സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

യുക്തിവാദിയും സന്ധ്യാവിളക്കും

ശശി എം.ബി.ബി.എസ്സ് കഴിഞ്ഞ് ഉന്നത പഠനത്തിനു തയ്യാറെടുക്കുന്നതിനിടയിലാണ് വിവാഹത്തെ കുറിച്ച് അച്ഛനും അമ്മയും സംസാരിക്കാന്‍ തുടങ്ങിയത്.

അച്ഛനും അമ്മയും സ്കൂള്‍ ടീച്ചരുമാരായത് കൊണ്ട് ഏപ്രില്‍ മേയ് മാസത്തില്‍ കല്യാണം നടത്തണമെന്ന നിര്‍ബന്ധം ഉണ്ടായിരുന്നു. രണ്ടുപേരും യുക്തിവാദികളായത്‌ കാരണം കല്യാണം വളരെ ലളിതവുമായും, ജാതക, ബൈനോക്കുലര്‍ നക്ഷത്ര നോട്ടവും വേണ്ടല്ലോ എന്നാ സമാധാനം ശശിയെ പ്രണയത്തിന്‍റെ സങ്കല്‍പ്പ കൊട്ടാരത്തിലേക്ക് ആനയിച്ചു. ഒപ്പം പഠിച്ച ഫസീലയെ സ്വന്തമാക്കാന്‍ കച്ചമുറുക്കി ഇറങ്ങിത്തിരിച്ചിരിക്കുകകയായിരുന്നു.

ഫസീലയുടെ ഉമ്മയും വാപ്പയും ശശിയുടെ മാതാപിതാക്കളെ പോലെ യുക്തിവാദികളായതും അവനെ കൂടുതല്‍ ഫസീലയോടടുപ്പിച്ചു. ഫസീലയുടെ മാതാപിതാക്കള്‍ വളരെ യുക്തി ചിന്തയുള്ളവരും പുരോഗമന ചിന്താഗതിക്കാരുമായിരുന്നു.

യുക്തിയുടെ ശുഭ മുഹൂര്‍ത്തത്തില്‍ വളരെ ചെറിയ ടീ പാര്‍ട്ടിയോടെ മഹത്തായ മംഗള കര്‍മം നടന്നു. ശശിയും ഫസീലയും ദാമ്പത്യ ജീവിതം തുടരുന്നതിനിടയില്‍ ശശിയുടെ അമ്മ കുളിമുറിയില്‍ വഴുതി വീണു കയ്യൊടിഞ്ഞു കിടപ്പിലായി. അന്നത്തെ ദിവസം സന്ധ്യയായപ്പോള്‍ അമ്മ കല്യാണി ടീച്ചര്‍ ഫസീലയെ വിളിച്ചു സന്ധ്യാവിളക്ക് വെക്കാന്‍ പറഞ്ഞതോടെ ഫസീലയുടെ മട്ടും ഭാവവും മാറി. “ഞാന്‍ എല്ലാ ആചാരങ്ങളും ഉപേക്ഷിച്ചാണ് ശശിയെ ഭര്‍ത്താവായി സ്വീകരിച്ചത്. ഇപ്പോള്‍ നിങ്ങളുടെ മതത്തിലെ ഒരാചാരം ചെയ്യാന്‍ എന്നെ നിര്‍ബന്തിക്കുന്നതിന്റെ പൊരുള്‍ എനിക്ക് മനസ്സിലാവുന്നില്ല” ഫസീല പറഞ്ഞു നിര്‍ത്തി.

“മകളെ നിന്നെ സ്വന്തം മകളായാണ് ഇന്നുവരെയും ഞാന്‍ കണ്ടത്. സന്ധ്യാവിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്. അത് കാലാകാലങ്ങളിലായി എന്‍റെ അച്ഛനമ്മമാര്‍ ചെയ്യുന്ന കാര്യമാണ്. ഞാനത് വേണ്ടാന്ന് വെച്ചത് മാഷുടെ അഭിപ്രായം മാനിച്ചാണ്. എനിക്കിപ്പോള്‍ വയ്യാതെ കിടക്കുമ്പോള്‍ വിളക്കിന്റെ ആവശ്യം തോന്നിത്തുടങ്ങി. യുക്തി വാദികള്‍ക്ക് ഐശ്വര്യം വേണ്ടയെന്നുണ്ടോ?“ അമ്മയുടെ വാദങ്ങള്‍ ഇങ്ങനെയായിരുന്നു.

ഇത് കേട്ടറിഞ്ഞ ശശിയുടെ മനസ്സ് പിടഞ്ഞു. ഏതു മതത്തെക്കാളും യുക്തി ചിന്തക്ക് പ്രാധാന്യം കൊടുക്കുകയും ഏതു യുക്തി ചിന്തയേക്കാളും സ്നേഹത്തിന്, പ്രണയത്തിന് മൂല്യം കല്പിച്ച അവനെ സമ്പന്ധിച്ചിടത്തോളം കടിച്ചിറക്കാന്‍ പറ്റാത്ത വിഷമായിരുന്നു ഈ സംഭവങ്ങള്‍.

അതിനിടക്ക് ഫസീല വാപ്പയെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ വാപ്പയുടെ മറുപടി ഇങ്ങനെയായിരുന്നു. “മകളെ നീ ഒരു വിളക്ക് കത്തിക്കുന്നത് കൊണ്ട് മനുഷ്യത്വത്തിന്റെ മൂല്യം ഇടിഞ്ഞു പോകില്ല - അതൊരു പ്രകാശമായി കണ്ടാല്‍ മതി, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വരാനുള്ള ചെറിയൊരവസരം. അത് നീയായിട്ടു കെടുത്തിക്കളയരുത്. വൈദ്യുതി പോകുമ്പോള്‍ കത്തിക്കുന്നതാണെന്ന് മനസ്സിലാക്കിയാല്‍ മതി.

എന്നാലും വാപ്പ വെളിച്ചത്തിന്റെ പ്രശ്നമല്ല, അമ്മയുടെ മനസ്സില്‍ എന്നാണ് ഇരുട്ട് കയറിയതെന്ന് എനിക്ക് മനസ്സിലായില്ല ഇത് ആദ്യമേ ഞാനറിഞ്ഞിരുന്നെങ്കില്‍ വിദേശത്തുനിന്നും ഇലക്ട്രിക്ക് ദീപം വരുത്തുമായിരുന്നു. അതാവുമ്പോള്‍ എടുത്തുകൊണ്ട് നടക്കണ്ട ആവിശ്യംവുമില്ലല്ലോ?. ഇതിനൊരവസാനമുണ്ടാവില്ലെന്നു കണ്ട ശശി ഫസീലയെയും കൂട്ടി പൂനയിലേക്ക്‌ വണ്ടി കയറി.

ഒളിച്ചോട്ടം

മേരി ഒരു യാഥാസ്ഥിക കുടുംബത്തിലായിരുന്നു ജനിച്ചതും
വളര്‍ന്നതും.വീട്ടില്‍ അമ്മയുടേയും അച്ചന്റെയും
പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും വഴക്കുകളും
മേരിയെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു.
ഇതൊന്നും കേള്‍ക്കാനും സഹിക്കാനുമുള്ള മനക്കരുത്ത്
അവള്‍ക്കുണ്ടായിരുന്നില്ല. ഇങ്ങനെ വഴക്ക്
കൂടാനാണെങ്കില്‍ കല്യാണം തന്നെ കഴിക്കില്ലെന്ന്
തീരുമാനിക്കുന്നിടത്തുവരെ കാര്യങ്ങള്‍ എത്തിയിരുന്നു.
പത്താംക്ലാസ് കഴിഞ്ഞതോടെ സ്വതന്ത്രമായി ചിന്തിക്കാന്‍
തുടങ്ങിയ മേരി രണ്ടുകൊല്ലം കൂടി സ്കൂള്‍
പഠനത്തിനുവേണ്ടി ചിലവഴിക്കുകയായിരുന്നു.

മേരിയുടെ മനസ്സില്‍ കല്യാണം വേണ്ട എന്ന ചിന്ത
വളരെ ആഴത്തില്‍ വേരോടിയത് കാരണം അതില്‍
നിന്നും രക്ഷപ്പെടാന്‍ കന്യാസ്ത്രീകളുടെ മഠത്തില്‍
ചേരാനായിരുന്നു തീരുമാനം.അങ്ങിനെയിരിക്കെ
ഒരുദിവസം മേരി തന്‍റെ ആഗ്രഹം അച്ചനേയും
അമ്മയേയും അറിയിച്ചു. മകള്‍ കന്ന്യാസ്ത്രീയാകാനുള്ള
ആഗ്രഹം പറഞ്ഞപ്പോള്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും
മകളുടെ ആഗ്രഹത്തിന് എതിര്‍ നില്‍ക്കന്ടെന്നു കരുതി
സമ്മതം കൊടുക്കുകയായിരുന്നു.

അമ്മയുടേയും അച്ചന്റെയും അനുഗ്രഹത്തോടെ അങ്ങ്
ദൂരേയുള്ള മഠത്തില്‍ ചേരാന്‍ അവള്‍ യാത്രയായി.
രാത്രിയോടെ അവിടെയെത്തുകയും ജോസ് അച്ചായനെ
കാണുകയും ചെയ്തു. ജോസ് അച്ചായന്‍ അവിടുത്തെ
കപ്യാരും അച്ചനും എല്ലാമായിരുന്നു. അപ്പോള്‍ത്തന്നെ
അച്ചായന്‍ മേരിയെ അദ്ദേഹത്തിന്‍റെ ഓഫീസ് റൂമിലേക്ക്‌
കൊണ്ടുപോയി. കന്യാസ്ത്രീയാവണമെങ്കില്‍ ഇവിടെ
ചില ടെസ്റ്റുകളുണ്ട് അതില്‍ വിജയിച്ചാലേ ഇവിടെ
തുടര്‍ന്ന് പോകാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ഇങ്ങനെ ടെസ്റ്റ്‌ നടത്താനുള്ള കാരണങ്ങളും അദ്ദേഹം
പറഞ്ഞുകൊടുത്തിരുന്നു. "നിങ്ങള്‍ സ്ത്രീകള്‍ വികാരത്തിനു
അടിമപ്പെട്ടാല്‍ ഞങ്ങളുടെ സ്ഥാപനം കുളം തോണ്ടിപോകും"
ഇത്രയും കേട്ടപ്പോള്‍ എല്ലാ ടെസ്റ്റുകള്‍ക്കും സമ്മതമാണെന്ന
തരത്തില്‍ മേരി മൌനാനുവാദം കൊടുത്തു.

അങ്ങിനെ ഓരോ ടെസ്റ്റുകള്‍ അച്ചായന്‍ കാണിച്ചുതുടങ്ങി
ആദ്യം അവളെ അടുത്തേക്ക് വിളിച്ച് മാറിടത്തിലേക്കും
മുഖത്തേക്കും മാറിമാറി കണ്ണുകള്‍ പായിച്ചു.
അപ്പോള്‍ തന്നെ പാവം മേരിയുടെ തളര്‍ച്ച തുടങ്ങിയിരുന്നു.
പിന്നീട് അവളുടെ ബ്ലൌസിന്റെ കുടുക്കഴിച്ച് കുഞ്ഞു മുലയെ
സാവധാനം പുറത്തെടുത്തിട്ടപ്പോഴും അവള്‍ക്കൊന്നും മനസ്സിലായില്ല.
അയാളുടെ ചില കളികളും അവിടെയും ഇവിടെയും തഴുകലും
കഴിഞ്ഞപ്പോള്‍ മേരി വല്ലാതെ വിയര്‍ത്തിരുന്നു. കളികളുടെ
അവസാനമായി അച്ചായന്‍ മേരിയുടെ പാന്റീസ്
അഴിച്ചുകൊടുക്കുവാന്‍ ആവശ്യപ്പെട്ടു. വിയര്‍ത്തത് കാരണം
പാന്റീസ് മുഴുവനും നനഞ്ഞിരുന്നു. ഇതുകണ്ട ജോസ്
അച്ചായന്‍ തെറ്റിദ്ധരിച്ചു. "കുട്ടിക്ക് കന്യാസ്ത്രീയാകുവാന്‍
കഴിയുമോ എന്ന് തോന്നുന്നില്ല. എങ്കിലും മറ്റുപലരും
വന്നു ടെസ്റ്റ്‌ നടത്തും അതില്‍ വിജയിച്ചാല്‍ ഇവിടെ തുടരാം"
ഇത്രയും കേട്ടപ്പോള്‍ മനസ്സ് ഇത്തിരി തണുത്തെങ്കിലും
ശരീരം മുഴുവനും വല്ലാതെ നീറുന്നുണ്ടായിരുന്നു.
എങ്കിലും അന്നത്തെ ദിവസം ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.
പിന്നീടുള്ള ദിവസങ്ങളിലെ ടെസ്റ്റുകള്‍ അവള്‍ ഒരിക്കലും
ഓര്‍ക്കാന്‍ പോലും ഇഷ്ടപെട്ടിരുന്നില്ല. ഓരോരുത്തര്‍ വന്നു
പോകുമ്പോഴും വയറിനുള്ളിലെ നീറ്റല്‍ കൂടികൊണ്ടിരുന്നു.
ഓരോ അച്ചായന്മാര്‍ വന്ന് കേറിമറിഞ്ഞ് കളിയുടെ
അവസാനത്തില്‍ മേരി ഉച്ചത്തില്‍ ശീല്‍കാരങ്ങള്‍
കേള്‍പ്പികാറുണ്ടായിരുന്നു. ഓരോ ദിവസം
കഴിയുംതോറും മേരി അനിഷ്ടങ്ങള്‍ കാണിച്ചുതുടങ്ങി.

ഇങ്ങനെ മഠത്തിലെ ടെസ്റ്റുകള്‍ അവസാനിക്കാതെ വന്നപ്പോള്‍
എന്നും കന്യകയായി ജീവിക്കാന്‍ വേണ്ടി
ഒരു ദിവസം രാത്രി അവിടെയുണ്ടായിരുന്ന മറ്റൊരു
ലിസിയുടെ കൂടെ ഒളിച്ചോടി.

സ്നേഹ തീരം

മാറാട് പ്രദേശത്തെ അറിയപ്പെടുന്ന യാഥാസ്ഥിക കുടുംബമായിരുന്നു മൌലവി പോക്കര്‍ ഹജിയുടെത്. പൌരപ്രമുഖനും പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും അവസാനവാക്കുമായിരുന്നു മൌലവി പോക്കര്‍ ഹാജി.

അദ്ദേഹത്തിന്‍റെ മകന്‍ ഖാദര്‍ അന്നാട്ടിലെ ഏറ്റവും ഉയര്‍ന്ന വിദ്യഭ്യസമുള്ളവനും, സുമുഖനും, സംസ്കാരസംബന്നനും ആയിരുന്നു. കോഴിക്കോട്ടെ റീജിണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഐ.ടി യില്‍ എം.ടെക് ഒന്നാം റാങ്കോടെ പാസ്സായതിനാല്‍ കെല്‍ട്രോണിന്റെ റീജണല്‍ മാനേജരായി നിയമനവും ലഭിച്ചു. എല്ലാവരോടും സ്നേഹപ്രകടനങ്ങളും ചിരിയും സമ്മാനിക്കുന്നത് കാരണം നാട്ടുകാര്‍ക്ക് ഖാദറിനെ വലിയ പ്രിയമായിരുന്നു.

കോളേജില്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട, പാലക്കാട്ടെ പ്രശസ്തമായ മനയിലെ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ഏക മകള്‍ അംബിക അന്തര്‍ജനവുമായുണ്ടായിരുന്ന പ്രണയം ഖാദറിനെ വീട്ടിലും നാട്ടിലും ഒറ്റപ്പെടാന്‍ സാഹചര്യം ശ്രിഷ്ടിച്ചു. നാട്ടുകാര്‍ രണ്ടു വിഭാഗമായി വെല്ലുവിളികളും മാരത്തോണ്‍ ചര്‍ച്ചകളും നടത്തുന്നതിനിടയില്‍ അംബിക അന്തര്‍ജ്ജനം അച്ചന്റെയും അമ്മയുടെയും മൌനാനുവാദത്തോടെ പര്‍ദ്ദധരിക്കാന്‍ തീരുമാനിച്ച വിവരം ഖാദറിനെ അറിയിച്ചപ്പോള്‍, സന്തോഷത്തോടെയും ഒപ്പം വളരെ വേദനയോടെയും ആ വാര്‍ത്തയെ ഖാദര്‍ സ്വാഗതം ചെയുതു.

അംബികയ്ക്ക് അതല്ലാതെ വഴിയുണ്ടായിരുന്നില്ല. അസ്ഥിക്ക് പിടിച്ച പ്രണയമായിരുന്നു അവര്‍ തമ്മില്‍. ഏതെങ്കിലും കാരണത്താല്‍ പ്രണയം അവസാനിപ്പിച്ചാല്‍ രണ്ടു പേരും ഹൃദയം പൊട്ടി മരിക്കുമെന്ന് അവര്‍ക്ക് തീര്‍ച്ചയായിരുന്നു. കോടതികേസുകളും നൂലാമാലകളും വരാതിരിക്കാന്‍ അവര്‍ രജിസ്ടര്‍ വിവാഹം നടത്തി ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച വിവരം അപ്പോള്‍ തന്നെ ദൂതന്‍മാര്‍ വഴി ഖാദറിന്റെ വാപ്പ മൌലവി പോക്കര്‍ ഹാജി അറിയുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വീട്ടില്‍ പ്രമുഖന്മാരുടെ ചരച്ചയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

അങ്ങിനെയിരിക്കെ ഒരുദിവസം ഖാദര്‍ അന്തര്‍ജനത്തെയും കൂട്ടി സ്വന്തം തറവാട്ടിലേക്ക് വന്നു. വളരെ ആകാംക്ഷയോടെ നോക്കി നിന്ന വീട്ടുകാര്‍ കണ്ടത് ഇളം പച്ചനിറത്തിലുള്ള പര്‍ദ്ദധരിച്ച സ്ത്രീയെയായിരുന്നു. എന്തോ! ആ നിറത്തിനോടുള്ള ഉള്ളിലെ സ്നേഹമോ മറ്റോ കാരണം അവരുടെയൊക്കെ ഉള്ള് തണുത്തത് മുഖങ്ങളില്‍ കാണാമായിരുന്നു. ഇത് മനസ്സിലാക്കിയ പോക്കര്‍ ഹാജി അന്തര്‍ജനത്തെ അടുത്തു വിളിച്ചു ചോദിച്ചു "നീ പര്‍ദ്ദധരിച്ചിരിക്കുന്നത്‌ ഖാദറിനെ വിവാഹം ചെയ്യാനല്ലേ! അവനോടുള്ള സ്നേഹം കൊണ്ടല്ലേ!"
അതെ! അന്തര്‍ജ്ജനം മറുപടി പറഞ്ഞു.
"എങ്കില്‍ നിനക്കത് അഴിച്ചുവേക്കാം"!!!
കാരണം ഞങ്ങളുടെ മതം പറയുന്നത്,
"ആരെങ്കിലും ഒരു സ്ത്രീയെ സ്വന്തമാക്കാന്‍ യാത്രപോയാല്‍ അത് അവനു ലഭിക്കും.
ആരെങ്കിലും സമ്പത്തിനും പ്രശസ്ത്തിക്കും പോയാല്‍ അതും അവനു ലഭിക്കും.
ആരെങ്കിലും ദൈവത്തിന്റെ മാര്‍ഗത്തില്‍ യാത്രപോയാല്‍ അതായിരിക്കും അവന് നന്‍മ"
ഇത്രയും കേട്ടപ്പോള്‍ അന്തര്‍ജ്ജനം പറഞ്ഞു എന്‍റെ അച്ഛനും ഇത് തന്നെയായിരുന്നു എന്നോട് പറഞ്ഞിരുന്നത്
"നീ ഒരു വസ്ത്രം മാറുന്നത് കൊണ്ട് നിന്‍റെ മതമോ മനസ്സോ മാറുന്നില്ല ആയതിനാല്‍ നീ ഖാദറിന്റെ കൂടെ പൊയ്ക്കോള്ളൂ!"

ഇത്രയും കേട്ട ശേഷം പോക്കര്‍ ഹാജി അന്തര്‍ജനത്തിനോടായ് പറഞ്ഞു. "പര്‍ദ്ദ മാറ്റി നിന്‍റെ സാധാരണ വസ്ത്രം ധരിച്ചു ഒരു യഥാര്‍ത്ഥ നമ്പൂതിരി സ്ത്രീയായി എന്‍റെ വീട്ടില്‍ ഖദറിന്റെ കൂടെ സുഖമായി താമസിച്ചുകൊള്ളുക" ഇതുകേട്ട അന്തര്‍ജ്ജനം വളരെ സന്തോഷത്തോടെ അച്ഛനെയും അമ്മയെയും ഫോണ്‍ ചെയ്തു വിവരങ്ങളൊക്കെ പറയുകയും ഇത്രയും മഹാനായ ഒരാളുടെ മകനെ എനിക്ക് സ്നേഹിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണെന്നും അറിയിക്കുകയും നാളെത്തന്നെ അച്ഛനും അമ്മയും ഇവിടെ വന്നു സന്തോഷം പങ്കിടുകയും ചെയ്യണമെന്ന് അറിയിച്ചതോടെ അവരും പോക്കര്‍ ഹാജിയുടെ മനസ്സിന് മുന്നില്‍ ഒരുനിമിഷം ശിരസ്സ്‌ കുനിച്ചു.