സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

ഈ വാലെന്‍ഡെയ്സ് ഡെയില്‍ ഒരു തുറന്ന് പറച്ചില്‍

പ്രണയിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ ഒരു ദിവസം പ്രത്യേകം നീക്കി വെച്ചിരിക്കുന്നത് എത്രനന്നായി എന്ന് ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്, കാരണം വളരെ പഴകിയ നമ്മുടെ പ്രണയം ഓര്‍ത്തെടുക്കാന്‍ ഒരു ദിവസം ഇല്ലാ‍യിരുന്നെങ്കില്‍ നമ്മളെന്നോ വിസ്മ്രിതിയില്‍ അലിഞ്ഞു പോയേനെ!! നമ്മുടെ പഴയകാല വിളികളും സംസാരങ്ങളും ചിരികളും അട്ടഹാസങ്ങളും ഉപദേശങ്ങളും പരസ്പരം കുറ്റപ്പെടുത്തലുകളും എല്ലാം ഞാന്‍ ഇന്നലെ കഴിഞ്ഞത് പൊലെ ഓര്‍ക്കാന്‍ കാരണം ഈ വാലെന്‍ഡെയ്സ് ഡെയാണ് എന്ന് നീ മറക്കരുത്. നീയും ഈ വാലെന്‍ഡെയ്സ് ഡെയും എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്ന് ഇപ്പോഴെങ്കിലും നീ മനസ്സിലാക്കണം. ഇന്നെങ്കിലും നിന്റെ മനസ്സില്‍ ഒരു പ്രണയ പുഷ്പ്പം വിരുയുമെന്ന് ഞാനാശിക്കുന്നു. (പണ്ട് വിരിഞ്ഞത് പോലെല്ല, കൂട്ടുകാരെ അതൊരു കഥയാണ്, പിന്നീട് പറയാം )

ഇന്ന് ഞാന്‍ ഒരു രക്ഷകനും ശിക്ഷകനും ഇല്ലാത്ത ഒറ്റത്തടിയാണ്, എനിക്ക് ഇന്ന് ഈയുള്ള ഒറ്റ ജീവിതമേയുള്ളൂ. മറ്റൊരു ജീവിതത്തെകുറിച്ച് പറഞ്ഞ് എന്നെ പുളകം കൊള്ളിക്കാന്‍ ആര്‍ക്കും കഴിയിയില്ല. കാരണം അതൊന്നും എന്റെ തലയില്‍ ഇന്ന് കയറില്ല. എന്റെ ചിന്തയും വീക്ഷണവും വിലയിരുത്തലുകളും പഴയതില്‍ നിന്നും വളരെ മാറിയിരിക്കുന്നു. ഒന്നും സങ്കല്‍പ്പിച്ച് ജീവികാന്‍ കഴിയാത്ത ഒരവസ്ഥ എന്നില്‍ സംചാതമായിരിക്കുന്നു. യാഥാര്‍ത്യവും വിശ്വാസവും രണ്ടായിത്തന്നെ എന്നില്‍ നിന്നും വേര്‍പെട്ടിരിക്കുന്ന കാര്യം വളരെ വൈകിയെങ്കിലും നീ മനസ്സിലാക്കണം. സാങ്കല്‍പ്പിക വിശ്വാസങ്ങള്‍ കണ്ണുമടച്ച് ഇന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, അതെന്റെ മനസ്സിന്റെ / ചിന്തയുടെ കുഴപ്പമാണെന്ന് നീ ചിലപ്പോള്‍ പറഞ്ഞേക്കാം, അത് നീ തീരുമാനിക്കുക. എനിക്കറിയില്ല. പക്ഷെ എനിക്കൊന്നറിയാം എല്ലാവരുടേയും ചിന്തയും അറിവും വിലയിരുത്തലുകളും ഒരിക്കലും ഒന്നാവില്ല. പ്രപഞ്ചത്തെ മനസ്സിലാക്കുമ്പോള്‍ അതിന്റെ നാഥനെകുറിച്ചുള്ള വിലയിരുത്തലുകള്‍ കാണുമ്പോള്‍ എത്ര ശ്രമിച്ചിട്ടും ഇത്രയും ചെറിയ ഒരു നാഥനെ സങ്കല്‍പ്പിക്കാന്‍ എന്റെ മനസ്സ് കൂട്ടാക്കുന്നില്ല / എനിക്ക് മനസ്സിലാകാന്‍ കഴിയുന്നില്ല. ഒരു പക്ഷെ നീ പറഞ്ഞേക്കാം എന്റെ ബുദ്ധിയുടെ കുറവോ ചിന്തയിലെ വൈകല്യമോ, മനസ്സിന്റെ ചെറുപ്പമോ അതുമല്ലെങ്കില്‍ പിരിലൂസ് അങ്ങനെ വല്ലതുമോ ആയിരിക്കാമെന്ന്. നിനക്ക് വേണ്ടി ഞാനത് സമ്മതിച്ച് തരാം. പക്ഷെ പിന്നേയും കിടക്കുന്നു പ്രശ്നങ്ങള്‍. അതൊക്കെ പിന്നീടൊരിക്കലാവാം. അല്ലെങ്കിലും ഈ നല്ലൊരു ദിവസത്തില്‍ ഒരു വാദപ്രതിവാദത്തിനു ഞാനെന്തിന് മുതിരണം. അല്ലെങ്കിലും അത് നമ്മുടെ വിഷയവുമല്ലല്ലൊ?.

അവസാനമായി ഞാനൊരു കാര്യം പറയാം ഈ പ്രണയവും പ്രണയം തുളുമ്പുന്ന മനസ്സും അതിനോട് അരുക് ചേര്‍ന്ന് പോകുന്ന മനസ്സ് കുളിര്‍ക്കലും ഇല്ലാതെ എന്ത് ജീവിതം, ഇങ്ങനെ പ്രണയംമില്ലാതെ / പ്രണയം കാണിക്കാതെ / പ്രണയം പറയാതെ നമ്മുടെ ജീവിതം നാം തന്നെ കുളം തോണ്ടിയിട്ട് വലിയ വലിയ പ്രത്യശാസ്ത്രങ്ങളുടേയും എഴുതപ്പെട്ട തത്വചിന്തകളുടേയും എല്ലാം നിയന്ത്രിക്കുന്ന ഒരു മഹാശക്തിയുടെയും തലയില്‍ കെട്ടിവെച്ചിട്ട് കൈ കഴുകാന്‍ ശ്രമിച്ചാല്‍ എല്ലാം ശുഭമായി പര്യവസാനിക്കുമെന്ന് കരുതി ജീവിതം മുന്നോട്ട് നയിക്കുന്ന ഞാനും നീയും എന്നെങ്കിലും കരകയറുമെന്ന് വിശ്വസിക്കാന്‍ വളരേയേറെ പ്രയാസം തോന്നുന്നു പ്രിയനേ !!!

എന്നെ ഇന്ന് മുന്നോട്ട് നയിക്കുന്നത് നിന്നെകുറിച്ചുള്ള മധുരമുള്ള ഓര്‍മ്മകളാണെന്ന് നീ തീര്‍ച്ചയായും മനസ്സിലാക്കണം. അത് മനസ്സിലാക്കുമ്പോള്‍ മാത്രമേ ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇത്തിരിയെങ്കിലും നിന്റെ മനസ്സില്‍ കയറുകയുള്ളൂ,. “നീ വിളിക്കരുത്, മെയില്‍ അയക്കരുത് ഞാന്‍ ശരിയായ വഴിയില്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചു” എന്നൊക്കെ പറയാന്‍ നീ എന്നെ വിളിക്കരുത് എന്നായിരിക്കും ഞാന്‍ പറയാന്‍ പോകുന്നത് എന്ന് നീ ധരിച്ചാല്‍ നിനക്കു തെറ്റി (അല്ലെങ്കിലും പലപ്പോഴും നിനക്കല്ലേ തെറ്റാറ്) നീ വിളിക്കണം അതൊക്കെ പറയണം കൂട്ടത്തില്‍ ആ പാലൂറും, തേനൂറും ചിരിയും സമ്മാനിച്ച് നിനക്ക് നിന്റെ വഴിയേ പോകാം. അന്നെങ്കിലും ഈ പ്രിയപ്പെട്ട വാലെന്‍ഡെയ്സ് ഡേ ഓര്‍ക്കുന്നത് പോലെയെങ്കിലും നിന്നെ ഓര്‍ക്കാമല്ലോ!!
പ്രിയ കൂട്ടുകാരാ പ്രണയമുള്ള മനസ്സുകളിലാണ് സമാധാനം കുടികൊള്ളുകയുള്ളുവെന്നും പ്രണയമുള്ളിടത്തെ ജീവിതം ആഘോഷിക്കപ്പെടുകയുള്ളൂവെന്നും ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. (ആഘോഷവും സമാധാനവുമല്ല ജീവിതമെന്ന് നീ ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഓർക്കാതെയല്ല!!!) ആ തിരിച്ചറിവില്‍ നിന്നാണ് ഈ എഴുത്ത് എന്ന് മനസ്സിലാക്കിയാലും. മനസ്സിനെ മഥിക്കുന്ന ചിന്തകളില്‍ ഏറ്റവും സുന്ദരമായതാണ് പ്രണയമെന്ന് ഇത്തരുണത്തില്‍ നിന്നെ മനസ്സിലാക്കിത്തരുവാന്‍ ഞാനൊരു വിഫല ശ്രമം നടത്തുകയാണെന്ന് എനിക്കറിയാം. എങ്കിലും എന്‍റെ പ്രിയപ്പെട്ടവന് ഞാന്‍ ചുരിക്കി എഴുതട്ടെ.

ഒരു മനുഷ്യന് പ്രണയമെന്ന സുഖമുള്ള രോഗം പിടിപെട്ടാല്‍ അത് യഥാര്‍ത്ഥ അര്‍ബുദത്തേക്കാളും മാരകമായിരിക്കുമെന്ന് ഞാന്‍ പലയിടങ്ങളിലും വായിച്ച് മനസ്സിലാക്കിയതിലും ഉപരിയായി അനുഭവത്തിലൂടെ പഠിച്ചിരിക്കുന്നു. ആ ഒരനുഭവം തന്ന പ്രണയത്തിന് എന്റെ കൂപ്പു കൈ. പ്രണയം പലതരത്തിലുണ്ട്, അതില്‍ അസ്തിക്ക് പിടിച്ച പ്രണയം അര്‍ബുദത്തേക്കാളും മാരകമാണ്. അര്‍ബുദം കരളിനേയും സ്തനത്തേയും ഗർഭപാത്രത്തേയുമാണ് പിടികൂടുന്നതെങ്കില്‍, പ്രണയം പിടികൂടുന്നത് എല്ലാം നിയന്ത്രിക്കുന്ന മനസ്സിനേയാണ് ഒപ്പം തലച്ചോറിനേയുമാണ് എന്ന കാര്യം എന്നേക്കാളും നിനക്കാണ് കൂടുതല അറിയുന്നത് എന്ന് എനിക്ക് നല്ലപ്പോലെ അറിയാം. എന്നാലും എന്റെ നിറഞ്ഞു തുളുമ്പുന്ന വികാരങ്ങള്‍ നിന്നോടല്ലാതെ മറ്റാ‍രോടും പറയാനില്ലാത്തത് കൊണ്ടും നിന്നോടുതന്നെ ഇതെല്ലാം പറഞ്ഞു തീര്‍ക്കാം എന്നേ ഞാനുദ്ദേശിച്ചുള്ളൂ (കഴുത കാ‍മം കരഞ്ഞു തീര്‍ക്കുമെന്ന് പറഞ്ഞേക്കരുത് ട്ടോ) അങ്ങിനെ മനസ്സിനുപിടിച്ച അര്‍ബുദവുമായി ഞാന്‍ ഊരു ചുറ്റുമ്പോള്‍ എന്റെ കാലുകള്‍ക്ക് ശക്തികുറയുന്നതായി, കൈകള്‍ക്ക് സ്വാധീനം കുറയുന്നതായി മനസ്സിനു തളര്‍ച്ച വന്നതായി, രക്തയോട്ടം കുറയുന്നതായി, വിശപ്പ് കുറയുന്നതായി എനിക്കനുഭവപ്പെടുന്നു. ഇതെല്ലാം എന്റെ തോന്നലുകളാണെന്ന് മത്രം പറഞ്ഞ് എന്റെ പ്രണയത്തെ നിരുത്സാഹപ്പെടുത്തുന്നതിനു മുമ്പ് ഇതും കൂടി കേള്‍ക്കാന്‍ ഞാന്‍ വിനീതയായി അപേക്ഷിക്കുന്നു. ഇത് പ്രണയാര്‍ബുദം പിടിപെട്ട് മനസ്സ് തളര്‍ന്ന ഒരു മുടച്ചരക്കിന്റെ വേദനകളായി കാണണമെന്നും അപേക്ഷിക്കുന്നു.

രക്തത്തില്‍ പ്രണയ രസം കലര്‍ന്നാല്‍ അത് ധമനികള്‍ വഴി ഹൃദയത്തില്‍ എത്തുകയും അവിടെ നിന്നും ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുകയും അത് ശരീരത്തിലെ ഓരോ സുഷിരത്തിലൂടെ പുറത്ത് വരികയും ചെയ്യുന്ന ഒരവസ്ഥ ആലോചിക്കാന്‍ നിനക്ക് ഇപ്പോള്‍ കഴിയുന്നുണ്ടാവും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അങ്ങിനെയൊരവസ്ഥയില്‍ ഒരാളെ കാണുന്നത് ആല്‍മരത്തിന്റെ വേരുകള്‍ താഴത്തേക്കിറങ്ങുന്നത് പോലെ, ശിരസ്സ് മുതല്‍ കാല്‍ പാദം വരേ പ്രണയ രസം ഒലിച്ചിറങ്ങുന്ന അവസ്ഥയിലാണ് ഞാനിന്ന്. ആ വേദനയുടെ കാഠിന്യം എത്രയെന്നും നിനക്കിപ്പോള്‍ മനസ്സിലായിക്കാണും,(പക്ഷെ എനിക്കത് സുഖമുള്ള വേദനയാണെന്ന് കൂടി പറയട്ടെ) നിനക്ക് ഈ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരനുഭവം പറയുന്നതോടെ ഞാനിതവസാനിപ്പിക്കാം.


ഒരു ദിവസം വളരേ പഴയക്കം ചെന്ന, കാടും പടലും വളര്‍ന്ന ഒരു ബസ്സ് സ്റ്റോപ്പില്‍ ബസ്സ് കാത്തിരിക്കുകയായിരുന്നു ഞാന്‍. ആ സമയത്ത് അവിടെ കാട്ടില്‍ വളരേ സുന്ദരന്മാരായ രണ്ട് കിളികള്‍ കലപില കൂടുന്നത് കേട്ട് ആ ഭാഗത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച അതീവ സുന്ദരമായിരുന്നു. എന്തോ എന്റെ മനസ്സില്‍ നിന്നെകുറിച്ചുള്ള ഓര്‍മ്മകള്‍ ഉള്ളത് കാരണം ഞാന്‍ ആ രംഗങ്ങള്‍ കണ്ട് മതിമറന്നിരുന്നു പോയി. എന്റെ രക്തം പ്രണയ രസം കൊണ്ട് ചൂടായത് കാരണം ശരീരം മുഴുവന്‍ ഇളം ചൂടായിരിന്നു. അപ്പോള്‍ ഞാന്‍ പരിസരം മറന്ന് ആസ്വദിച്ചു. പെട്ടെന്നായിന്നു ബസ്സ് വന്നത് ഞാന്‍ ഓടി ബസ്സിനടുത്തേക്ക് ചാടിയപ്പോള്‍ എന്റെ കാലില്‍ ഒരു മുര്‍ഖന്‍ പാമ്പ് പത്തിവിടര്‍ത്തി ചുറ്റിക്കിടക്കുന്നതാണ് കണ്ടത്. ആ കാഴ്ച കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടു എന്റെ കാല്‍ ശക്തിയായി കുടഞ്ഞപ്പോള്‍ ഞാന്‍ തെറിച്ച് വീണത് ബസ്സിന്റെ മുമ്പിലേക്കായിരുന്നു, ബസ്സിന്റെ മുന്നിലത്തെ ടയര്‍ എന്റെ കാലിലൂടെ കയറിയിറങ്ങി ചതഞ്ഞരഞ്ഞ് രക്തവും അതിന്റെ കൂടെ റോസിന്റെ നിറത്തിലുള്ള പ്രണയരസവും ഒലിച്ചിറങ്ങുമ്പോഴും നിന്നോടുള്ള ശക്തമായ പ്രണയം കാരണം ഒരു വേദനയും ഞാനറിഞ്ഞില്ല, ഇത് തന്നെയായിരിക്കണം പാമ്പ് കാലില്‍ ചുറ്റികിടന്നപ്പോഴും ഞാനറിയാതിരുന്നത്. പ്രണയമുള്ളവരേ മുര്‍ഖന്‍ പാമ്പുകള്‍ക്ക് ഇഷ്ടമാണെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. പ്രണയമുള്ള രക്തത്തിന്റെ വാസന പാമ്പുകള്‍ക്ക് പോലും പിടിച്ചെടുക്കാന്‍ കഴിയുന്നു, പക്ഷെ നിനക്ക്!! നിനക്ക് മാത്രം അതിനു കഴിയുന്നില്ല!! ആ പാമ്പ് ഒന്നും പറയാതെ നിന്നെപോലെ കാട്ടിലേക്ക് മറയുന്നത് നിസംഗതയോടെ ഞാന്‍ നോക്കിയിരുന്നു. ഇനിയെങ്കിലും എന്റെ പ്രണയത്തിന്റെ ആഴം / ആസക്തി / മൂല്യം നീ മനസ്സിലാക്കുമെന്ന് കരുതി കണ്ണുകളടക്കട്ടെ!!!
(ഇതിലെ അക്ഷരതെറ്റും വ്യാകരണവും നോക്കി എന്നെ കൊഞ്ഞനം കുത്തരുതെന്ന് പ്രത്യേകം പറയേണ്ടല്ലോ?)

17 comments:

 1. ഈ പ്രണയദിവസത്തിലെങ്കിലും നമുക്ക് പ്രണയിക്കാം കൂട്ടുകാരേ!!!

  ReplyDelete
 2. നന്ദനാ, ബഷീറാണ് നമ്മുടെ നായകന്‍. അദ്ദേഹത്തിനെന്ത് ആഖ്യ, ആഖ്യാതം? പക്ഷെ എഴുതിയതെല്ലാം പൊന്നല്ലേ? എഴുതുക, ഇനിയും...

  ReplyDelete
 3. പ്രണയം പ്രണയം പ്രണയം...നിറഞ്ഞു തുളുമ്പുന്ന പ്രണയം..ഈ ദിനത്തില്‍ നമുക്ക് മനസ്സുകൊണ്ട് പ്രണയിക്കാം..
  പിന്നെ നല്ല ഒരു പോസ്റ്റ്‌ ആയിരുന്നു കേട്ടോ.

  ReplyDelete
 4. കൊള്ളാം,നല്ല പോസ്റ്റ്.

  ReplyDelete
 5. ഈ പ്രണയവും പ്രണയം തുളുമ്പുന്ന മനസ്സും അതിനോട് അരുക് ചേര്‍ന്ന് പോകുന്ന മനസ്സ് കുളിര്‍ക്കലും ഇല്ലാതെ എന്ത് ജീവിതം, ഇങ്ങനെ പ്രണയംമില്ലാതെ / പ്രണയം കാണിക്കാതെ / പ്രണയം പറയാതെ നമ്മുടെ ജീവിതം നാം തന്നെ കുളം തോണ്ടിയിട്ട് വലിയ വലിയ പ്രത്യശാസ്ത്രങ്ങളുടേയും എഴുതപ്പെട്ട തത്വചിന്തകളുടേയും എല്ലാം നിയന്ത്രിക്കുന്ന ഒരു മഹാശക്തിയുടെയും തലയില്‍ കെട്ടിവെച്ചിട്ട് കൈ കഴുകാന്‍ ശ്രമിച്ചാല്‍ എല്ലാം ശുഭമായി പര്യവസാനിക്കുമെന്ന് കരുതി ജീവിതം മുന്നോട്ട് നയിക്കുന്ന ഞാനും നീയും എന്നെങ്കിലും കരകയറുമെന്ന് വിശ്വസിക്കാന്‍ വളരേയേറെ പ്രയാസം തോന്നുന്നു

  നല്ല വ്യൂ !

  ReplyDelete
 6. അലറി കരഞ്ഞാലും പ്രണയം കാണില്ല എന്ന് വെച്ചാല്‍ എന്ത് ചെയ്യും അല്ലെ? പ്രണയ ദിനത്തിലെ വേറിട്ട പ്രണയ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു ട്ടോ.

  ReplyDelete
 7. നന്ദന ,
  പ്രണയദിനചിന്തകളില്‍ പ്രണയത്തിന്റെ മധുരവും നൊമ്പരവും കുളിരും നിലാവും നിറയുന്നു !ആശം സകള്‍ !!!

  ReplyDelete
 8. പ്രണയം തേടിഞാന്‍ അലയുന്നു കാലമിത്രയും ....!
  പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
  പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
  പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
  പ്രണയം സുലഭം ? ശാശ്വതമായേനിക്കു മാത്രം ???

  ReplyDelete
 9. നന്ദന,പ്രണയത്തിനൊരു മുഖം ഇല്ല.അതിനു ഒരു പ്രത്യേക വ്യക്തിയുടെ പരിവേഷവും ഇല്ല,നമ്മുടെ പ്രവർത്തിയും പ്രണയമാവാം.ഞനിന്ന് ഒറ്റത്തടിയാണെന്ന് ആരോടും പറഞ്ഞറിയിക്കേണ്ട കാര്യവും ഇല്ല.അതു സ്വന്തം ഇഷ്ടം ആണ്.
  സ്നേഹം ആ വാക്കിന്റെ അർത്ഥം ലോകം മറന്നു കഴിഞ്ഞു,ഇനി അതോർമ്മിപ്പിക്കാൻ ഒരു ആദവും ഹവ്വയും ജന്മമെടുക്കണം.

  ReplyDelete
 10. പ്രണയം വഴിഞ്ഞൊഴുകുന്നു..
  പ്രണയം.. സര്‍വത്ര പ്രണയം.. പ്രളയം.. പ്രണയ പ്രളയം..
  പ്രണയനൈരാശ്യം നിഴലിക്കുന്ന പോസ്റ്റ്‌..
  പ്രനയദിനാശംസകള്‍ ...

  ReplyDelete
 11. Hari , വായനക്ക് നന്ദി തിരക്കായത് കാരണമായിരിക്കും ഈയിടെയായി കാണാറില്ല. ബഷീറാണ് നമ്മുടെ നായകന്‍. അദ്ദേഹത്തിനെന്ത് ആഖ്യ, ആഖ്യാതം.. ഏത് ബഷീർ ,എന്ത് ആഖ്യ, ആഖ്യാതം ഇതൊന്നും എനിക്കറിയില്ല മാഷേ!! .........................................................................................  മുരളി വായനക്ക് നന്ദി അത്രയും വേണോ മുരളി!! അവിടെ ഷംനാബക്കറില്ലേ!! ......................................................................................... വല്യമ്മായി വായനക്ക് നന്ദി ഇത്രേയുള്ളൂ അഭിപ്രായം എവിടെ കൊള്ളുമെന്നാ പ്രഞ്ഞത് ......................................................................................... ramanika വായനക്ക് നന്ദി എന്നെയാണൊ ഉദ്ദേശിച്ചത്, ഞാൻ അങിനേയൊന്നുമല്ലട്ടോ വെറുതേ!! ......................................................................................... raadha വായനക്ക് നന്ദി അലറികരഞ്ഞോ ഞാനോ എന്തിന് ഞനൊന്ന് ഞൊടിഞ്ഞാൽ പ്രണയം എന്റെ പിന്നാലെ വരും ഹെയ് അല്ലേലും കരഞ്ഞ് പ്രണയിപ്പിക്കുന്നത് നമുക്ക് കുറച്ചിലല്ലേ!! ......................................................................................... മഹി വായനക്ക് നന്ദി കുളിരും നൊമ്പരവും കൂടുതൽ നിറയട്ടെ കൂട്ടുകാരാ!! ......................................................................................... ബിലാത്തിപട്ടണം വായനക്ക് നന്ദി ഇതേകവിത തന്നെ പലയിടങ്ങളിലും വായിച്ചു ഞാൻ ഇങ്ങനെയൊരു മടിയുള്ള ഒരാളെ കാണൂല്ല!!! പ്രണയം താങ്കൽക്ക് മത്രം നടക്കട്ടെ!! ......................................................................................... Sapna Anu B.George വായനക്ക് നന്ദി അങ്ങനേയൊന്നുമല്ല സ്വപ്നേച്ചി യുവ ഹൃദയങ്ങളിൽ ഇന്നും പ്രണയം തുടിക്കുന്നുണ്ട്. പ്രണയിച്ചവർ നമ്മെ തനിച്ചാക്കി പോകുമ്പോൽ നമ്മൽ ഒറ്റപ്പെട്ടത്പോലെ തോന്നുന്നു. അത്രേയുള്ളൂ. എങ്കിലും നമുക്ക് ജീവിക്കതിരിക്കാൻ കഴിയുമോ?? ......................................................................................... സുമേഷ് വായനക്ക് നന്ദി പ്രണയനൈരാശ്യം നിഴലിക്കുന്ന പോസ്റ്റ്‌ അങ്ങിനെ തോന്നിയോ?? എന്തൊ എനിക്കറിയില്ല, പ്രണയിച്ചവർ നമ്മെ തനിച്ചാക്കി പോകുമ്പോൽ നമ്മൽ ഒറ്റപ്പെട്ടത്പോലെ തോന്നുന്നു. അത്രേയുള്ളൂ. എങ്കിലും നമുക്ക് ജീവിക്കതിരിക്കാൻ കഴിയുമോ?? എല്ലാ വായന ഇഷ്ടപ്പെട്ടവർക്കും ഒരിക്കൽ കൂടി എന്റെ പ്രണയദിനാശംസകൽ..

  ReplyDelete
 12. അതെ ഒരു പ്രണയദിനമുള്ളത് എത്ര നന്നായി .ആ വാലന്‍റൈനച്ചന്‌ എത്ര നന്നി പറഞ്ഞാലാണ്‌ മതിയാവുക . അങ്ങോരില്ലായിരുന്നെങ്കില്‍ ഹോ !.
  നന്നായിരിക്കുന്നു .
  കൊഞ്ഞനം കുത്തുന്നില്ലാട്ടോ ......

  ReplyDelete
 13. പ്രണയം.... മതഭേദമില്ലാതെ,ദിവസ്സഭേദമില്ലാതെ മനസ്സില്‍ കിളിര്‍ക്കുന്ന ഒരു അനുഭൂതിയാണ്-എത്ര കാലം കഴിഞ്ഞാലും മറക്കാനാകാത്ത അനുഭൂതി.മനസ്സില്‍ കുളിരുകോരുന്ന ഒരു അനുഭൂതി

  ReplyDelete
 14. സ്വപ്നാടകന്‍ :) :) വായനക്ക് നന്ദി ................................................................................................  ജീവി കരിവെള്ളൂര്‍ വായനക്ക് നന്ദി എത്രനന്നായിരിക്കുന്നു. ഈ കുത്ത് എന്തായാലും വേണ്ടിയിരുന്നില്ല ജിവി. ................................................................................................jyo വായനക്ക് നന്ദി ആ കുളിരുകോരുന്ന പ്രണയം എന്നും മനസ്സിൽ കിളിർക്കട്ടെ

  ReplyDelete
 15. വളരെ നല്ല വിലയിരുത്തല്‍ എന്ന് പറയാതിരിക്കാന്‍ ആവില്ല.

  ReplyDelete
 16. ഭ്രാന്തമായി അക്ഷരങ്ങള്‍ അമ്മാനമാടിയാല്‍ കലയ്ക്കു ജീവന്‍ വെയ്കില്ല, വായനക്കാരുടെ അന്ധ പ്രശംസയില്‍ വീണു ഇത്തരം കൃതികള്‍ പടച്ചു വിടാതിരിക്കുക, ദയവായി...........

  ReplyDelete

Comments to posts older than 30 days will be moderated for spam.