സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

അല്‍പ്പസമയം ആശ്രമത്തിലേക്ക്

ആശ്രമത്തിലുള്ളപ്പോള്‍ മനസ്സിന് വളരേയധികം ആശ്വാസമായിരിക്കും , കാരണം അവിടെ ഓടിക്കളിക്കുന്ന പിഞ്ചു കുട്ടികളേ കാണുമ്പോള്‍ നമ്മള്‍ എല്ലാം മറക്കും. പ്രത്യേകിച്ച് ഒന്നും രണ്ടും വയസ്സുള്ള കുട്ടികള്‍ , അവര്‍ക്ക് എന്നും സന്തോഷമായിരിക്കും. കാരണം അവര്‍ക്ക് അമ്മ ഒന്നല്ല ഒരുപാടുണ്ട്. അവര്‍ക്ക് ഏത് അമ്മയില്‍ നിന്നും അമ്മിഞ്ഞപ്പാല്‍ കുടിക്കാന്‍ കഴിയും, അത്കൊണ്ട് തന്നെ അവര്‍ ഒരിക്കലും കരയുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. എന്തൊരു സുന്ദരമായ കാഴ്ച്ചകളാണെന്നോ!! പൂമ്പാറ്റകളേ പോലെ എല്ലാപൂവില്‍ നിന്നും മധുനുകരാന്‍ കഴിയുമെന്നുള്ളത്. (ഇത് മരണംവരേ തുടരുകയും ചെയ്യും, അതൊക്കെ പിന്നീടൊരിക്കലാവാം ) ആ കാഴ്ച്ചകള്‍ എത്ര എഴുതിയാലും ഫലിപ്പിക്കാന്‍ കഴിയില്ലെന്നാണ് എന്റെ വിശ്വാസം. ശരിക്കും പൂമ്പാറ്റകളേ പോലെ ഒരു പൂവില്‍ നിന്നും അടുത്തപൂവിലേക്കുള്ള കുട്ടികളുടെ ‘പറക്കല്‍’ അതീവ സുന്ദരം തന്നെ. അത്കൊണ്ട് തന്നെ കുട്ടികള്‍ തടിച്ച് കൊഴുത്തിരിക്കും. കണ്ടാല്‍ അഞ്ച് വയസ്സെങ്കിലും ആയിട്ടുണ്ടാവും എന്ന് തോന്നും, യഥാര്‍തത്തില്‍ കുട്ടിക്ക് ഒന്നോ രണ്ടോ വയസ്സേ ആയിട്ടുണ്ടാവുകയുള്ളൂ. നിഷ്കളങ്കത തുളുമ്പുന്ന ആ മുഖങ്ങള്‍ പ്രകാശിക്കുന്നതായി തോന്നാറുണ്ട്. ഒരു പുഞ്ചിരികൂടി വന്നാല്‍ നമ്മള്‍ സ്വര്‍ഗ്ഗത്തിലാണെന്ന് തോന്നും, മാലാഖയേ കണ്ടൊരു പ്രതീതിയുളവാകും. ഇത്രയും സുന്ദരമായ സ്ഥലം ലോകത്തിലുണ്ടോ എന്ന് നമ്മള്‍ അത്ഭുതപ്പെടും. ലോകത്തിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് കാശ്മീരല്ല, ആശ്രമമാണ്.
അതുപോലെ തന്നെയാണ് അവിടത്തെ അമ്മമാരും, എന്തൊരു വാത്സല്യമാണെന്നോ മക്കളോട്. അമ്മമാരുടെ സ്വയം മറന്നുള്ള സ്നേഹം കാണണമെങ്കില്‍ ആശ്രമത്തില്‍ തന്നെ പോകണം. ഒരിക്കലും ആ മുഖങ്ങള്‍ വാടുന്നത് നമുക്ക് കാണാന്‍ കഴിയില്ല. എല്ലായ്പ്പോഴും സ്നേഹത്തിന്റെ ക്രയവിക്രയം അതായത് സ്നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ കാണുന്നത് ഇവിടെ മാത്രമാണെന്ന് പറയാം. ഇത് കൊണ്ടാണെന്ന് തോന്നുന്നു ഈ ഒരു നിഷ്കളങ്കത അവരുടെ ജീവിതത്തിലുടനീളം കാണാന്‍ കഴിയുന്നത്. “ചുട്ടയിലെ ശീലം ചുടലവരെ” എന്നാണെല്ലോ മൊഴി. ജിവിത ദര്‍ശനങ്ങള്‍ ഒരുപാട് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലും എഴുതപ്പെടാത്ത ജീവിത ദര്‍ശനങ്ങളുമായി ഇവര്‍ ജീവിക്കുന്നത് കാണുമ്പോള്‍ ആരും അസ്സൂയപ്പെട്ടുപോകും. ഒരു കെട്ടുപാടുകളുമില്ലാതെ, ടെന്‍ഷന്‍ എന്ന വാക്കുപോലും നിഘണ്ടുവില്‍ ചെര്‍ക്കാതെയുള്ള ജീവിതം ഒന്നാലോചിച്ചു നോക്കൂ എത്ര സുന്ദരം, എത്ര ധന്യം. (പുറത്ത് കോട്ടും സൂട്ടുമണിഞ്ഞ് നടക്കുന്നവര്‍ക്ക് ഇതൊക്കെ വളരെ പുഛമായി തോന്നുന്നത് സാധാരണം, പക്ഷെ ഒരു ദിവസമെങ്കിലും അവിടെ ആത്മാര്‍ഥമായി അലിഞ്ഞുചേർന്ന് ജീവിച്ചാല്‍ ആ ദിവസം ഒരിക്കലും മനസ്സില്‍ നിന്നും മായത്തില്ല)

അവിടെ അണ്വായുധത്തിന്റെ ഭീഷണിയില്ല, പ്രത്യയശാസ്ത്രങ്ങളുടെ സംഘട്ടനങ്ങളില്ല, രാഷ്ട്രീയത്തിന്റെ അതിപ്രസരമില്ല, ഉഡായിപ്പുകളുടെ വാചക കസര്‍ത്തുകളില്ല, മഹത് വചനങ്ങളുടെ തലതൊട്ടപ്പന്മാരും പൌരോഹിത്യ മൂരാച്ചികളുമില്ല, കളവും ചതിയും വഞ്ചനയുമില്ല, ബലിമൃഗങ്ങളും ബലിയര്‍പ്പണമില്ല, ആര്‍ഷഭാരതതിന്റെ വിഷം ചീറ്റുന്ന ശൂലങ്ങളില്ല, പ്രധാമത്രിയും പ്രസിഡണ്ടുമില്ല, പോലീസും പട്ടാളവുമില്ല എല്ലാവരും മഹാന്മാരും മഹതികളും. എല്ലാവരും പരസ്പരം ബഹുമാനിക്കുന്നു. എല്ലാവരും സ്വന്തം ശരീരം പോലെ മറ്റുള്ളവരേയും കാണുന്നു.

ഞാനവിടെ നിന്നും മനസ്സിലാക്കിയ ഏറ്റവും വലിയ പാഠം മനുഷ്യന്റെ ആവശ്യങ്ങളാണ് മനുഷ്യനെ ചീത്തയാക്കുന്നത് ടെന്‍ഷനടിപ്പിക്കുന്നത്. നമ്മള്‍ കാണുന്നത് മനുഷ്യന്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കുതിക്കുമ്പോള്‍ ജീവിക്കാന്‍ മറക്കുന്നു. പരസ്പര സ്നേഹമെന്താണെന്ന് അറിയാതെ പോകുന്നു, എല്ലാം വെട്ടിപിടിക്കണമെന്ന ഒരേ ചിന്തമാത്രം. അത്കൊണ്ട് തന്നെ ആയുസ്സ് വളരെ കുറഞ്ഞ് വരുന്നു. ജീവിക്കുന്നെന്ന് മനസ്സിലാകണമെങ്കില്‍ അവിടെ ജീവിക്കണം ചുരിങ്ങിയത് അവരുടെ ജീവിതമെങ്കിലും കാണണം

(ദയവു ചെയ്ത് ഈ ആശ്രമം എവിടേയാണ് എന്നൊന്നും ചോദിക്കരുത് പറയില്ല, പറയില്ല, പറയില്ല, അവിടത്തെ മറ്റ് നല്ലകാര്യങ്ങൽ സമയകിട്ടിയാൽ പിന്നീടാവാം, അവസാനമായി ഒന്ന് കൂടി പറയാം, എന്റെ മറ്റ് ബ്ലോഗുകളിലെ കമന്റ് പൊക്കിയും, പ്രത്യയശസ്ത്രങ്ങളുടെയും അളവുകോലുവെച്ച് എന്നെ അളക്കാ‍ൻ തുനിയരുത്, മറിച്ച് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായി കണ്ടാൽ മതി)

67 comments:

 1. ഈ ആശ്രമിത്തിലായിരിക്കണം ലോകത്തിലെ എല്ലാവരും ജീവിക്കേണ്ടതെന്ന് ആശിച്ചു പോകുന്നത് കുറ്റമാണോമലേ!!!(പിന്നെയ് എനിക്ക് paragraph ആക്കിയിട്ട് എഴുതാൻ കഴിയുന്നില്ല അറിയുന്നവർ ആരെങ്കിലും പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു, അത് പോലെതന്നെയാണ് കമന്റ്ബോക്സും)

  ReplyDelete
 2. ഇതേത് ആശ്രമം.......?പറയില്ലെന്നറിയാം എങ്കിലും.........

  ReplyDelete
 3. ആശ്രമങ്ങളില്‍ ഞങ്ങള്‍ മാത്രമേ ഉള്ളൂ , ഞാന്‍ എന്ന വികാരത്തിന് അവിടെ സ്ഥാനമില്ല.

  ReplyDelete
 4. വളരെ നല്ല ശ്രമം.ആശ്രമം ...ആശംസകള്‍!!

  ReplyDelete
 5. ശരിക്കും ആശ്രമാന്തരീക്ഷം കിട്ടി.
  എവിടെയാണെന്ന് പറയാന്‍ കഴിയില്ലേ?

  ReplyDelete
 6. ആശ്രമം എവിടെയാണെന്നു കൂടി പറയെന്റെ മാഷെ....

  ReplyDelete
 7. ഇത്‌ ആലുവായ്‌ക്കടുത്തുള്ള ആ സ്ഥലമാണോ മാഷേ? പേരങ്ങു മറന്നു. അതോ തിരു- ശിശുക്ഷേമസമിതിയോ?ചോദിക്കരുതെന്നു പറഞ്ഞെങ്കിലും ചോദിക്കാതിരിക്കാനാകുന്നില്ല. അല്ല ചോദിക്കാരുതെന്നു പറയുന്നതൊക്കെ ചോദിക്കുന്നതാണോ ജീവിതം? ആര്‍ക്കറിയാം.

  ReplyDelete
 8. ആ ആശ്രമത്തിലെ കുട്ടികളെ കാണാന്‍ അവരുടെ കൂടെ കുറച്ചു സമയം ചിലവാക്കാന്‍ ഒരു മോഹം

  ReplyDelete
 9. ഇങ്ങനെയാണ്‌ പുതിയജീവിതം തുടങ്ങുന്നത് അല്ലെ. നന്നായി വരട്ടെ

  ReplyDelete
 10. നന്ദനേ, ഇത്‌ ശരിക്കും ഭൂമുഖത്ത്‌ എവിടെയെങ്കിലും ഉള്ള ഒരു ആശ്രമമാണോ? അതോ നന്ദനയുടെ സങ്കല്‍‌പത്തില്‍‌ മാത്രമുള്ളതോ?

  "അവര്‍ക്ക് ഏത് അമ്മയില്‍ നിന്നും അമ്മിഞ്ഞപ്പാല്‍ കുടിക്കാന്‍ കഴിയും"
  സത്യം പറയൂ നന്ദനേ.. ഈ ആശ്രമം ഒരു പശുത്തൊഴുത്താണോ? !!!!

  ആശ്രമം എവിടെയാണന്നു പറഞ്ഞു തന്നാല്‍‌, ഞാനൊരു നാരങ്ങ മിഠായി വാങ്ങിത്തരാം :)

  ReplyDelete
 11. ആശ്രമാശംസകളാവട്ടെ!!

  ReplyDelete
 12. ആശ്രമം എന്ന് പറഞ്ഞാല്‍ മനസ്സിലെ ആശ്രമം ആവാം...അല്ലെ?

  ReplyDelete
 13. ആശ്രമം.......
  എന്നിലും നിന്നിലും നമുക്ക് പണിയാം ഇതുപോലൊരു ആശ്രമം

  ReplyDelete
 14. ഈ ആശ്രമം ഉള്ളതാണോ ?
  ആശംസകള്‍

  ReplyDelete
 15. എന്തായാലും നന്ദനക്ക് മനസ്സമാധാനം കിട്ടുന്നുണ്ടല്ലോ അത് മതി!!!!

  മനസ്സമാധാനം ...അതല്ലേ എല്ലാം.:)

  ഷാജി ഖത്തര്‍.

  ReplyDelete
 16. ആ പിള്ളാരുടെ തീറ്റ ഒന്നു കണ്‍ട്രോള്‍ ചെയ്താല്‍ നന്നയിരിക്കും. അല്ലെങ്കില്‍ ചെറുപ്പത്തിലേ ഹാര്‍ട്ട് അറ്റാക്ക് വന്ന് വടിയാകാന്‍ ചാന്‍സുണ്ട്.

  ReplyDelete
 17. മോളുടെ മനസമാധനത്തിനു വേണ്ടി ആശ്രമത്തെപറ്റി കൂടുതല്‍ ചോദിക്കുന്നില്ല .ഏതായാലും നല്ല പോസ്റ്റ്

  ReplyDelete
 18. "ഈ ആശ്രമം എവിടേയാണ് എന്നൊന്നും ചോദിക്കരുത് പറയില്ല, പറയില്ല, പറയില്ല."

  ഹെന്റമ്മോ..എന്തൊരു സ്വാര്‍ത്ഥത! ആര്‍ക്കും പറഞ്ഞു കൊടുക്കാതെ ഒറ്റയ്ക്കീ സുഖം അനുഭവിക്കാനാണോ ഉദ്ദേശം?

  - മൂരാച്ചി

  ReplyDelete
 19. oh, my goodness!!! എന്റെ മക്കളേ!!! എന്ന് ഞാൻ അറിയാതെ പറഞ്ഞുപോകുന്നു!! ഈ മക്കളെ സ്നേഹിക്കാൻ, ഈ മക്കളെ ഒരു നോക്കു കാണാൻ ഇത്രയധികം സന്മനസ്സുള്ളവർ ഈ ബ്ലോഗ് ലോകത്തുണ്ട് എന്നറിഞ്ഞതിൽ ഞാൻ കൃതാർഥയായി. ഇപ്പോൽ എനിക്കൊരു കാര്യം മനസ്സിലായി ഇങ്ങനെയൊരു ആശ്രമം ജീവിതത്തിൽ എല്ലാവരും ആഗ്രഹിക്കുന്നു, പക്ഷെ ആരും ആ ആശ്രമത്തിലേക്ക് പോകാൻ തയ്യാറവുന്നില്ല. (ചില വിലക്കുകളുള്ളത് കൊണ്ട് പേരു പറയാൻ കഴിയില്ല, അത് നീങ്ങിയാൽ പിന്നീട് അറിയിക്കാം) എല്ലാവരുടേയും ചോദ്യങ്ങൾക്ക് മറുപടികൾ വിശദമായി പിന്നീട് എഴുതാട്ടോ.

  ReplyDelete
 20. ലോകത്തിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് കാശ്മീരല്ല, ആശ്രമമാണ്.
  ഈ ആശ്രമം സ്വര്‍ഗത്തിലാണോ. അതല്ല സങ്കല്‍പ്പത്തില്‍ ഒരാശ്രമം പണിയാനുള്ള പരിശ്രമം ആണോ.

  ReplyDelete
 21. മാറുന്ന മലയാളി വായനക്ക് നന്ദി അറിയിക്കുന്നു. ഇതാണ് ഒരാശ്രമം ............................................... nikeshponnen വായനക്ക് നന്ദി അറിയിക്കുന്നു. തീർച്ചയാ‍യും അറിയാ ല്ലേ!! ...............................................തണല്‍ വായനക്ക് നന്ദി അറിയിക്കുന്നു. എന്റെ ശ്രമവും ആശ്രമവും ഒന്നാക്കുകയാണോ?? ............................................. Sukanya വായനക്ക് നന്ദി അറിയിക്കുന്നു. വായിക്കുമ്പോൾ ഇത്രയ്മായെങ്കിൽ അവിടെ കുറച്ച് നിമിഷങ്ങൾ സിലവയിക്കുമ്പോൽ എത്ര സുന്ദരമായിരിക്കും മനസ്സ്. അയ്യോ ഇപ്പോഴല്ല പിന്നീട്, അനുവാദം കിട്ടിയാൽ തീർച്ചയായും. ............................................. പട്ടേപ്പാടം റാംജി വായനക്ക് നന്ദി അറിയിക്കുന്നു. എന്റെ മാഷെ, ചില പ്രശനങ്ങളുണ്ട്. ഇപ്പോൽ ഇത്രയും എഴിതിയപ്പോൾ ആളുകളുടെ ആകാംക്ഷകാണുന്നുണ്ടല്ലോ, അപ്പോൾ അനുവാദം കിട്ടിയാൽ അവിടേക്കുള്ള തള്ളിക്കയറ്റം പ്രതീക്ഷിക്കാമല്ലോ, അതായിരിക്കാം അനുവാദം കൊടുക്കാതിരിക്കുന്നത് എന്ന് ഞാൻ ഊഹീക്കുന്നു. .............................................maithreyi വായനക്ക് നന്ദി അറിയിക്കുന്നു. ഹെയ് അതൊന്നും ജീവിതമല്ല മൈത്രേയി, ഒരാൾ നമ്മോട് പറയരുത്, ചോദിക്കരുത് എന്ന് പറഞ്ഞത് ഒരിക്കലും പറയാതിരിക്കുന്നതാണ്, ചോദിക്കാതിരിക്കുന്നതാണ് ജീവിതം. .............................................ramanika വായനക്ക് നന്ദി അറിയിക്കുന്നു. ഏതൊരു നല്ല മനസ്സുള്ളവർക്കും തോന്നുന്ന ഒരു കൊച്ചു മോഹം, ഇഷ്ടം അല്ലെ!! അപ്പോൽ അവിടെയുള്ളവരുടെ സന്തോഷം കാണാൻ കഴിയുന്നില്ലേ?? ..............................................ജീവി കരിവെള്ളൂര്‍ വായനക്ക് നന്ദി അറിയിക്കുന്നു. ജീവിക്കാനുള്ള മോഹം, പക്ഷെ അവിടെ യുക്തിവാദികളേ!! അടുപ്പിക്കുമായിരിക്കും എന്ന് വിശ്വസിക്കട്ടെ!!! ആശ്രമത്തെപെറ്റി എന്തെ ഒന്നും പറയാതിരുന്നത് .............................................Vayady വായനക്ക് നന്ദി അറിയിക്കുന്നു. എന്തായാലും ഇതങ്ങ് അമേരിക്കാ ജംഗ്ഷനിലല്ലട്ടോ!! ഇതൊരു പശുത്തൊഴുത്തായി തോന്നിയെങ്കിൽ ഞാനെന്ത് പറയാൻ. ഒരു ദിവസം നിന്നെ അവിടെ കൊണ്ട്പോയി കുളിപ്പിക്കും. എന്നാലെ നിന്റെ എപ്പോഴുമുള്ള സംശയം മാറത്തുള്ളൂ. അരിഷ്ടം കഴിക്കുന്ന ഞാൻ നാരങ്ങ മിഠായി കഴിക്കത്തില്ലല്ലോ!! .............................................ഒരു നുറുങ്ങ് വായനക്ക് നന്ദി അറിയിക്കുന്നു. അതെന്തൊരാശംസ .............................................raadha വായനക്ക് നന്ദി അറിയിക്കുന്നു. എല്ലാവരും മനസ്സിലായിരിക്കും ആദ്യം പണിയുന്നത് അല്ലേ!! എന്തായാലും ഇത്തിരി ക്ഷമിയെന്റെ രാധേ!! .............................................Hashim വായനക്ക് നന്ദി അറിയിക്കുന്നു. തീർച്ചയായും പണിയണം എങ്കിലേ അവിടേക്ക് പ്രവേശനമുള്ളൂ. .............................................അഭി വായനക്ക് നന്ദി അറിയിക്കുന്നു. അഭിക്കും കൂടിയാണ് മുകളിലുള്ള മറുപടികൽ .............................................shaji വായനക്ക് നന്ദി അറിയിക്കുന്നു ഖത്തറിൽ നിന്നും , എല്ലാ കെട്ടുപാടുകളും ഇറക്കിവെക്കാൻ ഈ ആശ്രമത്തിലേക്കൊന്ന് വരണം ട്ടോ!! .............................................HTnut വായനക്ക് നന്ദി അറിയിക്കുന്നു ഇന്ന്വരേ ഒരാൽക്കും അവിടെ അറ്റാക്ക് വന്നിട്ടില്ലട്ടോ എന്നിട്ടല്ലേ പിഞ്ചുപൈതങ്ങൽക്ക്, ഹൊ എന്തൊരു കഠിന ഹൃദയൻ (തമാശയാണേ) ............................................ വിജയലക്ഷ്മി വായനക്ക് നന്ദി അറിയിക്കുന്നു ചേച്ചി എല്ലാവർക്കും മനസ്സമാധാനം ഉണ്ടാവട്ടെ, ആശ്രമത്തെപറ്റി ചേച്ചി ചോദിക്കാതെ ഞാ‍ൻ കൂടുതൽ എഴുതും. ഇങ്ങനെയുള്ള ആശ്രമങ്ങൾ ജനങ്ങൾ അറിയണം. അപ്പോഴേ ജനങ്ങളും ഇത്തിരിയെങ്കിലും അതുപോലെ ജീവിക്കാൻ ശ്രമിക്കുകയുള്ളൂ ............................................ മൂരാച്ചി വായനക്ക് നന്ദി അറിയിക്കുന്നു സ്വർഥതയല്ല മൂ അങ്ങനെയൊരാളെ വിളിക്കാമോ?? എന്തിനാ ഇങ്ങനെ ആളുകളെകൊണ്ട് വിളിപ്പിക്കുന്നത്. താങ്കൽക്കും കൂടിയാണ് മുകളിലുള്ള മറുപടികൽ ............................................ Akbar വായനക്ക് നന്ദി അറിയിക്കുന്നു എന്താ അക്ബർ ചെറിയകുട്ടികളെ പോലെ സ്വര്‍ഗ്ഗത്തിൽ(അങ്ങനെയൊന്നുണ്ടെങ്കിൽ)ആശ്രമത്തിന്റെ ആവശ്യം കാണുമോ???

  ReplyDelete
 22. ആത്മീയ പാത ആണോ?ഒന്നും മനസിലായില്ല

  ReplyDelete
 23. മൈത്രേയി,

  ആലുവയ്‌ക്കടുത്ത SOS ഗ്രാമമാണോ ഉദ്ദേശിച്ചത്‌.

  നന്ദന

  നല്ല ആശ്രമങ്ങളും അനാഥാലയങ്ങളും, അങ്ങനെ ഒരുപാട്‌ നല്ല പ്രസ്ഥാങ്ങളുമുണ്ട്‌, അതിനെ സഹായിക്കുന്ന ഒരുപാട്‌ പേരും.

  ReplyDelete
 24. OT
  paragraph തിരിച്ച് എഴുതാന്‍ കഴിയുന്നില്ല എന്ന് കണ്ടു. നന്ദന ക്രോം ആണോ ഉപയോഗിക്കുന്നത്? സാധാരണയായി Enter കീ അമര്‍ത്തിയാണല്ലോ നാം പുതിയ ഖണ്ഡിക തുടങ്ങുന്നത്. എന്നാല്‍ ക്രോമില്‍ കീമേന്‍ ഉപയോഗിച്ചു മലയാളത്തില്‍ ടൈപ്പ് ചെയ്യുമ്പോള്‍ എന്റര്‍ കീ അമര്‍ത്തിയാല്‍ Cursor താഴോട്ട് വരുന്നില്ല, അവിടെ തന്നെ നില്‍ക്കുന്നു.

  ഈ പ്രശ്നം അടുത്ത കാലത്താണ് എനിക്കും അനുഭവപ്പെട്ടത്. എന്നാല്‍ കീമാനില്‍ ഇംഗ്ലീഷ് സെലക്റ്റ് ചെയ്ത് എന്റര്‍ അടിച്ചാല്‍ കര്‍സര്‍ താഴോട്ട് വരുന്നുണ്ട്. പോസ്റ്റും കമന്റും ടൈപ്പ് ചെയ്യുമ്പോള്‍ ഇത് തന്നെയാണ് അവസ്ഥ. എന്നാല്‍ മറ്റ് ബ്രൌസറുകളില്‍ ഈ പ്രശ്നം കാണുന്നില്ല.

  അത്കൊണ്ട് ഒന്നുകില്‍ ഫയര്‍ഫോക്സിലോ എക്സ്പ്ലോററിലോ പോസ്റ്റും കമന്റും എഴുതുക. ക്രോമില്‍ തന്നെ എഴുതുന്നെങ്കില്‍ പാരഗ്രാഫ് തുടങ്ങാന്‍ കീമാനില്‍ ഇംഗ്ലീഷ് സെലക്റ്റ് ചെയ്തിട്ട് എന്റര്‍ അടിച്ച് കര്‍സര്‍ താഴോട്ട് വന്നാല്‍ വീണ്ടും മലയാളം സെലക്റ്റ് ചെയ്ത് എഴുത്ത് തുടരുക. മറ്റാര്‍ക്കെങ്കിലും ഇത്തരം പ്രശ്നം ഉണ്ടോ എന്നറിയില്ല.

  ഈ പോസ്റ്റ് തന്നെ എഡിറ്റ് ചെയ്ത് പാരഗ്രാഫ് തിരിച്ചു വീണ്ടും പബ്ലിഷ് ചെയ്യാവുന്നതേയുള്ളൂ.

  പോസ്റ്റ് വായിച്ചിരുന്നു കേട്ടോ..

  ആശംസകളോടെ,

  ReplyDelete
 25. ശ്രമം തത് പരിശ്രമം
  സത്തമം അത്യുത്തമം
  ആശ്രമ, മേവമാശ്രയം
  പരശതം അഭിവാദനം

  ReplyDelete
 26. എന്റെ പ്രീയപ്പെട്ട നന്ദന,
  ഈ പോസ്റ്റ് ഒരിക്കൽ വായിച്ചതാണെങ്കിലും ഇപ്പോൾ വിയർക്കുന്ന ഒരു ജോലി (ടെറസ്സ് കൃഷി) ചെയ്ത ശേഷം, ഫാനിന്റെ ചുവട്ടിൽ ഇരുന്ന്, തുറന്ന് വായിച്ചപ്പോൾ എന്തെന്നില്ലാത്താ ആശ്വാസം. നന്ദന പറഞ്ഞതരത്തിലുള്ള ആശ്രമങ്ങൾ ഉണ്ടെന്ന് എനിക്കറിയാം. അവർക്ക് വേണ്ടി എനിക്കൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും മറ്റുള്ളവർ ആശ്രമത്തിന്റെ ശീതളഛായയിൽ ജീവിക്കുന്നത് ഓർത്ത് ഞാൻ പുളകം കൊള്ളുന്നു.

  ഞാൻ എഴുതിയ ‘അമ്മക്ക് വേണ്ടി ഒരു പിടി ചോറ്’, വായിച്ച എല്ലാവർക്കും വിഷമം കാണും. ചില പോസ്റ്റ് എഴുതി പബ്ലിഷ് ചെയ്ത ശേഷം ഞാൻ കരഞ്ഞിട്ടുണ്ട്. ഇത് അത്തരം ഒന്നാണ്. കഥയെന്ന് പേര് കൊടുത്തെങ്കിലും ഇത് ഒരാൾ (എന്റെ സഹോദരൻ) പറഞ്ഞ സംഭവമാണ്. അവൻ കരഞ്ഞ് പറഞ്ഞ യഥാർത്ഥ സംഭവം ഇതിലും ഭീകരമായിരുന്നു. വിഷമം തോന്നിയതിൽ ക്ഷമ ചോദിക്കുന്നു.

  ReplyDelete
 27. നന്ദന,
  അവസാന വരികളില്‍ ഒരു പരിഭവം പോലെ തോന്നി.........എന്റെ തോന്നലാണോ?
  പിന്നെ ആശ്രമം എവിടെയാണെന്ന് ചോദിക്കരുതെന്ന് പറഞ്ഞത് കൊണ്ട് മാത്രം ചോദിക്കുന്നില്ല.
  അതൊരു സങ്കല്പമല്ലെങ്കില്‍,(too good to be true........എന്നൊരു feeling.)
  സത്യമാണെങ്കില്‍ ഒരുദിനം ആരും ചോദിക്കാതെ തന്നെ പറയില്ലേ?
  ആ നന്മ ഒരു ദിവസത്തേക്കെങ്കിലും അനുഭവിക്കാന്‍ കഴിയണേ എന്ന് മനസ് വല്ലാതെ ആഗ്രഹിക്കുന്നു.

  ReplyDelete
 28. അല്പം യുക്തിവാദം മനസ്സിലുണ്ട് എന്നാലും എപ്പോഴുമത് ഓര്‍മ്മിപ്പിക്കണമെന്നില്ല .വണ്ടിക്ക് നമ്പര്‍ പ്ലേറ്റുപോലെ അതുകഴുത്തില്‍കെട്ടിനടക്കാന്‍ ഒട്ടും താല്പര്യമില്ല. ആശ്രമങ്ങളില്‍ പോകാനുള്ള ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല അതുകൊണ്ടാ ഈ ശ്രമത്തെകുറിച്ചൊന്നും പറയാതെ പോയത്

  ReplyDelete
 29. നല്ല ആശ്രമങ്ങളുടെ നല്ല വശങ്ങള്‍ മാത്രം കാണാം .അതല്ലെ നല്ല മനസ്സുകള്‍ക്ക് കഴിയൂ...

  ReplyDelete
 30. ഇതുപോലൊരു ആശ്രമം നമ്മുടെ എല്ലാവരുടെയും ഉള്ളിലുന്ടെന്നു പറയട്ടെ...

  ReplyDelete
 31. എവിടെയാ..അത് മനസ്സിലാണോ...
  എവിടെ ആണെങ്കിലും വായിച്ചപ്പോ കുറെ ഒക്കെ ഫീല്‍ ചെയ്യുനുണ്ട് അത്തരം ഒരു അന്തരീക്ഷം

  ReplyDelete
 32. പോസ്റ്റ് വായിച്ചപ്പോഴേ ശ്രീ.മുരളിയുടേതിന് സമാനമായ ഒരു കമന്റായിരുന്നു മനസ്സില്‍!
  നന്മയുള്ളവരുടെ മനസ്സുകള്‍ ഈ ആശ്രമത്തിന് തുല്യമാണ്.

  ReplyDelete
 33. ഞാന്‍ കമന്റ് ഇട്ടിട്ട് നോക്കുംബോള്‍ ദേ കണ്ണനുണ്ണിയും സമാനമായ കമന്റിട്ടിരിക്കുന്നു!!

  ReplyDelete
 34. നന്ദന മാറ്റത്തിനുള്ള ശ്രമം ആശ്രമമാണോ.. നല്ല ശ്രമം തന്നെ ആ ശ്രമം.

  ഇത്രയൊക്കെ പേര്‍ ചോദിച്ചിട്ടും പറയാത്ത ആശ്രമം ഞാന്‍ ചോദിച്ചാല്‍ പറയില്ല എന്നറിയാം എന്നാലും…

  ReplyDelete
 35. നന്ദന,
  എന്താ സ്വര്‍ഗംപോലുള്ള ഈ ആശ്രമത്തിന്റെ പേര് പറയാന്‍ ഒരു വിലക്ക്??? എല്ലാര്ക്കും കാണില്ലേ ഒരു ആഗ്രഹം അവിടം ഒന്ന് സന്ദര്‍ശിക്കാന്‍.....എനിക്കും ഉണ്ടേ ആ ആഗ്രഹം....

  ReplyDelete
 36. ഇപ്പോഴുള്ള സന്തോഷവും, അഭിപ്രായങ്ങളും നിലനിൽക്കട്ടെ എന്നാശംസിക്കുന്നു. വഴി അറിഞ്ഞാൽ എവിടെയും ഒരു ആശ്രമമുണ്ടാക്കി ജീവിതം ധന്യമാക്കാം. വഴി തെളിയട്ടെ.

  ReplyDelete
 37. നന്നെന്ന് തോന്നുന്നത് ചെയ്യുക സാഹചര്യം അനുവദിക്കുമെന്കില് മറ്റുള്ളവരെ ഭാഗഭാക്കാക്കുക.... ആശ്രമത്തിലെ അന്തേവാസികളെ അന്വേക്ഷണം അറിയിക്കുക, മറ്റൊന്നും ഇല്ലിപ്പോ പറയുവാനായി നന്മകളുണ്ടാവട്ടെല്ലാവറ്ക്കും

  ReplyDelete
 38. ആശ്രമത്തേപ്പറ്റി ഒന്നും ചോദിക്കരുതെന്നു പറഞ്ഞതുകൊണ്ട് ഒന്നും ചോദിക്കുന്നില്ല. പുതിയ ജീവിതത്തിന്റെ തുടക്കമാണല്ലേ. ആശംസകള്‍!

  ReplyDelete
 39. കുറെ നാള്‍ ഒരു കാഴ്ച ക്കാരന്‍ അയി കുറെ ബ്ലോഗ്ഗെരൈ നിരീഷിക്കുക
  യും അവരുടെ കമണ്ടുകള്‍ കാണുക കൂടി ചെയ്തപോല്‍ ഒന്ന് മനസിലായി
  ബ്ലോഗിങ്ങ് ഏന് പറഞ്ഞാല്‍ പിച്ചും പേയും പറയുക എന്ന്

  ReplyDelete
 40. നന്ദനേ,ഇതു നിന്റെ ഭാവനയില്‍ കിളിര്‍ത്ത ആശ്രമമല്ലേ????
  അമ്മിഞ്ഞപാല്‍ ചുരത്തിയ ഇത്രയധികം അമ്മമാരോ!!!!!!!!
  SOS Villageല്‍ പോയപ്പോള്‍ കണ്ടത് പത്തു കുട്ടികളും ഒരമ്മയും ഒരു വീട്ടില്‍ -അങ്ങിനെ 15-20 വീടുകള്‍--
  നിന്റെ ആശ്രമം പോലെ ഒന്ന് ഞാന്‍ ചെവി മുളച്ചതിനു ശേഷം ആദ്യമായി കേള്‍ക്കുകയാ‍ണ്.

  ReplyDelete
 41. നല്ല ലേഖനം.വായനയിൽ ഏതോ ഒരു നനുത്ത സ്പർശം അനുഭവിച്ചപ്പോലെ.ഭാവനയിൽ കാണുകയായിരുന്നു ആ ലോകം.

  ReplyDelete
 42. ആശ്രമം എന്നു പറഞ്ഞപ്പോള്‍ മോഹിച്ചു പോയി, നിത്യാനന്ദന്റെ ആയിരിക്കുമെന്ന്. ഒളിക്യാമറയും പ്രതീക്ഷിച്ചു. സാരമില്ല കുട്ടികളല്ലേ അവര്‍ വളരുമല്ലോ?

  ReplyDelete
 43. ആശ്രമം കെട്ടിപ്പടുക്കുവാനുള്ള ശ്രമമാണോ..?
  ആത്മീയ പ്രഭാഷണങ്ങൾ കേൾക്കേണ്ടി വരുമോ..
  എന്തായാലും ഇങ്ങിനെയൊരാശ്രമത്തിനുവേണ്ടി വിശ്രമമില്ലാതെ ശ്രമിക്കൂ കേട്ടൊ നന്ദൂ...

  ReplyDelete
 44. എനിക്കിതാ ഇഷ്ടമായത് - ഏതമ്മയില്‍ നിന്നും അമ്മിഞ്ഞപ്പാല്‍ നുകരാം -
  ആരോ ചോദിച്ചിരുന്നപോലെ, പശുക്കളാണെങ്കില്‍ അതു പറ്റില്ല. സ്വന്തം കുഞ്ഞുങ്ങളല്ലാത്തവയെ മൃഗങ്ങള്‍ ആദ്യം അടുപ്പിക്കില്ല. (പിന്നെ സഹവാസം കൊണ്ട് പതുക്കെ പതുക്കെ അടുപ്പിച്ചുകൊള്ളും. വീട്ടില്‍ പൂച്ചകളെ വളര്‍ത്തിയുള്ള അറിവാ നന്ദനേ ഇത്. അനാഥപൂച്ചക്കുഞ്ഞുങ്ങളെ അമ്മപ്പൂച്ചയുടെ അടുത്തു കൊണ്ടു വിട്ടാല്‍ ആദ്യം അവള്‍ ചീറ്റും. പിറ്റേന്നു നോക്കുമ്പോള്‍ അവള്‍ ആ കുഞ്ഞിനേയും സ്വന്തം കുഞ്ഞുങ്ങളുടെ കൂട്ടത്തില്‍ കൂട്ടി അമ്മിഞ്ഞ കൊടുക്കുകയും നക്കിത്തുടയ്ക്കുകയും ചെയ്യുന്നത് കാണാം)
  ഈ ആശ്രമം ഇഷ്ടമായി. എവിടാന്നു ചോദിക്കുന്നില്ല.

  ReplyDelete
 45. valare manoharamaayittundu........ aashamsakal....

  ReplyDelete
 46. അരുണ്‍ കായംകുളം വായനക്ക് നന്ദി അറിയിക്കുന്നു, അങ്ങനെയൊരു പാതയുണ്ടോ? എന്തായാലും എനിക്കില്ല. എല്ലാം വഴിയേ മനസ്സിലാകും.

  കാക്കര വായനക്ക് നന്ദി അറിയിക്കുന്നു, ആലുവയ്‌ക്കടുത്ത SOS ഗ്രാമത്തെപറ്റി മൈത്രേയി പറയുമായിരിക്കും ക്ഷമിക്കണം എനിക്കറിയില്ലട്ടോ, ഇത്പോലുള്ള നല്ല ആശ്രമങ്ങളുണ്ടാവട്ടെ.

  K.P.Sukumaran വായനക്ക് നന്ദി അറിയിക്കുന്നു, വളരെയധികം ഉപകാരമായി വളരെ നന്ദിയുണ്ട്, ന്നാലും എന്റെ ആശ്രമത്തെകുറിച്ച് ഒന്നും പറഞ്ഞില്ല, താങ്കൽ പണ്ടെവിടെയോ ഒരു ആശ്രമത്തെപറ്റി പറഞ്ഞത് കേട്ടു(പോസ്റ്റോ കമന്റോയെന്ന് ഓർക്കുന്നില്ലട്ടോ)

  Vashalan വായനക്ക് നന്ദി അറിയിക്കുന്നു അഭിവാദനത്തിനും.

  മിനി വായനക്ക് നന്ദി അറിയിക്കുന്നു, മറ്റുള്ളവർ ആശ്രമത്തിന്റെ ആനന്ദത്തിൽ ആറാടുന്നത് നോക്കിനിൽക്കാതെ അവിടെയൊക്കെ ഇത്തിരി സമയം ചിലവഴിക്കൂ. നമ്മൾകരയുമ്പോൾ മറ്റുള്ളവരേയും കരയിപ്പിക്കണമെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഏകതാര വായനക്ക് നന്ദി അറിയിക്കുന്നു, സത്യമാണെങ്കില്‍ ഒരുദിനം ആരും ചോദിക്കാതെ തന്നെ പറയില്ലേ? അത് വേണോ? എങ്കിലും തീർച്ചയായും ശ്രമിക്കാം

  ReplyDelete
 47. ജിവി എന്തായാലും ഞാൻ കഴുത്തിൽ കെട്ടിതൂക്കുന്നില്ലട്ടോ!!

  മുരളി വായനക്ക് നന്ദി അറിയിക്കുന്നു, ഉള്ളിലുണ്ടാവട്ടെ, ഉള്ളിലുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷം.

  കണ്ണനുണ്ണി വായനക്ക് നന്ദി അറിയിക്കുന്നു, ഫീൽ ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം.

  ഭായി വായനക്ക് നന്ദി അറിയിക്കുന്നു, നിങ്ങളുടെയൊക്കെ മനസ്സുകൽ ഇങ്ങനെയാണെന്നറിഞ്ഞതിൽ അതിയായ സന്തോഷം.

  ഹംസ വായനക്ക് നന്ദി അറിയിക്കുന്നു, ഇപ്പോൽ നല്ലൊരുശ്രമമായികാണുക, പിന്നിട് നമുക്ക് ആശ്രമം കാണാം. എന്താ സമ്മതമാണോ?

  കിച്ചന്‍ വായനക്ക് നന്ദി അറിയിക്കുന്നു, ഇത്തിരിയൊക്കെ മുകളിൽ പറഞ്ഞിട്ടുണ്ട്.

  കുമാരന്‍ വായനക്ക് നന്ദി അറിയിക്കുന്നു, ഈ കുമാരേട്ടന് എപ്പോഴും ചിരിയാ

  shine വായനക്ക് നന്ദി അറിയിക്കുന്നു, എല്ലാം നിലനിൽക്കുമോ ഷൈൻ ഇതൊക്കെ പെട്ടെന്ന് മാറില്ലേ, വഴിയേ അറിയിക്കാം.

  Pd വായനക്ക് നന്ദി അറിയിക്കുന്നു, എല്ലാവർക്കും അന്വേഷണം അറിയിക്കാം, എല്ലാവരേയും ഭാഗവാക്കാക്കണം എന്നാണ് എന്റേയും ചിന്ത, പക്ഷെ എവിടെ നടക്കാൻ.

  എഴുത്തുകാരി വായനക്ക് നന്ദി അറിയിക്കുന്നു, ആശംസ അറിയിച്ചതിന് നന്ദി പറയട്ടെ.

  royn വായനക്ക് നന്ദി അറിയിക്കുന്നു, പിച്ചും പേയും വായന നിർത്താൻ സമയമായിയെന്ന് മനസ്സിലായില്ലേ?.

  jyo വായനക്ക് നന്ദി അറിയിക്കുന്നു, ഇതൊക്കെ കാണാൻ പോകുന്നേയുള്ളൂ. അങ്ങ് ദൂരെയല്ല ഇവിടെ.

  ReplyDelete
 48. അതേയ്.... ആ ആശ്രമം എവിടെ ആണെന്നറിയാന്‍ കമറ്റ് ഫോളോവെറും ഇട്ട് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 10 ദിവസം ആയി,
  ഇത്രേം ആളുകള്‍ ചോദിച്ചിട്ടും പറയാത്ത ആ വീര്യ കട്ട എനിക്കിനി അറിയാന്‍ താല്പര്യം ഇല്ലാ..!!
  ചുമ്മാ നുണ പറഞ്ഞ് ആളെ പറ്റിക്കാന്‍ നോക്കാ..??

  ReplyDelete
 49. anoopkothanalloor വായനക്ക് നന്ദി അറിയിക്കുന്നു, താങ്കളുടെ വായനയിലെ ആത്മാർഥത മനസ്സിലാക്കാൻ കഴിഞ്ഞു, സന്തോഷം

  സ്വപ്നാടകന്‍ വായനക്ക് നന്ദി അറിയിക്കുന്നു, ഒഴിഞ്ഞ് പോകാം ഭാവുകം.

  prakash d വായനക്ക് നന്ദി അറിയിക്കുന്നു, ആശ്രമത്തിനെ ഇങ്ങനെ കളിയാക്കണോ? ഒളിക്കാമറയില്ലാതെ എല്ലാം കാണിച്ചു തരാം എന്താ മതിയോ??

  ബിലാത്തിപട്ടണം വായനക്ക് നന്ദി അറിയിക്കുന്നു, വിശ്രമമില്ലാത്ത ശ്രമം തുടങ്ങിക്കഴിഞ്ഞു.

  ഗീത വായനക്ക് നന്ദി അറിയിക്കുന്നു, ഗീതേച്ചി ഇങ്ങനേയൊന്നും കളിയാക്കേണ്ടിയിരുന്നില്ലട്ടോ, പശുക്കളേപോലേയും പൂച്ചകളേപോലേയും മനുഷ്യന്മാർ ആട്ടുമോ, അവർക്ക് കഴിയുമോ? ഈ പിഞ്ചോമനകളേ അങ്ങനേ വല്ലതും ചെയ്യാൻ!!!.

  jayarajmurukkumpuzha വായനക്ക് നന്ദി അറിയിക്കുന്നു, കൂടുതൽ മനോഹരമാക്കാനുള്ള ശ്രമമാണ്

  ReplyDelete
 50. സ്നേഹം മാത്രം കൊടുക്കുന്ന ഒരു ആശ്രമം . സ്നേഹം കൊടുക്കുന്ന ഒരാശ്രം നമുക്ക് മനസ്സില്‍ പണിയാം . അതല്ലേ നല്ലത് ?

  ReplyDelete
 51. ഇത് നന്ദനയുടെ സങ്കല്പമായാലും അല്ലെങ്കിലും , ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന ഒരു പാട് നന്മകള്‍ ഈ ആശ്രമത്തില്‍ വായനക്കാരായ ഞങ്ങള്‍ക്ക് കാണുവാന്‍ സാദിക്കുന്നു.

  ReplyDelete
 52. സ്നേഹം മാത്രം ലഭിക്കുന്ന ഒരാശ്രമം.
  സകല്പമാണോ അതോ....

  ReplyDelete
 53. നന്ദന ആശ്രമം കണ്ടെത്തിയെങ്കിലും, പൂര്‍വാശ്രമത്തിലെ സഹബ്ലോഗര്മാരെ അങ്ങോട്ടടുപ്പിക്കാന്‍ തയ്യാറല്ലെന്ന് സാരം.
  ഏതായാലും ആശംസകള്‍!

  ReplyDelete
 54. ആ മഹാമനസ്കതക്കു മുന്നിൽ എനിക്കൊന്നും പറയാനില്ല. ആശംസകൾ.

  ReplyDelete
 55. കൊള്ളാം ആശംസകള്‍....

  ReplyDelete
 56. ആശ്രമത്തിനാശംസ

  ReplyDelete
 57. ആ ആശ്രമത്തില്‍ ഇപ്പോള്‍ പ്രവേശനം കുട്ടികള്‍ക്ക് മാത്രമാണ് എന്ന് തോന്നുന്നു. ആ ഖണ്ഡിക മാറ്റിയാല്‍ ബാക്കിയുള്ളത് നാം പണ്ട് സ്വപ്‌നം കണ്ട കമ്മ്യൂണിസ്റ്റ് സോഷ്യലിസം പുലരുന്ന ആ സ്വര്‍ഗരാജ്യത്തെ പോലെ തോന്നുന്നു. അതുകൊണ്ട് ആശ്രമം എവിടെയെന്ന് ചോദിക്കുന്നില്ല. നന്ദനയുടെ മനസ്സിന്റെ ഒരു മൂലയില്‍. മഹദ്വവചനങ്ങളുടെ തലതൊട്ടപ്പന്‍മാരെ പോലും അടുപ്പിക്കാത്ത ആ ആശ്രമം. തല്‍കാലം ആലുവായിലെ ആശ്രമമായിപ്പോലും രൂപാന്തരപ്പെടില്ല. ഏതായാലും സ്‌നേഹവും സമത്വവും കളിയാടുന്ന ഒരു ലോകത്തിന് വേണ്ടിയുള്ള ആ നല്ലമനസ്സിന് (ആ ശ്രമത്തിന്)അഭിനന്ദനം.

  ReplyDelete
 58. എല്ലാ ആശംസകളും നേരുന്നു.

  ReplyDelete

Comments to posts older than 30 days will be moderated for spam.