സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

സ്നേഹ തീരം

മാറാട് പ്രദേശത്തെ അറിയപ്പെടുന്ന യാഥാസ്ഥിക കുടുംബമായിരുന്നു മൌലവി പോക്കര്‍ ഹജിയുടെത്. പൌരപ്രമുഖനും പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും അവസാനവാക്കുമായിരുന്നു മൌലവി പോക്കര്‍ ഹാജി.

അദ്ദേഹത്തിന്‍റെ മകന്‍ ഖാദര്‍ അന്നാട്ടിലെ ഏറ്റവും ഉയര്‍ന്ന വിദ്യഭ്യസമുള്ളവനും, സുമുഖനും, സംസ്കാരസംബന്നനും ആയിരുന്നു. കോഴിക്കോട്ടെ റീജിണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഐ.ടി യില്‍ എം.ടെക് ഒന്നാം റാങ്കോടെ പാസ്സായതിനാല്‍ കെല്‍ട്രോണിന്റെ റീജണല്‍ മാനേജരായി നിയമനവും ലഭിച്ചു. എല്ലാവരോടും സ്നേഹപ്രകടനങ്ങളും ചിരിയും സമ്മാനിക്കുന്നത് കാരണം നാട്ടുകാര്‍ക്ക് ഖാദറിനെ വലിയ പ്രിയമായിരുന്നു.

കോളേജില്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട, പാലക്കാട്ടെ പ്രശസ്തമായ മനയിലെ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ഏക മകള്‍ അംബിക അന്തര്‍ജനവുമായുണ്ടായിരുന്ന പ്രണയം ഖാദറിനെ വീട്ടിലും നാട്ടിലും ഒറ്റപ്പെടാന്‍ സാഹചര്യം ശ്രിഷ്ടിച്ചു. നാട്ടുകാര്‍ രണ്ടു വിഭാഗമായി വെല്ലുവിളികളും മാരത്തോണ്‍ ചര്‍ച്ചകളും നടത്തുന്നതിനിടയില്‍ അംബിക അന്തര്‍ജ്ജനം അച്ചന്റെയും അമ്മയുടെയും മൌനാനുവാദത്തോടെ പര്‍ദ്ദധരിക്കാന്‍ തീരുമാനിച്ച വിവരം ഖാദറിനെ അറിയിച്ചപ്പോള്‍, സന്തോഷത്തോടെയും ഒപ്പം വളരെ വേദനയോടെയും ആ വാര്‍ത്തയെ ഖാദര്‍ സ്വാഗതം ചെയുതു.

അംബികയ്ക്ക് അതല്ലാതെ വഴിയുണ്ടായിരുന്നില്ല. അസ്ഥിക്ക് പിടിച്ച പ്രണയമായിരുന്നു അവര്‍ തമ്മില്‍. ഏതെങ്കിലും കാരണത്താല്‍ പ്രണയം അവസാനിപ്പിച്ചാല്‍ രണ്ടു പേരും ഹൃദയം പൊട്ടി മരിക്കുമെന്ന് അവര്‍ക്ക് തീര്‍ച്ചയായിരുന്നു. കോടതികേസുകളും നൂലാമാലകളും വരാതിരിക്കാന്‍ അവര്‍ രജിസ്ടര്‍ വിവാഹം നടത്തി ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച വിവരം അപ്പോള്‍ തന്നെ ദൂതന്‍മാര്‍ വഴി ഖാദറിന്റെ വാപ്പ മൌലവി പോക്കര്‍ ഹാജി അറിയുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വീട്ടില്‍ പ്രമുഖന്മാരുടെ ചരച്ചയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

അങ്ങിനെയിരിക്കെ ഒരുദിവസം ഖാദര്‍ അന്തര്‍ജനത്തെയും കൂട്ടി സ്വന്തം തറവാട്ടിലേക്ക് വന്നു. വളരെ ആകാംക്ഷയോടെ നോക്കി നിന്ന വീട്ടുകാര്‍ കണ്ടത് ഇളം പച്ചനിറത്തിലുള്ള പര്‍ദ്ദധരിച്ച സ്ത്രീയെയായിരുന്നു. എന്തോ! ആ നിറത്തിനോടുള്ള ഉള്ളിലെ സ്നേഹമോ മറ്റോ കാരണം അവരുടെയൊക്കെ ഉള്ള് തണുത്തത് മുഖങ്ങളില്‍ കാണാമായിരുന്നു. ഇത് മനസ്സിലാക്കിയ പോക്കര്‍ ഹാജി അന്തര്‍ജനത്തെ അടുത്തു വിളിച്ചു ചോദിച്ചു "നീ പര്‍ദ്ദധരിച്ചിരിക്കുന്നത്‌ ഖാദറിനെ വിവാഹം ചെയ്യാനല്ലേ! അവനോടുള്ള സ്നേഹം കൊണ്ടല്ലേ!"
അതെ! അന്തര്‍ജ്ജനം മറുപടി പറഞ്ഞു.
"എങ്കില്‍ നിനക്കത് അഴിച്ചുവേക്കാം"!!!
കാരണം ഞങ്ങളുടെ മതം പറയുന്നത്,
"ആരെങ്കിലും ഒരു സ്ത്രീയെ സ്വന്തമാക്കാന്‍ യാത്രപോയാല്‍ അത് അവനു ലഭിക്കും.
ആരെങ്കിലും സമ്പത്തിനും പ്രശസ്ത്തിക്കും പോയാല്‍ അതും അവനു ലഭിക്കും.
ആരെങ്കിലും ദൈവത്തിന്റെ മാര്‍ഗത്തില്‍ യാത്രപോയാല്‍ അതായിരിക്കും അവന് നന്‍മ"
ഇത്രയും കേട്ടപ്പോള്‍ അന്തര്‍ജ്ജനം പറഞ്ഞു എന്‍റെ അച്ഛനും ഇത് തന്നെയായിരുന്നു എന്നോട് പറഞ്ഞിരുന്നത്
"നീ ഒരു വസ്ത്രം മാറുന്നത് കൊണ്ട് നിന്‍റെ മതമോ മനസ്സോ മാറുന്നില്ല ആയതിനാല്‍ നീ ഖാദറിന്റെ കൂടെ പൊയ്ക്കോള്ളൂ!"

ഇത്രയും കേട്ട ശേഷം പോക്കര്‍ ഹാജി അന്തര്‍ജനത്തിനോടായ് പറഞ്ഞു. "പര്‍ദ്ദ മാറ്റി നിന്‍റെ സാധാരണ വസ്ത്രം ധരിച്ചു ഒരു യഥാര്‍ത്ഥ നമ്പൂതിരി സ്ത്രീയായി എന്‍റെ വീട്ടില്‍ ഖദറിന്റെ കൂടെ സുഖമായി താമസിച്ചുകൊള്ളുക" ഇതുകേട്ട അന്തര്‍ജ്ജനം വളരെ സന്തോഷത്തോടെ അച്ഛനെയും അമ്മയെയും ഫോണ്‍ ചെയ്തു വിവരങ്ങളൊക്കെ പറയുകയും ഇത്രയും മഹാനായ ഒരാളുടെ മകനെ എനിക്ക് സ്നേഹിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണെന്നും അറിയിക്കുകയും നാളെത്തന്നെ അച്ഛനും അമ്മയും ഇവിടെ വന്നു സന്തോഷം പങ്കിടുകയും ചെയ്യണമെന്ന് അറിയിച്ചതോടെ അവരും പോക്കര്‍ ഹാജിയുടെ മനസ്സിന് മുന്നില്‍ ഒരുനിമിഷം ശിരസ്സ്‌ കുനിച്ചു.

43 comments:

  1. ഇങ്ങനെയുള്ള സ്നേഹതീരങ്ങള്‍ പണിയാന്‍ നമുക്കൊന്നിച്ച്‌ മുന്നേറാം ....

    ReplyDelete
  2. പോക്കര്‍ ഹാജി മഹാ മനസ്ക്കന്‍
    നന്നായി !

    ReplyDelete
  3. അനന്തരം പോക്കര്‍ ഹാജിമാരില്ലാതായി..

    ReplyDelete
  4. കഥയില്‍ കണ്ടപോലെയായിരുന്നു നമ്മുടെ സമൂഹത്തിന്റെ ചിന്തകളും പ്രവൃത്തികളുമെങ്കില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയെന്ന് കണ്ണടച്ചു പറയാമായിരുന്നു.

    രണ്ട് അച്ഛന്‍ കഥാപാത്രങ്ങളും‍
    "വിശ്വാസം! അതല്ലേ, എല്ലാം"
    എന്നു പറഞ്ഞിരുന്നെങ്കിലോ.. എങ്കില്‍ ഭൌതികമായ വസ്ത്രത്തിന്റെ കാര്യത്തില്‍ത്തന്നെ കടിപിടി ആരംഭിച്ചേനെ.

    വളരെ നല്ല ഒരു ആശയമാണ് നന്ദന കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനന്ദനങ്ങള്‍.

    ഹരി

    ReplyDelete
  5. സംഗതി നേരാണോ നുണയാണോ എന്നറിയില്ലെങ്കിലും നല്ല ഒരു വായനാസുഖം അനുഭവപ്പെടുന്ന പോസ്റ്റ്..!!
    ഇനിയും മരിക്കാത്ത നന്മയുള്ള കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരണം വഴിഞ്ഞൊഴുകുന്നതു കൊണ്ടാവാം !!

    ReplyDelete
  6. ദിനങ്ങള്‍ കഴിയുംതോറും ആളുകള്‍ കൂടുതല്‍ പഴന്ച്ചനായിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ ഇതൊക്കെ കഥകള്‍ മാത്രമായി അവശേഷിക്കുന്നു .friendship നു പോലും ജാതിയും മതവും നോക്കുന്ന ആളുകളെ ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ കണ്ടുവരുന്നു .പഴമയുടെ പെരുമ എന്നുപറഞ്ഞു നാട് നശിക്കുകയാണോ ?

    ReplyDelete
  7. Nandana, I read your story. The thread is good. I felt the presentation rather a report. I think you spent little time on this.
    thank you.

    ReplyDelete
  8. മനസ്സിലുള്ള നന്മകള്‍ കഥ രൂപത്തില്‍ പുറത്ത് വരുന്നു. ഇത്തരം ഹാജി(മനുഷ്യര്‍)മാര്‍ കുറഞ്ഞു വരുന്നതായിട്ടാണ്‌ എനിക്ക് തോന്നുന്നത്. ലളിതമായി പറഞ്ഞ കഥ നന്നായി.

    ReplyDelete
  9. അല്ലെങ്കില്‍ തന്നെ ഈ ജാതി, മതം എന്നൊക്കെ പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ? സ്നേഹത്തേക്കാള്‍ ഉപരി ഇന്നത്തെ കാലത്ത്‌ സ്പര്‍ദ്ധയല്ലേ അവ വളര്‍ത്തുന്നത്‌?

    http://thrissurvisesangal.blogspot.com/
    http://stormwarn.blogspot.com/

    ReplyDelete
  10. “നീ ഒരു വസ്ത്രം മാറുന്നത് കൊണ്ട് നിന്‍റെ മതമോ മനസ്സോ മാറുന്നില്ല”
    ഹാജ്യാന്മാരും നമ്പൂര്യാരും മറ്റുള്ളോരുമാരുമൊക്കെ ഇപ്രകാരം
    സ്നേഹതീരത്തണഞ്ഞെങ്കില്‍ ! പര്‍ദ്ദയുടെ കറുപ്പ് നിറമൊഴിവാക്കി
    അവരവരുടെ അഭീഷ്ഠത്തിനനുസരിച്ചു ചോപ്പോ,പച്ചയോ കാവിയോ
    നീലയോ മഞ്ഞയോ തൂവെള്ളയോ ആയാല്‍ അതുമൊരു സാധാരണവസ്ത്രം
    തന്നെയാവും..ഒരു പൂന്തോട്ടത്തിലെ ഭിന്നനിറങ്ങള്‍ പോല.സങ്കല്പമാണു കഥയിലെ പ്രമേയമെങ്കിലും അതില്‍ സ്നേഹത്തിന്‍റെ ജീവന്‍ തുടിക്കുന്നു...

    Congratz !!

    ReplyDelete
  11. ഇതുപോലെയുള്ള അച്ഛന്‍ കഥാപാത്രങ്ങളെ നമ്മുടെ നാട്ടില്‍ കണ്ടെത്താനാവുമോ എന്നറിയില്ല നന്ദന..എങ്കിലും..നമുക്ക് പ്രത്യാശിക്കാം..ജാതിയിലോ മതത്തിലോ അല്ല കാര്യം..മനുഷ്യ നന്മയില്‍ ആണ് എന്ന് തിരിച്ചറിയുന്ന ഒരു നാള്‍ വരുമെന്ന്.........!!ആശംസകള്‍..

    ReplyDelete
  12. സ്നേഹതീരം പണിയുന്നതിനായി ഒരു കല്ല് എന്‍റെ വക...

    ReplyDelete
  13. ഒരു വസ്ത്രം മാറുന്നതു കൊണ്ട് നിന്റെ മതമോ,മനസ്സോ മാറുന്നില്ല--ഈ മനസ്സുള്ള ഒരായിരം ഖാദറുമാര്‍ നമ്മുടെ നാട്ടില്‍ ജനിക്കട്ടെ

    ReplyDelete
  14. മതം മാറുന്നത് കൊണ്ട് മനസ്സ് മാറുന്നില്ല എന്നൊരു തിരിച്ചറിവാണ് ഈ കലഘട്ടത്തിനാവശ്യം എന്ന് തോന്നുന്നു.

    ReplyDelete
  15. മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു ഈ കഥ....നന്ദനയില്‍ ഒരു നല്ല കഥാകാരി ഉണ്ട്...തീര്‍ച്ച...അതിനെ വളര്‍ത്തൂ..ആശംസകള്‍

    ReplyDelete
  16. Well said...words are not enough to show my pulse...well done..keep moving with the great thoughts...CONGRATSSSS

    ReplyDelete
  17. കല സമൂഹത്തിന്‌ വേണ്ടി!, നന്ദന നന്നായിരിക്കുന്നു.

    മത ഭ്രാന്തിനെതിരെ ഒരു ലവ്‌ ജിഹാദ്‌!

    ... അങ്ങനെ "മതഭ്രാന്ത്‌" പർദ്ദയിൽ പൊതിഞ്ഞ്‌ കുരിശ്ശിനോട്‌ ചേർത്ത്‌ പൂണൂലിൽ കെട്ടി മാറാട്‌ കടലിൽ താഴ്ത്തി... കടൽ പിന്നേയും രൗദ്രമായിരുന്നു....

    ReplyDelete
  18. ramanika ,
    കുമാരന്‍,
    hari,
    VEERU ,
    സോണ ജി ,
    SAJAN SADASIVAN,
    prakash d namboodiri,
    pattepadamramji ,
    വിനുവേട്ടന്‍,
    ഒരു നുറുങ്ങ് ,
    Bijli ,
    സുമേഷ് മേനോന്‍,
    jyo,
    Shine Narithookil ,
    മനോജ് മേനോന്‍ ,
    Aadhila,
    കാക്കര
    എല്ലവരുടെയും പ്രൊത്സാഹനത്തിന് വളരെയധികം നന്ദിയുണ്ട്
    വായന ഇഷ്ട്പെട്ട ,
    എല്ലാവർക്കും ആശംസകൽ

    ReplyDelete
  19. പോക്കര്‍ ഹാജിമാരില്ലാതായി.പോക്രി ഹാജിമാരും സ്വാമിമാരും കത്തനാര്‍മാരും വര്‍ദ്ധിച്ചു. എന്നാലും, ഒരല്പം മെലോഡ്രാമയായില്ലേ?

    ReplyDelete
  20. കഥ വായിക്കാൻ ഒരു സുഖമുണ്ട്.മനൊഹരമായ സങ്കൽ‌പ്പം തന്നെ സ്നെഹതീരം പക്ഷെ യാഥാർത്യവുമായി ഒരുപാട് ദൂരം ഇല്ലേന്നൊരു സംശയം

    ReplyDelete
  21. നന്നായിരിക്കുന്നു. പോക്കര്‍ ഹാജിയേപ്പോലുള്ള നല്ലമനുഷ്യരേക്കൊണ്ട് ഈ ലോകവും ഇതുപോലെയുള്ള നല്ല പോസ്റ്റ്കള്‍ കൊണ്ട് ഈ ബ്ലോഗും നിറയട്ടെ.

    ReplyDelete
  22. ബാഹ്യ ഇടപെടലുകളുടെ സ്വാധീനത്തില്‍ പെട്ട് പോകുന്നതാണ് പലപ്പോഴും മനുഷ്യ ബന്ധങ്ങള്‍ ശിഥിലമാകാന്‍ കാരണം. അവരുടെ തീരുമാനം അവരുടെതെന്ന് കരുതി സമൂഹം മാറി നിന്നാല്‍ എല്ലാവര്ക്കും സമാധാനം. മതം വസ്ത്രത്തിനുള്ളില്‍ അല്ല. മനസ്സിലാണ്. സ്വതന്ത്ര ചിന്തയില്‍ നിന്നും പഠനങ്ങളില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വരേണ്ടതാണ് അത്. ഏതു മതത്തെയും അടുത്തറിഞ്ഞവര്‍ക്ക് പരസ്പരം സ്നേഹിക്കാനല്ലാതെ ദ്രോഹിക്കാന്‍ കഴിയില്ല. കഥാ പശ്ചാത്തലം മാറാട് തിരഞ്ഞെടുത്തത് ഉചിതമായി. നല്ല ചിന്തകള്‍ക്ക് ആശംസകള്‍.

    ReplyDelete
  23. നല്ല പ്രമേയം. ഇത്തരം സാഹോദര്യ ചിന്തകള്‍ക്ക് നല്ല മനസാണു പ്രധാനം.

    ആശംസകള്‍.

    ReplyDelete
  24. ഈ അച്ഛനും,ബാപ്പയും നാട്ടിലെ ജാതി/മതം കുടിയന്മാർക്കൊക്കെ ഒരു സന്ദേശമാകട്ടെ..അല്ലെ?
    വളരെ നല്ലപ്രമേയം നന്ദന...

    ReplyDelete
  25. പോക്കര്‍ഹാജിമാരും ശങ്കരന്‍നമ്ബൂതിരിമാരും കഥാപാത്രങ്ങളായെങ്കിലും കാണാന്‍ കഴിയുന്നതില്‍ നമുക്ക് ആശ്വസിക്കാം ...
    സങ്കുചിത മനോഭാവികളും കപടസദാചാരവാദികളും ഇവിടെ ഉള്ളറ്റുത്തോളം കാലം ഈ നാടെന്നല്ല ഒരു നാടും നന്നാവില്ല..
    എങ്കിലും നമുക്കു പ്രത്യാശിക്കാം ,നമ്മളെങ്കിലും അങ്ങനെ ആകാതിരിക്കാം .വിശ്വാസം അതെല്ലാം അതിന്‍റെ വഴിക്കു പോകട്ടെ

    ReplyDelete
  26. വിഷയം നന്നയിട്ടുണ്ട് ,,

    ReplyDelete
  27. വളരെ നന്നായി കഥ. ആളുകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു..ഇത് കഥ മാത്രം ആവാതെ ഇരുന്നെങ്കില്‍ എത്ര നന്നായിരുന്നു..!!
    ആശംസകള്‍..

    ReplyDelete
  28. നല്ല അന്തർജനം... എനിക്കും വേണം ഇതു പോലെ ഒന്നു,
    കല്യാണം കഴിക്കുന്നെങ്കിൽ ഇതു പോലെ വെറൈറ്റി വല്ലതും ഉണ്ടാവനം :)

    കഥ കൊല്ലാം... :)

    ReplyDelete
  29. സോറി ടൈപ്പിയപ്പൊ തെറ്റിയതാ
    കൊല്ലാം.. എന്നലാ ക്കൊള്ളാം എന്നാട്ടോ.. :)

    ReplyDelete
  30. nandana,

    vayana alpam vaikipoyi.. nalla sandesam.. pokkoru haji jeevichirunna alanu ennu.. alla jivikkunna lanu ennu viswasikkan thanne eshtam. .etharam alukal samuhathil nirayatte..

    ReplyDelete
  31. ഇപ്പോഴാണെങ്കില്‍ ലൌ ജിഹാദ് എന്ന് വിളിച്ചേനെ..!

    ReplyDelete
  32. വെഞ്ഞാറന്‍,
    vinus ,
    ഗോപീകൃഷ്ണ൯,
    Akbar ,
    ജീവി കരിവെള്ളൂര്‍,
    ഹംസ,
    jayarajmurukkumpuzha,
    മുഖ്‌താര്‍ ഉദരം‌പൊയില്‍,
    raadha ,
    Hashim,
    Manoraj,
    ഷിനോജേക്കബ് കൂറ്റനാട്,
    അച്ചൂസ്,
    സമൂഹം ഇങ്ങനെയൊക്കെയാവണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു.
    നമ്മൾക്ക് അതിനല്ലേ കഴിയൂ.
    എല്ലവരുടെയും പ്രൊത്സാഹനത്തിന് വളരെയധികം നന്ദിയുണ്ട്
    വായന ഇഷ്ട്പെട്ട ,
    എല്ലാവർക്കും ആശംസകൽ

    ReplyDelete
  33. നന്നായ്യിട്ടുണ്ട്. ഇഷ്ട്ടപെട്ടു.

    ReplyDelete
  34. http://chollunnakavitha.blogspot.com/2010/01/blog-post_3869.html

    ReplyDelete
  35. നന്ദൂ,
    ഇന്ന് ആണ് ഇത് വായിച്ചത്...ഒരുപാട് നന്മകള്‍ നിറഞ്ഞ ഒരു മനസ്സിന് മാത്രമേ ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ പറ്റൂ...നന്മകള്‍ നേരുന്നു...

    ReplyDelete
  36. ഖാദര്‍ ഹാജിയുടെ ആ ഉപദേശം നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  37. <a href="അഡ്രസ്സ്”>ഇവിടെ</a>

    ReplyDelete
  38. ആശയം നന്നായി..... സമൂഹത്തില്‍ ഇന്നറിഞ്ഞിരിക്കേണ്ട അല്ലെങ്കില്‍ സമൂഹം ഉള്‍ക്കൊള്ളേണ്ട ആശയം. പക്ഷെ അവിടെയും അവതരണ ശൈലി ....... ഗദ്യ രൂപമായിപ്പോകുന്നു...
    ഇതൊരു കഥാ രീതിയില്‍ പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ പെരിലെതാന്‍ ഉപകരിക്കുമായിരുന്നു.......... തുടര്‍ന്നും എഴുതുക... പക്ഷെ "മാറ്റണം ഈ ശൈലിയെ"..

    ReplyDelete

Comments to posts older than 30 days will be moderated for spam.