗതയോടെ ഞാന്‍ നോക്കിയിരുന്നു. ഇനിയെങ്കിലും എന്റെ പ്രണയത്തിന്റെ ആഴം / ആസക്തി / മൂല്യം നീ മനസ്സിലാക്കുമെന്ന് കരുതി കണ്ണുകളടക്കട്ടെ!!!
(ഇതിലെ അക്ഷരതെറ്റും വ്യാകരണവും നോക്കി എന്നെ കൊഞ്ഞനം കുത്തരുതെന്ന് പ്രത്യേകം പറയേണ്ടല്ലോ?)