സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

"ഒറ്റമുലച്ചി" പ്രതിമ

ഒരു മഹത്തായ അവകാശ സമരത്തിന്‍റെ ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വരുന്നു.

"കുതിരക്കാല്‍ "

ഞങ്ങളുടെ ടൌണിലെ റെയില്‍വെസ്റ്റേഷനില്‍ നിന്നും ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്താന്‍ ഇരുപതു മിനുട്ട് നടക്കണം. ഈ വഴി രാത്രിയായാല്‍ വിജനമായിരിക്കും. പകല്‍ സമയത്ത് പോലും തനിച്ചു ഈ വഴിയിലുടെ പോകുമ്പോള്‍ ഉള്ളില്‍ ഒരു ഭയം ഉണ്ടാവും എങ്കിലും മറ്റു വഴികള്‍ ഇല്ലാത്തത് കാരണം ഞാന്‍ എന്നും ട്രെയിന്‍ ഇറങ്ങി വരുന്നതും പോകുന്നതും ഈ ഒറ്റ വഴിയിലൂടെയാണ്
ഒരു ദിവസം ജോലിയും ഒപ്പം ട്രെയിനും വൈകിയത് കാരണം റെയില്‍വെസ്റ്റേഷനില്‍ എത്തുമ്പോഴേക്കും രാത്രി ഒരുമണി കഴിഞ്ഞിരുന്നു. ട്രൈയിന്‍ ഇറങ്ങിയപ്പോള്‍ ആരെയും കണ്ടില്ല. ധൈര്യം വിടാതെ ബസ്സ്‌ സ്ടണ്ടിലേക്ക് നടന്നു ഏകദേശം പാതയുടെ മധ്യത്തില്‍ എത്തിയപ്പോള്‍ ഒരു മാന്യദേഹം എനിക്ക് എതിരെ വരുന്നത് കണ്ടു. അയാള്‍ എന്റെ അടുത്തുവന്നുനിന്നുകൊണ്ട് എന്നോടു ചോദിച്ചു “ തീപ്പെട്ടിയുണ്ടോ കയ്യില്‍ ഒരു ബീടികത്തിക്കാന്‍” അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ എനിക്ക് ചെറിയ വിറയല്‍ തുടങ്ങിയിരുന്നു. മെഴുകിതിരി കത്തിക്കാന്‍ കരുതിവെച്ചിരുന്ന തീപ്പെട്ടി ബാഗില്‍ നിന്നും എടുത്തു അദ്ദേഹത്തിന്‍റെ കയ്യിലേക്ക് ഇട്ടുകൊടുത്തു. പക്ഷെ അദ്ദേഹത്തിന്‍റെ കയ്യില്‍ തട്ടി തീപ്പെട്ടി താഴെ വീണു. അതില്‍ എനിക്ക് അസ്വാഭാഭികമായി ഒന്നും തോന്നിയില്ല. അത് കൊണ്ട് അല്‍പ്പം മാന്യത കാണിക്കാന്‍ ഞാന്‍ വിചാരിച്ചു. തീപ്പെട്ടി നിലത്തുനിന്നും എടുക്കാന്‍ കുനിഞ്ഞു. തത്സമയം ആ മാന്യദേഹം അദ്ദേഹത്തിന്‍റെ ഉടുമുണ്ട് അല്‍പ്പം മുകളിലേക്ക് ഉയര്‍ത്തി. പെട്ടെന്ന് എന്‍റെ മുന്നില്‍ ഞാന്‍ കാണുന്നത് ഒരു വെളുത്ത കുതിരയുടെ കാലായിരുന്നു. വെളുത്ത രോമവും കുലന്ബുമൊക്കെ ആ കാലിനുണ്ടായിരുന്നു. ഇത് കണ്ടതോടെ ശബ്ദം പോലും ഉയര്‍ത്താന്‍ കഴിയാതെ ഞാന്‍ വിറങ്ങലിചിരുന്നുപോയി. ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥയില്‍ എന്‍റെ കണ്ണില്‍ ഇരുട്ട് കയറി. ധൈര്യം വീണ്ടെടുത്തു ഞാന്‍ തിരിഞ്ഞോടി. അല്‍പ്പം ദൂരം ഓടിയപ്പോള്‍ സുന്ദരനായ ഒരാളെ കണ്ടു. അദ്ദേഹത്തോട് കാര്യങ്ങളെല്ലാം ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു. അദ്ദേഹം ചെറുപുഞ്ചിരിയോടെ അദ്ദേഹത്തിന്‍റെ ഉടുതുണിയും അല്പം ഉയര്‍ത്തികൊണ്ട് എന്നോട് ചോദിച്ചു “ഇതുപോലുള്ള കാലാണോ!? അപ്പോഴേക്കും ഞാന്‍ ബോധം നഷ്ടപ്പെട്ടു നിലത്തേക്കു വീണിരുന്നു. പെട്ടെന്ന് അവിടെ പോലിസ് എത്തിയതും എന്നെ വണ്ടിയില്‍ കയറ്റിയതും എനിക്ക് ഓര്‍മയുണ്ട്
പിറ്റേ ദിവസം വീട്ടില്‍ നിന്നും പത്രമെടുത്ത്‌ നോക്കിയപ്പോഴാണ് ഒരു സ്വപ്നം പോലെ കാര്യങ്ങളൊക്കെ ഓര്‍മവരുന്നത്. അപ്പോള്‍ പത്രത്തില്‍ കണ്ട വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. മൂന്നു കുതിരക്കാലുകാരെ പോലിസ് പിടികുടിയെന്നായിരുന്നു തലവാചകം. മൂന്നുപേരെ കുതിരക്കാലുമായി പോലിസ് പിടിച്ചെന്നും ഒരുപാട് പേരെ ആക്രമിച്ച് പണവും മറ്റു വിലപ്പെട്ട സാധനങ്ങളും തട്ടിയെടുക്കുന്ന ഒരു രാക്കെറ്റാന് ഇവരെന്നും ചോദ്യം ചെയ്തപ്പോള്‍ മനസ്സിലായി. പലരും പേടിച്ചു ബോധം നഷ്ടപ്പെട്ടു ആശുപത്രിയില്‍ പ്രവെശിപ്പിചിട്ടുന്ടെന്നും അറിഞ്ഞു. പോലിസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയും അവരുടെ “കുതിരക്കാല്‍” അടിച്ചു മനുഷ്യന്‍റെ കാലാക്കി മാറ്റുകയും ചെയ്തു. പക്ഷെ ഇവര്‍ എങ്ങനെ കുതിരക്കാല്‍ ഉണ്ടാക്കി എന്നുപറയാന്‍ തെയ്യാരായില്ല. പോലിസ് “മുന്നാംമുറ ” ഉപയോഗിക്കുകയും “കുതിരക്കാല്‍” ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയെന്നു അവരെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. അത് വായിച്ചപ്പോള്‍ ഞാന്‍ തലേ ദിവസം കണ്ടതിനേക്കാള്‍ ഭീകരമായിരുന്നു. മൂന്നുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവും ചില പച്ച മരുന്നുകളും ഉപയോഗിച്ച് മരുന്നുണ്ടാക്കി കഴിച്ചാണ് ഈ “കുതിരക്കാല്‍ ” ഉണ്ടാക്കുന്നത്‌.

ഇത് എഴുതികഴിഞ്ഞപ്പോള്‍ ഏതോ ചാനലില്‍ വാര്‍ത്ത വന്നിരുന്നതായി ആരോ പറഞ്ഞതായിരുന്നു ഇതിലൊക്കെ വലിയ അത്ഭുതം.

"ചെറുമിപെണ്ണ് "

ഭാരത മാതാവിന്‍റെ നാമം
നല്‍കിയനുഗ്രഹിച്ചു മാതാപിതാക്കള്‍
സ്കൂള്‍ രേഖകളില്‍ "സീത '
എന്നെഴുതിചേര്‍ത്തെങ്കിലും
നാട്ടാരു വിളിച്ചെന്നെ "ചെറുമി "
സ്കൂളില്‍ കൂട്ടുകാരും
ക്ലാസ്സില്‍ ടീച്ചറും
പാടത്ത്‌ കര്‍ഷകരും
തോട്ടില്‍ അലക്കുന്നോരും
കടവില്‍ തോണിക്കാരനും
കടപ്പുറത്ത് വലക്കാരും
വിളിച്ചെന്നെ "ചെറുമി "
കൊഴിലോത്തെ പാത്രങ്ങള്‍ ഒക്കെയും
കഴുകി കൊടുത്തിട്ടും
എനിക്കെന്നും കഞ്ഞി കുബിളില്‍ത്തന്നെ
കോളേജില്‍ എത്തിയപ്പോള്‍
കറുത്തമേനി കണ്ട്
സഹപാഠികള്‍ വിളിച്ചെന്നെ "ചെറുമി "
ആയിഷ കറുത്തിട്ടും മഞ്ഞ തട്ടമിട്ടപ്പോള്‍
അവളിന്നും ആയിഷതന്നെ...
സഹികെട്ട് ഞാനിരിക്കവെ
ഷാജഹാന്‍ ഓതി മുംതാസാക്കിടാം...
കൈപിടിച്ചു ഞാന്‍
മനസ്സില്‍ മാപ്പ് പറഞ്ഞു
എന്‍റെ നല്ല മാതാപിതാക്കളോട്
സ്നേഹിക്കപ്പെട്ടു ഞാന്‍
പിന്നീടൊരിക്കലും കേട്ടില്ല "ചെറുമി "
വിലസുന്നു ഞാന്‍ ഇന്നും
മുംതാസായി .....മനുഷ്യനായ്‌

എന്‍റെ ചിന്ത

ഇപ്പോഴും വികസനം വലുതായൊന്നും എത്തിയിട്ടില്ലാത്ത എന്‍റെ ഗ്രാമം. നെല്‍വയലുകളുടെ മധ്യത്തിലുടെയുള്ള ചെമ്മണ്‍ പാതയും അതില്‍ ബസ്സ്‌ കാത്തുനില്‍ക്കാന്‍ ഞങ്ങള്‍ ഓലകൊണ്ട് മേഞ്ഞ ഷെഡും. ഇന്നുമൊരു കാഴ്ചയാണ്. ഞങ്ങള്‍ക്ക് ടൌണില്‍ പോകണമെങ്കില്‍ ഇരുപത്തിനാല് കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിയിരുന്നു. യാത്രയ്ക്ക് ഒരു ബസ്സ്‌ മാത്രമുള്ള ഞങ്ങളുടെ കാത്തിരിപ്പും, യാത്രയും മനസ്സ് മടുപ്പിക്കും. രണ്ടുമൂന്ന് ബസ്സിലേക്കുള്ള ആളുകളെ ഒരു ബസ്സില്‍ കുത്തിനിറച്ചാണ്‌ “സുന്ദരമായ യാത്ര ”

ഒരു ദിവസം മണിക്കുറുകളോളം ഞാന്‍ ബസ്സ്‌ കാത്തുനില്‍ക്കുകയായിരുന്നു. അപ്പോള്‍ എന്‍റെ ചിന്ത “ ഒരു ബസ്സ്‌ വന്നിരുന്നെങ്കില്‍ ടൌണില്‍ എത്താമായിരുന്നു” എന്നായിരുന്നു. അപ്പോഴുണ്ട് പൊടിപടലങ്ങളില്‍ മുങ്ങി കുളിച്ചു കോണിപ്പടിയില്‍ ആളുകളെയും തുക്കി ഞരങ്ങി ഞരങ്ങി ബസ്സ്‌ വരുന്നു. ഞാന്‍ ഒരു ആവേശത്തോടെ രണ്ടും കല്‍പ്പിച്ചു കൈകാണിച്ചു. മനസ്സില്ലാമനസ്സോടെ ഡ്രൈവര്‍ ബസ്സ്‌ നിര്‍ത്തി. ഞാനും കോണിപ്പടിയില്‍ കാലുകുത്തി തൂങ്ങിപ്പിടിച്ച്‌ ബസ്സില്‍ കയറി യാത്ര തുടങ്ങി.

ബസ്സ്‌ മെല്ലെ നീങ്ങിത്തുടങ്ങിയപ്പോള്‍. എന്‍റെ ചിന്ത ഉണര്‍ന്നു തുടങ്ങി. “എങ്ങനെയെങ്കിലും ഒന്ന് ബസ്സിനുള്ളില്‍ കയരിപറ്റിയാല്‍ മതിയായിരുന്നു ” അങ്ങിനെ ബസ്സ്‌ കുറച്ചുദുരം പോയപ്പോള്‍ ഒന്നുരണ്ട് ആളുകള്‍ ഇറങ്ങിയത്കാരണം എനിക്ക് ബസ്സിനുള്ളില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞു. ഞാനങനെ കമ്പിയില്‍ തുങ്ങി യാത്ര തുടരുമ്പോള്‍ എന്‍റെ ചിന്ത വീണ്ടും ഉണര്‍ന്നു. “എങ്ങനെയെങ്കിലും ഒരു സീറ്റില്‍ ഇത്തിരി സ്ഥാലം കിട്ടിയാല്‍ ഒന്ന് നിവര്‍ന്നിരിക്കാമായിരുന്നു. ബസ്സ്‌ കുറച്ചുകൂടി ദൂരം പോയപ്പോള്‍ എനിക്ക് ഒരു സീറ്റില്‍ സ്ഥാലം കിട്ടി.

അങ്ങിനെ യാത്ര തുടരുന്നതിനിടയില്‍ എന്‍റെ ചിന്ത “എങ്ങനെയെങ്കിലും സീറ്റിന്‍റെ അരുകു വശം കിട്ടിയാല്‍ കാറ്റും കൊള്ളാം പുറത്തെ കാഴ്ചയും കാണാമായിരുന്നു” ബസ്സ്‌ പല സ്റ്റോപ്പുകളിലും നിര്‍ത്തി നിര്‍ത്തി പോയപ്പോള്‍ എന്‍റെ അടുത്തിരുന്ന ആള്‍ ഇറങ്ങി അങ്ങിനെ ഞാന്‍ സീറ്റിന്‍റെ അരികുവശത്ത് ഇരുന്നു പുറത്തെ കാഴ്ചകളും കണ്ട് കാറ്റും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ എന്‍റെ അവസാനത്തെ ചിന്ത “ബസ്സ്‌ എവിടെയും നിര്‍ത്താതെ –ആരെയും ഇറക്കുകയോ കയറ്റുകയോ ചെയ്യാതെ – സുകമായി യാത്ര തുടര്‍ന്നാല്‍ മതിയായിരുന്നു .

കാത്തിരിപ്പ്

കാലം തീര്‍ത്ത മതില്‍ കെട്ടുകള്‍
നമ്മെ അകറ്റി എന്നാരോ പറഞ്ഞു
മനപ്പോരുത്തമുണ്ടെങ്കില്‍ ..
നമ്മെ അടുപ്പിക്കുമെന്നാരോ പറഞ്ഞു
കാലചക്രമെത്രവട്ടം
നാഴിക കല്ലുകള്‍ താണ്ടി
തിരുവോണവും വിഷുക്കണിയും
നിനക്കായ്‌ എത്രവട്ടമൊരുക്കി...
എന്നിട്ടുമെന്തേ നമ്മള്‍ ഇന്നും…..
മതിലുകള്‍ക്കിരുപുറവും
ഇരുട്ടില്‍ മിഴിനീര്‍ തുടക്കുന്നു....