സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

യുക്തിവാദിയും സന്ധ്യാവിളക്കും

ശശി എം.ബി.ബി.എസ്സ് കഴിഞ്ഞ് ഉന്നത പഠനത്തിനു തയ്യാറെടുക്കുന്നതിനിടയിലാണ് വിവാഹത്തെ കുറിച്ച് അച്ഛനും അമ്മയും സംസാരിക്കാന്‍ തുടങ്ങിയത്.

അച്ഛനും അമ്മയും സ്കൂള്‍ ടീച്ചരുമാരായത് കൊണ്ട് ഏപ്രില്‍ മേയ് മാസത്തില്‍ കല്യാണം നടത്തണമെന്ന നിര്‍ബന്ധം ഉണ്ടായിരുന്നു. രണ്ടുപേരും യുക്തിവാദികളായത്‌ കാരണം കല്യാണം വളരെ ലളിതവുമായും, ജാതക, ബൈനോക്കുലര്‍ നക്ഷത്ര നോട്ടവും വേണ്ടല്ലോ എന്നാ സമാധാനം ശശിയെ പ്രണയത്തിന്‍റെ സങ്കല്‍പ്പ കൊട്ടാരത്തിലേക്ക് ആനയിച്ചു. ഒപ്പം പഠിച്ച ഫസീലയെ സ്വന്തമാക്കാന്‍ കച്ചമുറുക്കി ഇറങ്ങിത്തിരിച്ചിരിക്കുകകയായിരുന്നു.

ഫസീലയുടെ ഉമ്മയും വാപ്പയും ശശിയുടെ മാതാപിതാക്കളെ പോലെ യുക്തിവാദികളായതും അവനെ കൂടുതല്‍ ഫസീലയോടടുപ്പിച്ചു. ഫസീലയുടെ മാതാപിതാക്കള്‍ വളരെ യുക്തി ചിന്തയുള്ളവരും പുരോഗമന ചിന്താഗതിക്കാരുമായിരുന്നു.

യുക്തിയുടെ ശുഭ മുഹൂര്‍ത്തത്തില്‍ വളരെ ചെറിയ ടീ പാര്‍ട്ടിയോടെ മഹത്തായ മംഗള കര്‍മം നടന്നു. ശശിയും ഫസീലയും ദാമ്പത്യ ജീവിതം തുടരുന്നതിനിടയില്‍ ശശിയുടെ അമ്മ കുളിമുറിയില്‍ വഴുതി വീണു കയ്യൊടിഞ്ഞു കിടപ്പിലായി. അന്നത്തെ ദിവസം സന്ധ്യയായപ്പോള്‍ അമ്മ കല്യാണി ടീച്ചര്‍ ഫസീലയെ വിളിച്ചു സന്ധ്യാവിളക്ക് വെക്കാന്‍ പറഞ്ഞതോടെ ഫസീലയുടെ മട്ടും ഭാവവും മാറി. “ഞാന്‍ എല്ലാ ആചാരങ്ങളും ഉപേക്ഷിച്ചാണ് ശശിയെ ഭര്‍ത്താവായി സ്വീകരിച്ചത്. ഇപ്പോള്‍ നിങ്ങളുടെ മതത്തിലെ ഒരാചാരം ചെയ്യാന്‍ എന്നെ നിര്‍ബന്തിക്കുന്നതിന്റെ പൊരുള്‍ എനിക്ക് മനസ്സിലാവുന്നില്ല” ഫസീല പറഞ്ഞു നിര്‍ത്തി.

“മകളെ നിന്നെ സ്വന്തം മകളായാണ് ഇന്നുവരെയും ഞാന്‍ കണ്ടത്. സന്ധ്യാവിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്. അത് കാലാകാലങ്ങളിലായി എന്‍റെ അച്ഛനമ്മമാര്‍ ചെയ്യുന്ന കാര്യമാണ്. ഞാനത് വേണ്ടാന്ന് വെച്ചത് മാഷുടെ അഭിപ്രായം മാനിച്ചാണ്. എനിക്കിപ്പോള്‍ വയ്യാതെ കിടക്കുമ്പോള്‍ വിളക്കിന്റെ ആവശ്യം തോന്നിത്തുടങ്ങി. യുക്തി വാദികള്‍ക്ക് ഐശ്വര്യം വേണ്ടയെന്നുണ്ടോ?“ അമ്മയുടെ വാദങ്ങള്‍ ഇങ്ങനെയായിരുന്നു.

ഇത് കേട്ടറിഞ്ഞ ശശിയുടെ മനസ്സ് പിടഞ്ഞു. ഏതു മതത്തെക്കാളും യുക്തി ചിന്തക്ക് പ്രാധാന്യം കൊടുക്കുകയും ഏതു യുക്തി ചിന്തയേക്കാളും സ്നേഹത്തിന്, പ്രണയത്തിന് മൂല്യം കല്പിച്ച അവനെ സമ്പന്ധിച്ചിടത്തോളം കടിച്ചിറക്കാന്‍ പറ്റാത്ത വിഷമായിരുന്നു ഈ സംഭവങ്ങള്‍.

അതിനിടക്ക് ഫസീല വാപ്പയെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ വാപ്പയുടെ മറുപടി ഇങ്ങനെയായിരുന്നു. “മകളെ നീ ഒരു വിളക്ക് കത്തിക്കുന്നത് കൊണ്ട് മനുഷ്യത്വത്തിന്റെ മൂല്യം ഇടിഞ്ഞു പോകില്ല - അതൊരു പ്രകാശമായി കണ്ടാല്‍ മതി, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വരാനുള്ള ചെറിയൊരവസരം. അത് നീയായിട്ടു കെടുത്തിക്കളയരുത്. വൈദ്യുതി പോകുമ്പോള്‍ കത്തിക്കുന്നതാണെന്ന് മനസ്സിലാക്കിയാല്‍ മതി.

എന്നാലും വാപ്പ വെളിച്ചത്തിന്റെ പ്രശ്നമല്ല, അമ്മയുടെ മനസ്സില്‍ എന്നാണ് ഇരുട്ട് കയറിയതെന്ന് എനിക്ക് മനസ്സിലായില്ല ഇത് ആദ്യമേ ഞാനറിഞ്ഞിരുന്നെങ്കില്‍ വിദേശത്തുനിന്നും ഇലക്ട്രിക്ക് ദീപം വരുത്തുമായിരുന്നു. അതാവുമ്പോള്‍ എടുത്തുകൊണ്ട് നടക്കണ്ട ആവിശ്യംവുമില്ലല്ലോ?. ഇതിനൊരവസാനമുണ്ടാവില്ലെന്നു കണ്ട ശശി ഫസീലയെയും കൂട്ടി പൂനയിലേക്ക്‌ വണ്ടി കയറി.

60 comments:

 1. നമുക്കും പ്രണയത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കാം കൂട്ടകാരെ!!?

  ReplyDelete
 2. ഫസീലയുടെ ബാപ്പ മറിച്ചൊരു ഉപദേശമാണ് കൊടുത്തിരുന്നതെങ്കില്‍ ഒരു പക്ഷേ അതു മതിയാവുമായിരുന്നു എല്ലാം അവസാനിക്കാന്‍.

  ReplyDelete
 3. ഫസീലയുടെ വാപ്പ ഉപദേശിച്ചതാണ് യഥാര്‍ഥ യുക്തിവാദം എന്ന് ഞാനും ഇപ്പോള്‍ തിരിച്ചറിയുന്നു. മറിച്ചുള്ളത് യാന്ത്രികയുക്തിവാദമാണ്. നന്നായിട്ടുണ്ട് എഴുത്ത്... ആശംസകളോടെ,

  ReplyDelete
 4. ഇതാണ് യുക്തി. വീണിടത്ത് വിദ്യ :)

  ReplyDelete
 5. അവനെ കൂടുതല്‍ ഫസീലയോടടുപ്പിച്ചു
  "അവനെ ഫസീലയോട് കൂടുതലടുപ്പിച്ചു" എന്നു പറയുന്നതായിരുന്നു ഭംഗി

  യുക്തിവാദികളൊക്കെ പൂനെയിലും ബോംബെയിലും പോകുന്നതിന്‍റെ യുക്തി എന്താണെന്ന് മനസ്സിലാവുന്നില്ല (സിനിമകളിലും കഥകളിലും ഈ സ്ഥലങ്ങള്‍ ഉപയോഗിച്ചു കാണുന്നു.അവിടെയാണോ യഥര്‍ഥയുക്തിവാദികള്‍ വസിക്കുന്നത്,ഞാന്‍ അവിടെ പോയിട്ടില്ല അതുകൊണ്ട് ചോദിച്ചതാ.ഒരു യുക്തിവാദിയുടെ ജിജ്ഞാസയായി കരുതിയാ മതി)

  കഥ നന്നായിട്ടുണ്ട്
  നമുക്കും പ്രണയത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കാം

  ReplyDelete
 6. വെളിച്ചത്തിനെന്തൊരു വെളിച്ചമെന്നു ബഷീര്‍

  ReplyDelete
 7. സ്നേഹത്തിനു വിലയുണ്ട്‌
  പക്ഷെ ഗര്‍ഭം ചുമന്ന അമ്മയെയും സ്നേഹിക്കെണ്ടാതുണ്ട്
  സ്നേഹം എന്ന് പറയുന്നത് ഭാര്യ ഭര്‍ത്താക്കന്മാരില്‍ മാത്രം ഒതുങ്ങുന്നതല്ല

  ReplyDelete
 8. എഴുത്തുകാരി
  വായനക്ക് നന്ദി
  എല്ലാം അവസാനിക്കാന്‍ എന്നുദ്ദേശിച്ചത് ആത്മഹത്യയൊന്നുമല്ലല്ലോ?
  ചില്ലറകളൊക്കെ എഴുതി ജീവിക്കട്ടെ!!

  K.P.SUKUMARAN,
  താങ്കളുടെ വായനക്ക് നന്ദി പറയുന്നതോടൊപ്പം ഒരു പരാതിയും പറയട്ടെ!
  താങ്കൽ ഇല്ലത്തുനിന്നിറങ്ങി ചിത്രകാരന്റെ ബ്ലൊഗ് വരേ വന്ന് തിരിച്ചു പോകുന്നത് കാണുമ്പോൾ എന്നെ പോലുള്ളവർ സങ്കടപ്പെടാറുണ്ട്!!
  താങ്കളേ പോലുള്ളവർ ഇടക്കൊക്കെ വന്ന് അഭിപ്രായം പറയുമ്പോൾ
  എനിക്ക് മനസ്സ് നിറയും ഒപ്പം കൂട്ടുകാരേ കാണിച്ച് ബ്ലൊഗിലേ കരണവൻമാരിൽ ഒരാളായ കെ പി സാർ എന്റേയും ബ്ലൊഗിൽ വന്നു
  എന്ന് (വീമ്പു) പറയുകയും ചെയ്യാം.
  ഫസീലയുടെ വാപ്പ ഉപദേശിച്ചതാണ് യഥാര്‍ഥ യുക്തിവാദം എന്ന് ഞാനും ഇപ്പോള്‍ തിരിച്ചറിയുന്നു
  ഈ അഭിപ്രായമുള്ളവരുടെ കൂട്ടായ്മയാണ് ഞാൻ പ്രതീക്ഷിക്കുന്നത്
  എങ്കിൽ ലോകാ സാമസ്താ സുഗിനോ ബവന്തു.
  താങ്കൽക്ക് എല്ലാനന്മകളും നേരുന്നു

  ബഷീര്‍ പി.ബി.വെള്ളറക്കാട്‌
  താങ്കളുടെ വായനക്ക് നന്ദി
  ഇവിടെ ആരും വീണില്ലല്ലോ ബഷീറെ!!

  ജീവി കരിവെള്ളൂര്‍ ,
  താങ്കളുടെ വായനക്ക് നന്ദി
  വിലപ്പെട്ട അഭിപ്രായത്തിനും നന്ദി
  അടുത്ത തണ അവനെ ഫസീലയോട് കൂടുതലടുപ്പിക്കൻ ശ്രമിക്കാം
  കൂടുതൽ ഭംഗിയോടെ (തമാശ)
  യുക്തിവാദിയുടെ ജിജ്ഞാസക്ക് ഞാനെന്ത് മറുപടി പറയും
  പൂനയിൽ ഒരുപാട് നാടുകടത്തപ്പെട്ട യുതിവാദികളുണ്ട് (സിമയിൽ നിന്നും കഥകളിൽ നിന്നും)
  അപ്പോൽ അവിടെ പരസ്പര സഹായം പ്രതീക്ഷിക്കാമല്ലോ?
  ആയതിനാൽ അങ്ങോട്ടു കടത്തി
  എഴുതുമ്പോൾ മറ്റൊരു സ്ഥലമായിരുന്നു മനസ്സിൽ അത് എഴുതാൻ ബുദ്ധിമുട്ടിയപ്പോൽ എഴുത്തിണ്ട് സുഖത്തിന് പൂനയായി മാറി

  വെഞ്ഞാറന്‍
  താങ്കളുടെ വായനക്ക് നന്ദി
  വെളിച്ചത്തിന് അത്രയും വെളിച്ചമുണ്ടെന്ന് ബഷീറിനു മത്രമേ പറയാൻ കഴിയൂ.

  മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
  താങ്കളുടെ വായനക്ക് നന്ദി
  വളരേ പണിപെട്ട് ഒഴിവാക്കുകയായിരുന്നു

  അമീന്‍ വി സി
  താങ്കളുടെ വായനക്ക് നന്ദി
  അമ്മയെ സ്നേഹിക്കെണ്ട എന്നാരെങ്കിലും പറഞ്ഞോ?
  ഫസീല പറഞ്ഞത് വിളക്കിനെ സ്നേഹിക്കെണ്ട് എന്നാണ്.
  അയ്യോ!! സ്നേഹം അങ്ങിനെ ഒതുക്കൻ പറ്റുമോ?

  February 1, 2010 1:04 PM

  ReplyDelete
 9. യുക്തിവാദം എന്നാല്‍ ഏതാനും നിഷേധങ്ങളിലൊതുക്കാം എന്നാണോ. വിളക്കു കത്തിക്കാന്‍ പറഞ്ഞതും യുക്തിവാദം, കത്തിക്കില്ലെന്ന് പറഞ്ഞതും യുക്തിവാദം, വിളക്ക് കത്തിച്ചാല്‍ ഒന്നും സംഭവിക്കില്ല എന്ന് ഉപദേശിച്ചതും യുക്തിവാദം. ഒന്നു യാന്ത്രിക യുക്തിവാദം മറ്റൊന്ന് യാന്ത്രികമല്ലാത്ത യുക്തിവാദം. കഥ നല്‍കുന്ന പാഠം എല്ലാ യുക്തിവാദികളിലും ഒരു വിശ്വാസി ഒളിഞ്ഞിരിപ്പുണ്ട്. ഫസീലയിലെ വിശ്വാസിനി പുറത്ത് വരാന്‍ ഒരു പക്ഷെ അല്‍പം കൂടി കാത്തിരിക്കേണ്ടി വരും. ഒരു സാധ്യത. ശശിക്ക് യന്ത്രിക യുക്തിവാദം വര്‍ദ്ധിച്ച് വിവാഹം ഏകപത്‌നിവ്രതം എന്നൊക്കെ പറഞ്ഞാല്‍ മനുഷ്യന്‍ നിര്‍മിച്ച കപടസദാചാരമാണെന്നും നീ നിന്റെ വഴിക്ക് പൊയ്കോ ഞാനെന്റെ വഴിക്കിതാ പോകുന്നു എന്ന് പറഞ്ഞ് വീട് വിടുമ്പോള്‍, അല്ലെങ്കില്‍ ശശിയുടെ അമ്മയെപോലെ ഒരു വീഴ്ചയില്‍, അപ്പോള്‍ ഒരു യാസീന്‍ ഓതിയാല്‍ ഒരു സമാധാനം ലഭിക്കും എന്ന് തോന്നിതുടങ്ങുമ്പോള്‍. അപ്പോള്‍ അതിനെ എതിര്‍ക്കുന്ന മകനോട് പറയാന്‍ പണ്ട് വാപ്പപറഞ്ഞ അതേ മറുപടി തിരിച്ച് നല്‍കിയാല്‍ മതി. മകനേ ഒരു യാസീന്‍ ഓതിയതുകൊണ്ട് ഒന്നും സംഭവിക്കില്ല.
  യാന്ത്രിക യുക്തിവാദികള്‍ എന്നോട് സദയം ക്ഷമിക്കുമെന്ന് കരുതട്ടെ.

  O.T. ഇനിമുതല്‍ യാന്ത്രിക യുക്തിവാദികള്‍ മാത്രം വിശ്വാസികളെ കല്ലെറിയട്ടേ :-)

  ReplyDelete
 10. നന്ദന,
  പ്രണയവും യുക്തിവാദവും തമ്മിലുള്ള ഇടപെടലുകള്‍ ദീപത്തിന്റെ പശ്ചാത്തലത്തില്‍ നന്നായി! കാരണം ഇപ്പൊള്‍ വിശ്വാസവും പ്രത്യയ ശാസ്ത്രവും തമ്മിലുള്ള ചര്‍ ച്ചകള്‍ കാലമല്ലേ! എന്നാലും പാവം ശശി അങ്ങോട്ടു പോകണമായിരുന്നൊ?മറാട്ടാ വാദം അവിടെ നടക്കുവല്ലേ

  ReplyDelete
 11. ഫസീലയുടെ ബാപ്പ പറഞ്ഞതാണ് കറക്റ്റ്..!!

  ReplyDelete
 12. ഇതിന് ഒരു അഭിപ്രായം പറയാന്‍ മാത്രമുള്ള കഴിവ് എനിക്കില്ല.

  ReplyDelete
 13. യുക്തിവാദികൾ നിറം മാറുകയും,ഒളിച്ചോടുകയും ചെയ്യുന്ന കാഴ്ച്ചക്കുപുറമെ ,വാപ്പയെന്ന യഥാർത്ഥയുക്തിവാദിയെ ചിത്രീകരിക്കുകയും ചെയ്യുന്നതിൽ നന്ദന വിജയിച്ചിരിക്കുന്നു കേട്ടൊ.

  ReplyDelete
 14. എന്നാപിന്നെ മിണ്ടാതെ പോയിക്കൂടേ അരീക്കോടന്‍ മാഷേ അല്ല പിന്നെ...


  ഓ മുടിഞ്ഞ ഒരു വേഡ് വെരിഫിക്കേഷന്‍! ഒന്നും വേണ്ടായിരുന്നു.

  ReplyDelete
 15. കൊള്ളാം നന്നായിട്ടുണ്ട്

  ReplyDelete
 16. കുഴപ്പമൊന്നും ഇല്ലാതെ സ്നേഹമയിയായ ഒരു ഭാര്യയായി മാറാൻ ഫസീലക്ക് കഴിയട്ടെ.

  ReplyDelete
 17. ഇതിനൊരവസാനമുണ്ടാവില്ലെന്നു കണ്ട ശശി ഫസീലയെയും കൂട്ടി പൂനയിലേക്ക്‌ വണ്ടി കയറി
  ഒരു വിളക്കിനെ ചൊല്ലിയാണ് വീട് വിട്ടതെങ്കില്‍.........
  തന്നെ എതിര്‍ക്കുന്നതിനെ ഒക്കെ വിട്ടെറിഞ്ഞു പോവുക എന്നതില്‍ എന്തു യുക്തിയാ ഉള്ളത് ടീച്ചറേ..???

  ReplyDelete
 18. CKLatheef വിശദമായ അഭിപ്രായത്തിന് നന്ദി യാന്ത്രിക യുക്തിവാദം, യാന്ത്രികമല്ലാത്ത യുക്തിവാദം എല്ലാത്തിലും യന്ത്രങ്ങൽ കയറിവരുമ്പോഴുള്ള ഒരോ പൊല്ലാപ്പുകളേ!! എന്തായാലും യാസീനും വിളക്കും താരതമ്മ്യപഠനം നന്നായി ബോധിച്ചു. ഒ.ടി. അങ്ങിനെ കുറച്ചാളുകളുടെ കല്ലേറിൽ നിന്നും ഞാൻ ലതീഫിനെ രക്ഷപ്പെടുത്തി. ........ .................................... ............................................. മഹി വായനക്ക് നന്ദി പൂനയിൽ ഒരുപാട് നാടുകടത്തപ്പെട്ട യുതിവാദികളുണ്ട് (സിമയിൽ നിന്നും കഥകളിൽ നിന്നും)
  അപ്പോൽ അവിടെ പരസ്പര സഹായം പ്രതീക്ഷിക്കാമല്ലോ?
  ആയതിനാൽ അങ്ങോട്ടു കടത്തി. ........ .................................... ............................................. സ്വപ്നാടകന്‍ വായനക്ക് നന്ദി
  best! ........ ..... സുമേഷ് മേനോന്‍ വായനക്ക് നന്ദി അതെന്നെ ഞാനും പറഞ്ഞത് ........ .................................... ............................................. അരീക്കോടന്‍ വായനക്ക് നന്ദി അവാർഡ് കിട്ടിയ ആളല്ലേ എന്നിട്ടും? ........ .................................... ............................................. ബിലാത്തിപട്ടണം വായനക്ക് നന്ദി താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി ........ .................................... ............................................. അനോണിമാഷ് വായനക്ക് നന്ദി മുടിഞ്ഞ ഒരു വേഡ് വെരിഫിക്കേഷന്‍! ആദ്യം ഞാൻ ഒഴിവാക്കിയിരുന്നു പക്ഷെ വൈറസ് ശല്യം സഹിക്കതെ വന്നപ്പോൽ വീണ്ടും കൊടുത്തതാണ് മാന്യ വായനക്കർ ക്ഷമിക്കുമല്ലോ. ........ .................................... ............................................. kallyanapennu വായനക്ക് നന്ദി ........ .................................... ............................................. മിനി വായനക്ക് നന്ദി ഒ! ഭാര്യയായാൽ എന്ത് കുഴപ്പം അല്ലാത്തപ്പോഴല്ലേ കുഴപ്പങ്ങൽ മുഴുവനും ........ .................................... .............................................  കൂതറHashim വായനക്ക് നന്ദി ജീവിക്കാനുള്ള കൊതി എല്ലാ യുക്തിക്കും മുകളിലല്ലേ മാഷേ!!

  ReplyDelete
 19. നന്ദന,
  പോസ്റ്റ്‌ കാണാൻ ഒരൽപം വൈകി. വിളക്കിനെ കരണ്ട്‌ പോകുമ്പോൾ കത്തിക്കുന്ന വസ്തു എന്ന നിലക്കെങ്കിലും കണ്ടുകൂടെ എന്ന വാപ്പയുടെ യുക്തി തന്നെയാ ശരി എന്ന് എനിക്കും തോന്നുന്നു.. പിന്നെ, മിക്കവാരും എല്ലാ യുക്തിവാദികളും കാര്യത്തോടടുക്കുമ്പോൾ ഈശ്വരനെ വിളിക്കുമേന്നാണു കേൾവി.. യുക്തിവാദികളെ എന്നെ ആക്രമിക്കല്ലേ...

  ReplyDelete
 20. ഞാന്‍ CKLatheef ന്റെ അഭിപ്രായത്തോട് പക്ഷം ചേരുന്നു..
  ആ കമന്റ് എന്റേതുകൂടിയായി വായിക്കുക.
  സത്യം പറയാലോ..
  യുക്തിയും അയുക്തിയും എന്തെന്ന് എനിക്കിപ്പോഴും പിടുത്തം കിട്ടിയിട്ടില്ല.
  ഇത്തരം യുക്തിവാദികളുടെയൊക്കെ കഥ വിവാഹത്തോടെ
  അവസാനിക്കുന്നു.
  കുടുംബത്തില്‍ തന്നെ വിശ്വാസമില്ലാത്ത യുക്തിവാദികളുടെ കുടുംബജീവിതം.. ഹാ..
  അടുത്ത കഥ അതായിക്കോട്ടെ...
  അവസാനം കൂതറയുടെ അഭിപ്രായവും ഇതിനോട് കൂട്ടിവെക്കുക.
  ആശംസകളോടെ..

  ReplyDelete
 21. "ഇതിനൊരവസാനമുണ്ടാവില്ലെന്നു കണ്ട ശശി ഫസീലയെയും കൂട്ടി പൂനയിലേക്ക്‌ വണ്ടി കയറി"

  ഇതല്ലേ ശരിയായ യുക്തി?

  ഫസീല നിലവിളക്ക്‌ കത്തിച്ചില്ല!

  ഇനിയും ഫസീല വീട്ടിൽ നിന്നാൽ ഒരു വിളക്കിൽ തുടങ്ങുന്ന ഒരു ലോകമഹയുദ്ധം ഒരു പൂന യാത്രകൊണ്ട്‌ ഇല്ലാതാക്കിയില്ലേ?

  അല്ലാ ഇനിയിപ്പോൾ അവരുടെ "പ്രണയത്തിന്‌" നിലവിളക്ക്‌ ഒരു നിമിത്തമോ????

  ReplyDelete
 22. സന്ധ്യാവിളക്ക് കത്തിക്കുന്നത് തമസ്സിനെ വെളിച്ചം കൊണ്ട് വരവേല്‍ക്കാന്‍ എന്നാണു ശാസ്ത്രം.യുക്തിവാദിയുടെ കണ്ണിലൂടെ നോക്കുമ്പോള്‍ പോലും അതിനെ മതപരമായ ഒരു ആചാരമായി കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല.അങ്ങനെ കാണുമ്പോള്‍ കാണുന്നവന്‍റെ മനസ്സില്‍ സങ്കുചിത ചിന്തയാണെന്ന് പറയേണ്ടി വരും.വിളക്ക്,കിണ്ടി ഇത്യാദി വസ്തുക്കള്‍ ഒരു മതത്തിന്റെ മാത്രം സ്വന്തമാവുംമ്പോഴാണു പ്രശ്നം.മെഴുകുതിരിയും നിലവിളക്കും തമ്മിലുള്ള വ്യത്യാസമെന്ത് ??..ആ ബാപ്പ പറഞ്ഞത് തന്നെ ശരി.

  ReplyDelete
 23. “പരീക്ഷണം” വിജയിച്ചിട്ടുണ്ട് നന്ദനേ! വളരെ നന്ദി ഈ പോസ്റ്റിലേക്ക് കൊണ്ടുവന്നതിന്. ഫസീലയുടെ ബാപ്പ പറഞ്ഞതാണ് ശരിയെന്നാണ് എന്റെ അഭിപ്രായം! അതിനിപ്പോ പൂനയ്ക്ക് പോകുന്നതെന്തിനാണ്. “നിര്‍ബന്ധിക്കുക്ക” എന്നതിലെ സ്പെല്ലിംഗ് മിസ്റ്റേക്കും, കമന്റ് ഓപ്ഷനിലെ വേഡ് വേരിഫിക്കേഷനും കല്ലുകടിയായി തോന്നി. അതു രണ്ടും മാറ്റൂ പ്ലീസ്.

  ReplyDelete
 24. kollam, kochu katha, nalla katha.agrees with fasila's dad

  ReplyDelete
 25. കാലിക പ്രാധാന്യമുള്ള പോസ്റ്റ്..നന്നായിട്ടുണ്ട്

  ReplyDelete
 26. വാപ്പാക്ക് വലുത് മകളുടെ ഭാവിയാണ്. അത്പം വിട്ടുവീഴ്ച ചെയ്താലും മകള്‍ വഴിയാധാരമാകരുത് എന്നാണ് ഏത് വാപയും ചിന്തിക്കുക. എല്ലാ ‘യുക്തി‘ വാദവും മനസ്സമാധനത്തോടെ ജീവിക്കാം എന്നതിന്റെ അടിസ്ഥാനത്തിലല്ലേ? അപ്പോള്‍ പിന്നെ ചില്ല അഡ്ജസ്റ്റ്മെന്റൊക്കെയാകാം. :)

  വിട്ടു വീഴ്ചയില്‍ ജീവിതമുണ്ട്!

  എന്ന് വെച്ച് എല്ലാം വിട്ട് കൊടുത്താലും
  ജീവിതം കോഞ്ഞാട്ടയാകും :)

  അപ്പോള്‍ ഏറ്റവും ഉചിതമായത് തനിക്ക്
  വേണ്ടി തെരഞ്ഞെടുക്കുന്നവരെ നമുക്കു
  യുക്തി ബോധമുള്ളവന്‍ എന്നു വിളിക്കാം...

  ReplyDelete
 27. ഹ..ഹ..ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌

  ReplyDelete
 28. പ്രണയത്തില്‍
  നനഞ്ഞ് കുതിരാനാണ് എനിക്കിഷ്ടം.

  ReplyDelete
 29. യഥാര്‍ഥ യുക്തിവാദം!!യാന്ത്രികയുക്തിവാദം!!?
  ഇതിലെ കഥാപാത്രങ്ങള്‍ എല്ലാവരും കപട യുക്തിവാദികള്‍ ആണ്.
  ഷാജി ഖത്തര്‍.

  ReplyDelete
 30. ഇലക്ട്രിക് ദീപം വാങ്ങിക്കാന്‍ വിദേശത്ത് പോവേണ്ട ആവശ്യമില്ല എന്നെങ്കിലും അറിയാത്തവര്‍ അല്ല യുക്തിവാദികള്‍ എന്നെങ്കിലും മനസിലാക്കുക നന്ദന :)

  ReplyDelete
 31. ഇതിലെ കഥാപാത്രങ്ങള്‍ എല്ലാവരും കപട യുക്തിവാദികള്‍ ആണ്....

  ഷാജി പറഞ്ഞതിന്റെ അടിയിൽ ഒരു കുഞ്ഞൊപ്പ്

  ReplyDelete
 32. Manoraj വായനക്ക് നന്ദി എനിക്കും തോന്നി എല്ലാ യുക്തിവാദികളും കാര്യത്തോടടുക്കുമ്പോൾ “കഴുതക്കാലും പിടിക്കും” എന്ന് കേട്ടിട്ടുണ്ട്! .............................................mukthar udarampoyil വായനക്ക് നന്ദി ലതീഫിന്റേയും കൂതറയുടേയും കൂട്ടി വായിച്ചു. വിളക്ക് കത്തിച്ചാൽ മനസ്സമാധാനം കിട്ടുമെന്നത് അയുക്തി.. വിളക്ക് കത്തിച്ചാ‍ൽ വെളിച്ചം കിട്ടുമെന്നത് യുക്തി മനസ്സിലായോ? ............................................. കാക്കര വായനക്ക് നന്ദി ലോകമഹയുദ്ധം അവസാനിപ്പിച്ചു എന്ന് പറയാം "പ്രണയത്തിന്‌" നിലവിളക്ക്‌ ഒരു നിമിത്തമോ? ഇത് മനസ്സിലായില്ല കാക്കര? .............................................
  മുരളി വായനക്ക് നന്ദി യുക്തിവാദിയുടെ കണ്ണിലൂടെ നോക്കുമ്പോള്‍ പോലും അതിനെ മതപരമായ ഒരു ആചാരമായി കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷെ മുരളി വിളക്ക് കത്തിക്കുന്നത് വെളിച്ചത്തിനു വേണ്ടിയാണ് അത് ഒരു പ്രത്യേക സമയത്തു മാത്രം പോരല്ലോ? മെഴുകുതിരിയും നിലവിളക്കും തമ്മിലുള്ള വ്യത്യാസമെന്ത് ? ഇത് തന്നെയാണ് ഞാനും ചോദിച്ചത് ............................................. അപ്പു വായനക്ക് നന്ദി “പരീക്ഷണം” വഴി ഇവിടെ വന്നല്ലോ! വേഡ് വെരിഫിക്കേഷന്‍! ആദ്യം ഞാൻ ഒഴിവാക്കിയിരുന്നു പക്ഷെ വൈറസ് ശല്യം സഹിക്കതെ വന്നപ്പോൽ വീണ്ടും കൊടുത്തതാണ് ഇത് വയറസ്സിനെ തട്യുമെന്ന് പറയുന്നു അങ്ങിനെയൊന്നില്ലയെന്ന് ഉറപ്പുതന്നാൽ ഞാൻ എടുത്തുകളയാം .............................................maithreyi വായനക്ക് നന്ദി എന്തായാലും ഡാഡിയോടൊപ്പം നിന്നല്ലോ! ഞാൻ വിചാരിച്ചു ശശിയുടെ കൂടെ നിൽക്കുമെന്ന് ............................................. krishnakumar വായനക്ക് നന്ദി അഭിപ്രായത്തിനും നന്ദി .............................................ചിന്തകന്‍ വായനക്ക് നന്ദി ഈ അഭിപ്രായം എല്ലായിടത്തും പറയാൻ ചിന്തന് ത്രാണിയുണ്ടാവട്ടെ എന്നാശംസിക്കുന്നു!! ..........................................................................................എറക്കാടൻ വായനക്ക് നന്ദി
  ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌ .............................................akhi വായനക്ക് നന്ദി ആ ഇഷ്ടം എന്നും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു ......................................................................................... shaji വായനക്ക് നന്ദി എന്തായാലും ഒരു യഥാര്‍ഥ യുക്തിവാദിയെ കണ്ടതിൽ വളരേ സന്തോഷമുണ്ട് .............................................കാല്‍‌വിന്‍ വായനക്ക് നന്ദി കാല്‍‌വിന്‍ ഇത് വളരെ പഴയ യുക്തിവാദികളാ അത്കൊണ്ടല്ലെ വിളക്കൊക്കെ കത്തിക്കുന്നത് വിട്ടു കള!! എന്തായാലും ഇവിടെവരെ വന്നതിൽ അതിയായ സന്തോഷമുണ്ട്, അതിവിടെ കുറിക്കട്ടെ.

  ReplyDelete
 33. പ്രവീണ്‍ വട്ടപ്പറമ്പത്ത് വായനക്ക് നന്ദി യഥാര്‍ഥ യുക്തിവാദികൽക്ക് കപടന്മാരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും.

  ReplyDelete
 34. നന്ദന

  ശശി പൂനയിലും ഫസീല വീട്ടിലും "കിടന്ന്‌" വിരഹഗാനം മൂളുകയായിരുന്നുവല്ലോ?

  നിലവിളക്കിന്റെ പേര്‌ പറഞ്ഞ്‌ ഇപ്പോൾ രണ്ട്‌ പേരും പൂനയിൽ "കിടന്ന്‌" പ്രണയഗാനം പാടുന്നു!

  ReplyDelete
 35. അവസാനമെല്ലാം ചില മൂല്യങ്ങളിൽ, ഒരു വീഴ്ച്ചയുടെ ഭാഗമായി ചില അഡ്ജസ്റ്റുമെന്റുകളിലായി കുരുങ്ങി കിടക്കുന്ന ബന്ധങ്ങളല്ലെ? ഒരു പക്ഷെ പൂനപോലും ഒരു രക്ഷപ്പെടലാവുമോ?

  NB:- കഥയെന്ന നിലയിൽ ഇനിയും കുറെ ദൂരം താണ്ടേണ്ടിയിരിക്കുന്നു. കഥക്ക് ആശയം മാത്രം പോര. വരികളുടെ സൌന്ദര്യം പ്രധാനമാണു, ഇനിയുമെഴുതുക-

  ReplyDelete
 36. അതൊരു പ്രകാശമായി കണ്ടാല്‍ മതി, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വരാനുള്ള ചെറിയൊരവസരം

  അത്രയേ കണക്കാക്കെണ്ട്‌ു.
  ആശംസകള്‍.

  ReplyDelete
 37. വൈദ്യുതി വരുന്നതിനും മുമ്പ് ഇരുട്ടായാല്‍ വിളക്ക് കത്തിക്കാറില്ലേ? അതല്ലേ യുക്തി.
  ഇരുട്ടില്‍ തപ്പുന്നത് യുക്തിവാദിക്ക്ചേര്‍ന്നതല്ല.

  ReplyDelete
 38. നിലവിളക്ക് കത്തിക്കാനുള്ള അമ്മയുടെ ആശ, ജീവിതാന്ത്യത്തില്‍ പല യുക്തിവാദികള്‍ക്കും ഉണ്ടാകുന്ന മാനസാന്തരമാണോ?

  ReplyDelete
 39. സർവ്വ മേഘലയും യുക്തിസഹമല്ലേ ഇന്ന് ..!! മതവും, രാഷ്ട്രീയവും, സാംസ്കാരികവും ധാർമീകതയെ മാറ്റിവെച്ച ഒരു യുക്തിപരമായ നീക്കം. നന്നായിട്ടുണ്ട്

  ReplyDelete
 40. "സന്ധ്യാവിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്. അത് കാലാകാലങ്ങളിലായി എന്‍റെ അച്ഛനമ്മമാര്‍ ചെയ്യുന്ന കാര്യമാണ്. ഞാനത് വേണ്ടാന്ന് വെച്ചത് മാഷുടെ അഭിപ്രായം മാനിച്ചാണ്" ശശിയുടെ അമ്മ പറഞ്ഞ ഈ വാചകങ്ങള്‍ വെച്ച് നോക്കുമ്പോള്‍ അവര്‍ ഒരു ദൈവവിശ്വാസി ആണ്...തന്റെ പ്രിയതമന് വേണ്ടി യുക്തിവാദി ആയതാണ് എന്ന് തോന്നുന്നു....

  "മകളെ നീ ഒരു വിളക്ക് കത്തിക്കുന്നത് കൊണ്ട് മനുഷ്യത്വത്തിന്റെ മൂല്യം ഇടിഞ്ഞു പോകില്ല - അതൊരു പ്രകാശമായി കണ്ടാല്‍ മതി, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വരാനുള്ള ചെറിയൊരവസരം. അത് നീയായിട്ടു കെടുത്തിക്കളയരുത്. വൈദ്യുതി പോകുമ്പോള്‍ കത്തിക്കുന്നതാണെന്ന് മനസ്സിലാക്കിയാല്‍ മതി"
  ഇത് അച്ഛന്‍ മകളുടെ നല്ല ഭാവിക്ക് വേണ്ടി പറഞ്ഞത് ആയി കൂടെ??? അങ്ങനെ എങ്കില്‍ അദ്ദേഹം എങ്ങനെ ഒരു യുക്തിവാദി ആകും???

  "എന്നാലും വാപ്പ വെളിച്ചത്തിന്റെ പ്രശ്നമല്ല, അമ്മയുടെ മനസ്സില്‍ എന്നാണ് ഇരുട്ട് കയറിയതെന്ന് എനിക്ക് മനസ്സിലായില്ല ഇത് ആദ്യമേ ഞാനറിഞ്ഞിരുന്നെങ്കില്‍ വിദേശത്തുനിന്നും ഇലക്ട്രിക്ക് ദീപം വരുത്തുമായിരുന്നു. അതാവുമ്പോള്‍ എടുത്തുകൊണ്ട് നടക്കണ്ട ആവിശ്യംവുമില്ലല്ലോ?."
  അമ്മ പറഞ്ഞ വാചകങ്ങള്‍ മനസ്സിലാക്കാന്‍ ഫസീലക്ക് കഴിഞ്ഞില്ല എന്നാണ് എനിക്ക് തോന്നുന്നത്....യുക്തിവാദി ആയ സ്വന്തം അച്ഛന്‍ പറഞ്ഞിട്ടും എന്തെ ഫസീലക്കുട്ടി ഒരു കോമ്പ്ലിമെന്റ്ന് തയാര്‍ ആയില്ല????

  ഈ എളിയവന്റെ ഒരു എളിയ ഡൌട്ട് ആണേ....ഷെമി....

  ReplyDelete
 41. എന്തായാലും വയ്യാതെ കിടക്കുന്ന അമ്മയെ അവിടെയിട്ടിട്ട്‌ പൂനെയ്ക്ക്‌ വണ്ടികയറിയത്‌ നന്നായി. ഇതല്ലേ യുക്തിവാദം... ശരിക്കും യുക്തിവാദം...

  ReplyDelete
 42. വെളിച്ചത്തോറ്റ് ഒരു യുക്തിവാദിക്കും വെറുപ്പില്ല. അവർക്ക് വെളിച്ചം മത്രമാണിഷ്ടം.അന്ധതമസ്സിനെ കീറിമുറിച്ച് പ്രകാശം പരത്താൻ ശ്രമിക്കുന്നവരാണ് അവർ.പക്ഷെ ദൈവത്തിനു വേണ്ടി വൃഥാവിളക്കു വിളക്കു വയ്ക്കണോ എന്നതാണു തർക്കവിഷയം. യുക്തിവാദിയായ ഒരു അമ്മ മരുമകളോട് വിളക്കു കത്തിക്കരുതെന്ന് പറഞ്ഞാ‍ൽ ഇതുപോലൊരു വാപ്പ ചോദിക്കുമോ ഇപ്പോ വിളക്കുവച്ചില്ലെങ്കിൽ എന്താ കുഴപ്പമെന്ന്? അപ്പോൾ വിട്ടുവീഴ്ചകൾ എല്ലാം യുക്തിവാദികൾ ചെയ്തുകൊള്ളണം. വിശ്വാസികൾ യുക്തിവാദികളോട് സന്ധി ചെയ്യുകയുമില്ല. ഇതിൽ ജനാധിപത്യമുണ്ടോ? വീശ്വാസമില്ലാത്തവർ മനസാക്ഷിയെ പണയപ്പെടുത്തി മറ്റുള്ളവർക്കുവേണ്ടി ആചാരങ്ങൾ അനുഷ്ഠിക്കുന്ന കാപട്യം കാണിക്കണമെന്ന വാദം അംഗീകരിക്കനാകില്ല. വിശ്വാസികളെ അവരുടെ വഴിക്കു വിടുക. യുക്തിവാദികളുടെ അവരുടെ വഴിക്കും വിടുക. അതാ‍ണ് ജനാധിപത്യം!

  ReplyDelete
 43. വിശ്വസിക്കുന്നവർക്ക് വിശ്വാസങ്ങൾ വച്ചു പുലർത്താൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രയാസങ്ങൾ ഊഹിക്കാവുന്നല്ലേ? അതുപോലെ തന്നെ തിരിച്ചും വിശ്വാസമില്ലാത്തവർക്ക് ഏതെങ്കിലും വിശ്വാസത്തെ പിൻപറ്റേണ്ടിവരുന്നത് അവരിലും മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കും. വിശ്വാസികൾക്കാണ് സമൂഹത്തിൽ ഭൂരിപക്ഷം എന്നു വച്ച് ന്യൂനപക്ഷം വരുന്ന യുക്തിവാദികളെ അങ്ങു വിരട്ടി വിടാമെന്നു കരുതുന്നത് ജനാധിപത്യപരമല്ല. ഒരു നിസാരപ്രശ്നത്തെ ധൈര്യപൂർവ്വം നേരിടാതെ മാതാപിതാക്കളെ ഉപേക്ഷിച്ച് പൂനയ്ക്കു പോകുന്നവരിലൂടെ യുക്തിവാദത്തെ നോക്കി കാണുന്നതും കടന്ന കയ്യാണ്. ഇവിടെ യുക്തിവാദികളിൽ ബഹുഭൂരിപക്ഷത്തിന്റെയും മാതാപിതാക്കൾ വിശ്വാസികളാണ്. ആ യുക്തിവാദികളെല്ലാം സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ച് പൂനയ്ക്കു പോകുന്നവരല്ല. അന്തസായി മാതാപിതാക്കളെ നോക്കുന്നവർ തന്നെ. വിശ്വാസികളായ മക്കൾ തന്നെയാണ് മാതാപിതാക്കളെ കൊണ്ട് വൃദ്ധസദനത്തിലിടുന്നത്.മരണമാകുമ്പോൾ വിശ്വാസപരമായ കർമ്മം ചെയ്യാൻ എത്തും.അത്രയും ഭാഗ്യം. യുക്തിവാദികൾ വൃദ്ധസദനത്തിനൊക്കെ എതിനെതിരാണ്.സമൂഹത്തെ എക്കാലത്തും മുന്നോട്ട് നയിച്ചിട്ടുള്ളത് ഒരു ചെറുന്യൂനപക്ഷമാണ്. അതു കൊണ്ട് ആളെണ്ണത്തിൽ ദുർബലരാണെന്നു കരുതി യുക്തിവാദികളെ അധിക്ഷേപിക്കല്ലേ! അവരും ജീവിക്കട്ടെന്നേ!

  ReplyDelete
 44. ഏതെങ്കിലും വരട്ടു തത്വവാദികളെയും മുരട്ടു സ്വഭാവക്കാരെയും ഹൈലൈറ്റ് ചെയ്തിട്ട് ഇതാണു യുക്തിവാദികൾ എന്നു പ്രചരിപ്പിക്കുന്നത് വിശ്വാസികളുടെ ഒരു രീതിയാണ്. വിക്തികളുടെ സ്വഭാവങ്ങളെ ചൂണ്ടിയല്ല, ആശയത്തെ ആശയം കൊണ്ട് നേരിടുക!

  നന്ദന എന്റെ ബ്ലോഗിൽ വന്നു കമന്റിട്ടതുകൊണ്ട് ഇവിടെ വരാനും താങ്കളുടെ ബ്ലോഗ് കാണുവാനും ഇടയായതിൽ സന്തോഷം. ഇത്രയും പറയാൻ കഴിഞ്ഞതിൽ അതിലും സന്തോഷം. ആശംസകൾ!

  ReplyDelete
 45. വിരോധമില്ലെങ്കിൽ ഇനിയും വരും!

  ReplyDelete
 46. ഇ.എ.സജിം തട്ടത്തുമല തീർച്ചയായും വരണം ഞാൻ കാത്തിരിക്കും വിരോധമുണ്ടായാലും ഞാനവിടെ വരും അതാണ് എന്റെ രീതി വിശദമായ മറുപടി പിന്നീടാവാം ഇത്തിരി തിരക്കുണ്ട്, ഒന്നുകൂടി പറയാം ഞാനൊരു വിശ്വാസിയല്ല.

  ReplyDelete
 47. നന്ദന, ഈ പോസ്റ്റിനു ഞാൻ എഴുതിയ കമന്റ് എന്റെ ലേഖനരൂപത്തിലുള്ള ബ്ലോഗ്പോസ്റ്റുകൾ ഒതുക്കിവയ്ക്കുന്ന എന്റെ ഒരു ഉപബ്ലോഗിൽ ഞാൻ ഇട്ടുവച്ചിട്ടുണ്ട്.അവിടെ നന്ദനയുടെ കമന്റു കണ്ടു.

  താങ്കൾ ചോദിച്ചതുപോലെ പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല.

  എനിക്ക് താല്പര്യം തോന്നുന്ന തോന്നുന്ന വിഷയങ്ങളുമായി ബന്ധമുള്ള പോസ്റ്റുകളിൽ ഇടുന്ന കമന്റുകൾ എല്ലാവരും കാണുവാനും ഒപ്പം ശേഖരിച്ചു വയ്ക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.പല സീരിയസ് ബ്ലോഗുകളും ശ്രദ്ധിച്ചാൽ പോസ്റ്റുകളെക്കാൾ വലുതാണ് കമന്റുകൾ.പോസ്റ്റുകളെ പോലെ തന്നെ ശ്രദ്ധാർഹമായ ധാരാളം കമന്റുകൾ ചില ബ്ലോഗുകളിൽ കാണാം.

  പലരും പല ബ്ലോഗുകളിലും എഴുതുന്ന കമന്റുകൾ പോലും ഞാൻ എന്റെ സ്വകാര്യബ്ലോഗിൽ സൂക്ഷിച്ചു വയ്ക്കാറുണ്ട്. മാത്രവുമല്ല നമ്മൾ പറയുന്നതിലെ കുറ്റങ്ങളും കുറവുകളും മേന്മകളും മറ്റുള്ളവർക്ക് ചൂണ്ടി കാണിക്കാൻ പാകത്തിൽ പോസ്റ്റുകളായി പബ്ലിഷ് ചെയ്യുന്നത് നല്ലതാണെന്നു കരുതുന്നു.എല്ലാമല്ല. ചിലതൊക്കെ. അതുവഴി നാം കമന്റെഴുതിയ ബ്ലോഗിൽ അളുകൾക്ക് വരാനും കഴിയും. അഗ്രഗേറ്റു വഴിമാത്രമല്ലല്ല്ലോ പലരും പല ബ്ലോഗുകളിലും എത്തുന്നത്!

  ReplyDelete
 48. ശ്ശെ ഒരു ഫൈറ്റ് പ്രതീക്ഷിച്ചതായിരുന്നു. അത് തൂറ്റിപ്പോയി. അവന് പൂനക്ക് പോകാന്‍ കണ്ടൊരു നേരം. അവിടെ കലഹം ഉണ്ടാക്കണ്ടേ ...

  ReplyDelete
 49. വാക്കുകള്‍ക്കൊരു ആണ്‍‌മണമുണ്ടല്ലോ! സത്യത്തില്‍ നന്ദനപ്പര്‍ദ്ദയ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്നത് ഒരാണല്ലേ?

  ReplyDelete
 50. ഉല്‍പ്പല്‍ജീ,
  അതുമാണ് സ്വത്വ പ്രതിസന്ധി..:)
  ല്ലേ?

  ReplyDelete
 51. കാക്കര അത് കലക്കി......................................................................................കാട്ടിപ്പരുത്തി വായനക്ക് നന്ദി പൂനയിലേക്ക് രക്ഷപ്പെട്ടാ അവരുടെ ചിന്ത ആർക്കും പണയം വെക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. വരികളുടെ സൌന്ദര്യം കൂട്ടാനാണ് കാട്ടിപ്പരുത്തി ഈ എഴുത്തെന്ന് കണ്ടാൽ മനസ്സിലാകാതെ പോയോ? ..........................................................................................പട്ടേപ്പാടം റാംജി വായനക്ക് നന്ദി അത്രേ ഞാനും പറയുന്നുള്ളൂ ട്ടോ. ..........................................................................................Sukanya വായനക്ക് നന്ദി അത്രേ ഞാനും പറയുന്നുള്ളൂ ട്ടോ. യുക്തിവാദി ഇരുട്ടില്‍ തപ്പുകയോ? പൂർണ്ണ തമ്മസ്സില്പെട്ട് ഉഴലുകയോ? അവർ വെളിച്ചത്തിലാണുണ്ണീ. ......................................................................................... പഥികന്‍ വായനക്ക് നന്ദി മാനസാന്തരമാണെങ്കിൽ എന്ത്കൊണ്ട് എന്നാണ് എന്റെ ചിന്ത!! വിട്ടുപോയിട്ടില്ല പലതും ..........................................................................................പാലക്കുഴി വായനക്ക് നന്ദി താങ്കൽ പറഞ്ഞ യുക്തിപരമായ നീക്കത്തിന് എല്ലാവർക്കും കഴിയട്ടേ എന്നാശംസിക്കുന്നു. .........................................................................................  കിച്ചന്‍ വായനക്ക് നന്ദി യുക്തിവാദികൽ അവരുടെ യുക്തിചിന്ത ആരുടേയും/ഒന്നിന്റേയും മുന്നിൽ അടിയറവുവെക്കൻ താല്പര്യമില്ലാത്തത് കൊണ്ടാകാം. ......................................................................................... (ജിമ്മി) വായനക്ക് നന്ദി ആ ഒരു സങ്കടം എനിക്കും ഇല്ലാതല്ല എന്ത് ചെയ്യും യുക്തിയല്ലേ മുന്നിൽ നറ്റക്കുന്നത്. ..........................................................................................ഇ.എ.സജിം തട്ടത്തുമല വിശദമായ കമന്റിനു നന്ദി വായനക്കും കമന്റിനു പൂർണ്ണമായും മറുപടി എഴുതിയാൽ ഒരു പോസ്റ്റായി മറും എന്നുള്ളത് കൊണ്ട് ചുരുക്കി എഴുതാം. ഇത് എഴുതുമ്പോൽ തന്നെ എന്റെ മനസ്സിലുണ്ടായിരുന്ന് സുഹ്രിത്തുക്കൽ പർമാറുമെന്ന്. അതുതന്നെ സമ്പവിച്ചു, എങ്കിലും പറയാനുള്ളത് പറയാതിരിക്കൻ കഴിയുമോ?. ഉള്ളിൽ ഉറങ്ങിക്കിടന്ന പല വിശ്വാസങ്ങളും പൊങ്ങിവരുന്നത് കാണാനിടയായത് കൊണ്ട് എഴുതിപോയതാണു. നേരത്തെ കാല്വിനോടും ഇത് പറയാനിരുന്നതായിരുന്നു. സമയക്കുറവുമൂലം വേണ്ടന്ന് വെച്ചു. ... “ദൈവത്തിനു വേണ്ടി വൃഥാവിളക്കു വിളക്കു വയ്ക്കണോ എന്നതാണു തർക്കവിഷയം.“ അതിനു ഫസീല മറുപടിപറഞ്ഞല്ലോ? “അപ്പോൾ വിട്ടുവീഴ്ചകൾ എല്ലാം യുക്തിവാദികൾ ചെയ്തുകൊള്ളണം “ ഇത് വിശ്വാസിസമൂഹത്തിൽ ജീവിക്കുന്ന ഒരു യുക്തിവാദിയുടെ നീറുന്ന മനസ്സിന്റെ വേദനകളായി ഞാനിതിനേ കാണുന്നു, കാലാകാലങ്ങളിലായി യുക്തിവാദി സുഹ്രിത്തുക്കൽ അനുഭവിക്കുന്ന വേദന. ആ‍വേദനയിൽ താങ്കളോടൊപ്പം ഞാനും പങ്ക്ചേരുന്നു..... “വിശ്വാസികൾ യുക്തിവാദികളോട് സന്ധി ചെയ്യുകയുമില്ല“ എന്നതിന് എന്റെ മറുപടി അവർക്ക് സന്ധിചെയ്യാൻ കഴിയില്ല, അവർക്ക്ങ്ങിനെ ഒരുറച്ച വിശ്വാസമുണ്ട് എന്നാൽ യുക്തിവാദികൽക്കതുണ്ടോ?? .... മനസാക്ഷിയെ പണയപ്പെടുത്തി ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനേ ഞാനും അനുകൂലിക്കുന്നില്ല....ഇവിടെ ശശി പൂനയിലേക്ക് പോയി എന്ന് കരുതി അമ്മയുടെ കാര്യങ്ങൽ ശ്രദ്ധിക്കില്ല എന്ന് അർഥം കാണരുത്. വിശ്വാസികൽക്ക് ദൈവം നോക്കികൊള്ളും യുക്തിവാദിക്ക് അങ്ങിനെ കഴിയില്ലല്ലോ??........താങ്കൽ പറഞ്ഞത്പോലെ വരട്ടു തത്വവാദികളെയും മുരട്ടു സ്വഭാവക്കാരെയും ഹൈലൈറ്റ് ചെയ്യാനാണ് ഈ പോസ്റ്റ്. നന്മകൽ ഇനിയും വരണം കാത്തിരിക്കും അഭിപ്രായം പറയണം.

  ReplyDelete
 52. ഇ.എ.സജിം തട്ടത്തുമല നല്ല ഉദ്ദേശം അതവിടെ പറഞ്ഞാൽ മതിയായിരുന്നു ഞാൻ കമന്റ് ഇ മെയിൽ വഴി ഫൊളോ ചെയ്യുന്നുണ്ട്, എന്തായാലും ഒരിക്കൽകൂടി എല്ലാ നന്മകളും നേരുന്നു .......................................................................................... യൂസുഫ്പ വായനക്ക് നന്ദി എന്തായാലും ഉദ്ദേശം കൊള്ളാം ഇങ്ങനേയുമുണ്ടോ നാരദൻമാർ ......................................................................................... ഉല്‌പ്പലാക്ഷന്‍ വായനക്ക് നന്ദി പാവം വാക്കുകൽക്കുമുണ്ടോ ആൺ മണം, ഹൊ എന്തൊരു പുരുഷ മേൽക്കൊയ്മ എന്തായാലും ആ കെട്ടമണം ഇവിടെനിന്നും പിടിച്ചെടുത്ത താങ്കളുടെ വിഖ്യാത മൂക്കിന്റെ തുളയിൽ വല്ലതും ഞാനിപ്പോൽ കയറ്റുന്നില്ല, അത് വേണ്ടിവന്നൽ അതിനും മടികാണിക്കില്ല ട്ടോ!! എന്റെ ആണത്വം പരിശോദിക്കാൻ ഞാൻ വേറെ ആളുകളേ നിർത്തിയിട്ടുണ്ട്, ആവശ്യം വരുമ്പോൽ കുടുമ്പ സമേതം ക്ഷണിക്കും. ......................................................................................... സ്വപ്നാടകന്‍ വായനക്ക് നന്ദി വാലിൽ തൂങ്ങ്യുള്ള ഈ നടത്തം വേണോ മോനേ???

  ReplyDelete
 53. അമ്മച്ചിയിങ്ങനെ അവിടന്നും ഇവിടന്നും മോഷ്ടിച്ചതും,'കഥയില്ലായ്മ'യും പിന്നെ കൊച്ചുപുസ്തകവുമൊക്കെ എഴുതിക്കണ്ടതിന്റെ സന്തോഷം കൊണ്ടാണേ....

  ReplyDelete
 54. സ്വപ്നാടകന്‍ നന്നായിരിക്കുന്നു

  ReplyDelete
 55. യുക്തി വാദികള്‍ എന്നാല്‍ മതമില്ലാത്തവര്‍ എന്നര്‍ഥമുണ്ടോ?.യുക്തം കൊണ്ട് സമര്‍ത്തിക്കുന്നവര്‍ എന്നെ ഉള്ളു .

  പിന്നെ ഏതു യുക്തിവാദി ആയാലും,നിരീശ്വര വാദിയയാലും,കമ്മുണിസ്ററൂ കാരനായാലും ,അവന്റെ വ്യക്തിപരമായ കാര്യം വരുമ്പോള്‍ അവനും അവസാനം ചെന്നെത്തുന്നത് ദൈവത്തില്‍ തന്നെയാണ്.അപ്പോള്‍ അവന്‍ അവന്റെ പ്രവര്‍ത്തിയെ യുക്തികൊണ്ട് സമര്‍ഥിക്കുന്നു.

  ശാസ്ത്രം വളരുന്തോറും , മനുഷ്യന്‍ പുരോഗമിക്കുന്തോറും,പിറന്നു വീഴുന്ന മനുഷ്യ പെക്കൊലങ്ങളെ ദൈവങ്ങളാക്കി അന്ധമായ ദൈവാരാധനയില്‍ മുങ്ങിത്താഴുന്ന അന്ധ ജനങ്ങളെ രക്ഷിക്കാന്‍, ദൈവം എന്നാല്‍ എന്തെന്നു അവരെ ബോധ്യപ്പെടുത്താന്‍ ഉതകും വിധം തൂലിക ചലിപ്പിക്കാന്‍ ശ്രമിക്കു .

  ഭാവുകങ്ങള്‍
  ----ഫാരിസ്‌

  ReplyDelete
 56. നന്ദന
  ഈ മറുപടി ഏതു കമന്റിനാണ്?

  ReplyDelete
 57. യാത്ര ബംഗലൂരു വഴി ആയിരിക്കില്ല.അല്ലെങ്കിൽ ശ്രീരാമ സേനക്കാർ അറിഞിട്ടുണ്ടാവില്ല.എങ്കിൽ രണ്ടാളേയും ഇപ്പോൾ ആസ്പത്രിയിൽ കാണാമായിരുന്നു.ഇനി രക്ഷപ്പെട്ട് പൂനയിൽ എത്തിയിട്ടും കാര്യമില്ല.താക്കറെമാർ വെറുതെ വിടുമെന്നു തോന്നുന്നില്ല.ഒരു വിളക്കൊന്നു കത്തിചിട്ട് വീട്ടിലെങാനും നിന്നു കൂടായിരുന്നൊ.അല്ലെങ്കിലും ഈ പെങ്കുട്ടികൾ പിൻബുദ്ദികളാണു

  ReplyDelete

Comments to posts older than 30 days will be moderated for spam.