ഒരു ദിവസം മണിക്കുറുകളോളം ഞാന്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു. അപ്പോള്‍ എന്‍റെ ചിന്ത “ ഒരു ബസ്സ് വന്നിരുന്നെങ്കില്‍ ടൌണില്‍ എത്താമായിരുന്നു” എന്നായിരുന്നു. അപ്പോഴുണ്ട് പൊടിപടലങ്ങളില്‍ മുങ്ങി കുളിച്ചു കോണിപ്പടിയില്‍ ആളുകളെയും തുക്കി ഞരങ്ങി ഞരങ്ങി ബസ്സ് വരുന്നു. ഞാന്‍ ഒരു ആവേശത്തോടെ രണ്ടും കല്‍പ്പിച്ചു കൈകാണിച്ചു. മനസ്സില്ലാമനസ്സോടെ ഡ്രൈവര്‍ ബസ്സ് നിര്‍ത്തി. ഞാനും കോണിപ്പടിയില്‍ കാലുകുത്തി തൂങ്ങിപ്പിടിച്ച് ബസ്സില്‍ കയറി യാത്ര തുടങ്ങി.
ബസ്സ് മെല്ലെ നീങ്ങിത്തുടങ്ങിയപ്പോള്‍. എന്‍റെ ചിന്ത ഉണര്‍ന്നു തുടങ്ങി. “എങ്ങനെയെങ്കിലും ഒന്ന് ബസ്സിനുള്ളില്‍ കയരിപറ്റിയാല്‍ മതിയായിരുന്നു ” അങ്ങിനെ ബസ്സ് കുറച്ചുദുരം പോയപ്പോള്‍ ഒന്നുരണ്ട് ആളുകള്‍ ഇറങ്ങിയത്കാരണം എനിക്ക് ബസ്സിനുള്ളില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞു. ഞാനങനെ കമ്പിയില്‍ തുങ്ങി യാത്ര തുടരുമ്പോള്‍ എന്‍റെ ചിന്ത വീണ്ടും ഉണര്‍ന്നു. “എങ്ങനെയെങ്കിലും ഒരു സീറ്റില്‍ ഇത്തിരി സ്ഥാലം കിട്ടിയാല്‍ ഒന്ന് നിവര്‍ന്നിരിക്കാമായിരുന്നു. ബസ്സ് കുറച്ചുകൂടി ദൂരം പോയപ്പോള്‍ എനിക്ക് ഒരു സീറ്റില്‍ സ്ഥാലം കിട്ടി.
അങ്ങിനെ യാത്ര തുടരുന്നതിനിടയില്‍ എന്‍റെ ചിന്ത “എങ്ങനെയെങ്കിലും സീറ്റിന്‍റെ അരുകു വശം കിട്ടിയാല്‍ കാറ്റും കൊള്ളാം പുറത്തെ കാഴ്ചയും കാണാമായിരുന്നു” ബസ്സ് പല സ്റ്റോപ്പുകളിലും നിര്‍ത്തി നിര്‍ത്തി പോയപ്പോള്‍ എന്‍റെ അടുത്തിരുന്ന ആള്‍ ഇറങ്ങി അങ്ങിനെ ഞാന്‍ സീറ്റിന്‍റെ അരികുവശത്ത് ഇരുന്നു പുറത്തെ കാഴ്ചകളും കണ്ട് കാറ്റും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ എന്‍റെ അവസാനത്തെ ചിന്ത “ബസ്സ് എവിടെയും നിര്‍ത്താതെ –ആരെയും ഇറക്കുകയോ കയറ്റുകയോ ചെയ്യാതെ – സുകമായി യാത്ര തുടര്‍ന്നാല്‍ മതിയായിരുന്നു .
ബസിലായത് ഭാഗ്യം .............
ReplyDeleteഇത് പോലൊരെണ്ണം ഞാന്‍ എഴുതിയിരുന്നു... ഇവിടെ കാണാം
ReplyDeleteNallathu chindhikkaam
ReplyDeleteall the best
പണ്ടൊരിയ്ക്കല് ഇതിന്റെ വിപുലമായ വേര്‍ഷന് കേട്ടിട്ടുണ്ട്... മനുഷ്യന്റെ സ്വഭാവം ഇങ്ങനെ ആണെന്ന് ഒരാള് വിവരിച്ചു തന്നപ്പോള്‍..
ReplyDeletehi hi hi...
ReplyDeleteഎന്റെ മനസ്സിലിരുപ്പ് എങ്ങനെ ഇത്ര കൃത്യമായി മനസ്സിലാക്കി...?? ഹി ഹി .
ReplyDelete