ഭാരത മാതാവിന്‍റെ നാമം
നല്‍കിയനുഗ്രഹിച്ചു മാതാപിതാക്കള്‍
സ്കൂള്‍ രേഖകളില്‍ "സീത '
എന്നെഴുതിചേര്‍ത്തെങ്കിലും
നാട്ടാരു വിളിച്ചെന്നെ "ചെറുമി "
സ്കൂളില്‍ കൂട്ടുകാരും
ക്ലാസ്സില്‍ ടീച്ചറും
പാടത്ത് കര്‍ഷകരും
തോട്ടില്‍ അലക്കുന്നോരും
കടവില്‍ തോണിക്കാരനും
കടപ്പുറത്ത് വലക്കാരും
വിളിച്ചെന്നെ "ചെറുമി "
കൊഴിലോത്തെ പാത്രങ്ങള്‍ ഒക്കെയും
കഴുകി കൊടുത്തിട്ടും
എനിക്കെന്നും കഞ്ഞി കുബിളില്‍ത്തന്നെ
കോളേജില്‍ എത്തിയപ്പോള്‍
കറുത്തമേനി കണ്ട്
സഹപാഠികള്‍ വിളിച്ചെന്നെ "ചെറുമി "
ആയിഷ കറുത്തിട്ടും മഞ്ഞ തട്ടമിട്ടപ്പോള്‍
അവളിന്നും ആയിഷതന്നെ...
സഹികെട്ട് ഞാനിരിക്കവെ
ഷാജഹാന്‍ ഓതി മുംതാസാക്കിടാം...
കൈപിടിച്ചു ഞാന്‍
മനസ്സില്‍ മാപ്പ് പറഞ്ഞു
എന്‍റെ നല്ല മാതാപിതാക്കളോട്
സ്നേഹിക്കപ്പെട്ടു ഞാന്‍
പിന്നീടൊരിക്കലും കേട്ടില്ല "ചെറുമി "
വിലസുന്നു ഞാന്‍ ഇന്നും
മുംതാസായി .....മനുഷ്യനായ്
കാലികമായ ഒരു വിഷയം തിരഞ്ഞെടുത്തതിനു അഭിനന്ദനങ്ങള്‍.....പക്ഷേ അവതരണത്തില്‍ ഒരു തുടക്കകാരിയുടെ പതര്‍ച്ച......കവിത്വം തീര്‍ച്ചയായും ഉണ്ട്........ഇനിയും ഒരു പട് എഴുതൂ.........
ReplyDeleteമനോജ്
:)
ReplyDeleteചില സത്യങ്ങൾ വിളിച്ചു പറയുന്നു ഈ കവിത...
ReplyDeleteമനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു..ആശംസകൾ
kollaam ...
ReplyDeleteമതം മാറി മുസ്ലിമായി അങ്ങനെ മനുഷ്യത്തിയായി !
ReplyDelete