സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

വിവാഹ ശേഷം


"അങ്കമാലി കല്ലറയിൽ
ഞങ്ങളെ സോദരരുണ്ടെങ്കിൽ
കല്ലറയാണെ കട്ടായം
പകരം ഞങ്ങൾ ചോദിക്കും"

അയാൾ ഞെട്ടിയുണർന്നത് മുദ്രാവാക്യത്തിന്റെ അലർച്ച കേട്ടായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും നല്ല ക്ഷീണം കാരണം ഒരുനല്ല സന്ധ്യാമയക്കത്തിലായിരുന്നു അയാൾ.
ഓ!! മറന്നു "അയാളെന്ന്" പറഞ്ഞാൾ രമേശ് മേനോൻ. ഇഷ്ടപ്പെടുന്നവരും, “വാല്” വിരുദ്ധരും രമേശ് എന്നും ആഡ്യന്മാരായ ഓഫീസ് സുഹൃത്തുക്കൾ മേനോൻ എന്ന് "ചുരുക്കിയും” വിളിക്കുന്ന ഒരു ഭാര്യയും രണ്ട് പെൺ പിള്ളേരുമുള്ള ഒരു സാധാരണ ഉദ്ദ്യോഗസ്ഥൻ. ജോലിയേക്കുറിച്ചുള്ള വിശദവിവരങ്ങൾ വഴിയേ പറയാം. അതിന്റെമുമ്പ് ഇത്തിരി കുടുംബകാര്യങ്ങൾ

ഉച്ചക്കഞ്ഞിപോലുമില്ലാതെ സ്കൂളിൽ പഠിക്കേണ്ടിവന്ന കുട്ടിക്കാലം. പേരുകേട്ട തറവാടുണ്ടായിരുന്നെങ്കിലും രാഷ്ട്രീയത്തിന് വേണ്ടി എല്ലാം തുലച്ചുകളഞ്ഞ അഛനും അമ്മയും. വിശപ്പിന്റെ വിളികാരണം പുഴമത്സ്യം ചൂണ്ടയിട്ട് പിടിച്ച് വിൽക്കേണ്ടിവന്ന കൌമാരം. താൻ വളർന്നുവന്ന സമൂഹത്തോടും ദാരിദ്ര്യത്തോടും പകരം ചോദിക്കാൻ ഉത്സാഹിച്ച് പഠിച്ച് കൈമുതലാക്കിയ സിവിൽ എഞ്ചിനിയറിങ്ങ് ഡിഗ്രി. ഇത്രയുമാരുന്നു ചുരുക്കത്തിൽ രമേശ് മേനോൻ.
ഇപ്പോഴാണ് അയാൾ ആ മുദ്രാവാക്യത്തെകുറിച്ചോർത്തത്, താനും എത്രവട്ടം ആകാശത്തേക്ക് മുഷ്ടിചുരുട്ടി, പൊടിപടലങ്ങൾ പടർത്തി വിളിച്ചിരിക്കുന്നു. എത്രയെത്ര സമരങ്ങൾ, പിക്കറ്റിങ്ങുകൾ, വഴിതടയലുകൾ, ജയിലുകൾ, മർദ്ദനങ്ങൾ. എല്ലാം ഓർമ്മയിലേ ഭീകര ദൃശ്യങ്ങൾ. നെക്സൽബാരിയും, അങ്കമാലിയും, കായണ്ണയും, കക്കയം ഡാമും, ആർ. ഇ. സിയും എല്ലാം ഓർമ്മകളിൽ തളം കെട്ടി നിൽക്കുന്നു. ഇതിനേയെല്ലാം ഓർമ്മിപ്പിക്കുന്നതായിരുന്നു “എന്നെ പച്ചമനുഷ്യനാക്കി” യെന്ന റേഡിയോ നാടകത്തിൽ കേട്ട മുകളിലെത്തെ മുദ്രാവാക്യങ്ങൾ. അന്ന് അയാൾ ഇതിൽ ചിലതൊക്കെയായിരുന്നു എന്നാൽ...

ഇന്ന് അയാൾ ഒരുപാട് മാറിയിക്കുന്നു. നാട്ടുകാരാലും വീട്ടുകാരാലും ഏറെ ബഹുമാനിക്കുന്ന ചീഫ് എഞ്ചിനിയറാണയാൾ. എവിടെയൊരു “കുറ്റിയിടൽ” കർമ്മം നടക്കുകയാണെങ്കിലും രമേശ് മേനോൻ മുന്നിലുണ്ടാവണം. ഇത് അയാളുടെ തീരുമാനമല്ല മറിച്ച് നാട്ടുകാരുടെ ആവശ്യമാണ്.

പെട്ടെന്നാണ് വീടിന്റെ ഉമ്മറത്തു നിന്നും
“സാറേ സാറേ“ എന്ന വിളികേട്ടത്
ചെന്ന് നോക്കിയപ്പോൾ കണാരനാണ്
എന്താ കണരേട്ടാ വിഷേശം അയാൾ ചോദിച്ചു.
സാറെ എനിക്കൊരു പുതിയ വീടിന്റെ കുറ്റിയിടാൻ ചന്തു ആശാരി വന്നിട്ടുണ്ടായിരുന്നു
ഒരു “കണക്കിനും“ അതിയാൽ കുറ്റിയിടാൻ സമ്മതിക്കുന്നില്ല
അവിടെ കന്നിമൂലയെന്നോ മറ്റോ പറഞ്ഞ് അടുക്കള ഭാഗം അടുത്തൊന്നും പറ്റത്തില്ലത്രെ?
“ഓ അതാ കാര്യം“, ഞാൻ പിന്നാലെ വരാം. കണരേട്ടൻ നടന്നാട്ടെ! അയാൾ പറഞ്ഞു
അല്പം കഴിഞ്ഞ് വസ്ത്രം മാറി അവിടെയെത്തിയപ്പോൾ അവിടുത്തെ ആളുകൾ ആശാരിയുമായി ഉഗ്ര വാഗ്വാതം നടത്തുകയാണ്.
“ആശാരി ഇങ്ങനെ വാശിപിടിച്ചാൽ അഞ്ച് സെന്റുള്ളവനും വീട് വെക്കണ്ടെ“?
“പാവപ്പെട്ടവര് എന്ത് ചെയ്യും“?
“അടുക്കളയില്ലാതെ വീടെന്തിനാ“? “കിടപ്പുമുറിയിൽ അരികാച്ചാൻ പറ്റുമോ“?
ഇതൊക്കെ കേട്ടുകൊണ്ടായിരുന്നു അയാൾ അവിടെയെത്തിയത്
“നമസ്ക്കാരം“ ആദ്യമേ ചന്തു ആശാരിയെ സമ്പോധന ചെയ്തു
“നമസ്ക്കാരം” ആശാരിയും പ്രതികരിച്ചു
ഒരു വിധത്തിൽ കാര്യങ്ങൾ മനസ്സിലാക്കിച്ച് അടുക്കളയില്ലാതെ ആശാരിയെ കൊണ്ട് “കുറ്റിയിടൽ കർമ്മം” നിർവഹിപ്പിച്ചു.
ആശാരി കൊടുത്ത പ്ലാനിൽ ഒരു ചെറിയ അടുക്കളയും കൂട്ടി ചേർത്ത് പ്രശ്നം അവസാനിപ്പിച്ചു

ഇങ്ങനെയാണ് കുറ്റിയിടാൻ വരുന്ന ആശാരിമാർ എത്ര ഏക്കറുകണക്കിന് സ്ഥലമുണ്ടായാലും അവരുടെ “കണക്ക്” വെച്ച് നോക്കി സ്ഥലത്തിന്റെ ഒത്ത നടുവിൽ കുറ്റിയടിക്കും. പിന്നീട് ഭാഗം വെക്കുമ്പോൾ ഇതൊരു വലിയ ബഹളത്തിന് ഇടവരുന്നത് കൊണ്ടും, റോഡിന്റേയും മറ്റും സൌകര്യങ്ങൾ നോക്കി വീടിനു വേണ്ട സ്ഥലം കണ്ടെത്താൻ മേനോൻ “സാറ്“ തന്നെ വേണമെന്നുള്ളത് കൊണ്ടും, മാത്രമല്ല അഞ്ച് സെന്റ് ഭൂമിയിൽ വീടിന് കുറ്റിയടിക്കാൻ ആശാരിവന്നാൽ “കണക്ക് നോക്കി” ഒരു കക്കൂസ് പോലും ഇവിടെ “ഒണ്ടാക്കാൻ” ഒക്കത്തില്ലയെന്ന് പറയുന്നതും രമേശ് മേനോനെ നാട്ടുകാർക്ക് വേണ്ടപ്പെട്ടവനാക്കി. പിന്നെ ബേങ്കിൽ ലോണിനപേക്ഷിക്കുമ്പോൾ കൊടുക്കുന്ന പ്ലാനിൽ ഒപ്പിടാനും, പഞ്ചായത്തിലും മുൻസിപാലിറ്റിയിലും അപ്രൂവലിന് വേണ്ടി കൊടുക്കുന്ന പ്ലാനിൽ ഒപ്പിടാനും രമേശ് മേനോനല്ലെയുള്ളൂ എന്നുള്ളത് കൊണ്ടും തിരക്കൊഴിഞ്ഞ സമയം കാണില്ല. ഇതൊക്കെയായിരുന്നു രമേശ് മേനോൻ പക്ഷെ!!


“കാലമെന്റെ കൈകളിൽ
വിലങ്ങിടുമ്പൊഴും.......
സ്വർഗ്ഗ മന്ദിരം പണിതു
സ്വപ്ന ഭുമിയിൽ“........
തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന് ആസ്വദിച്ച് പാടുമ്പോൾ അയാൾ തന്റെ ചെറുപ്പകാലത്തിലേക്ക് തിരിഞ്ഞു നടക്കുകയായിരുന്നു.
കാണുന്ന പെൺപിള്ളേരെ മുഴുവൻ.... ചന്ദ്രിക, ലക്ഷ്മി, സുലേഖ, നസീമ, നാൻസി, മോളി .....ഇങ്ങനെയെത്രപേർ. ഓരോ ദിവസത്തേയും മഴയെ കാണുമ്പോൾ കൂടുതൽ മഴയെ ഇഷ്ടപ്പെടുന്നത് പൊലെ, പ്രണയിച്ചു പോയവർ. ഓരോരുത്തർക്കും ഇഷ്ടപ്പെട്ട സമ്മാനങ്ങൾ കോടുക്കുമ്പോൾ അനുഭവിച്ചിരുന്ന സ്പർശന സുഖം, ഇന്നും കുളിരുകോരിക്കുന്നു.
സ്കൂളിൽ ഏറ്റവും കൂടുതൽ പഠിക്കുന്നതോടൊപ്പം വികൃതിയിലും മുന്നിലായത് പെൺപിള്ളേരെ വല്ലാതയടിപ്പിച്ചു. കൂട്ടുകാരെയല്ലാം അസൂയപ്പെടുത്തികൊണ്ടുള്ള “പെൺ”കൂട്ടുകെട്ട്. നിഴലുപോലെ ശത്രുക്കളെ ഉണ്ടാക്കിയിരുന്നെങ്കിലും, അവരാരും മുന്നിൽ വന്ന് ചോദിക്കാൻ ധര്യം കാണിച്ചിരുന്നില്ല.
“ചന്ദ്രിക നീയെന്തിനാ പത്ത്കാശില്ലാത്ത ഇവന്റെ പിന്നാലെ കൂടിയിരിക്കുന്നത്”
സത്യബാലൽ ഒരുദിവസം മറ്റുകുട്ടികളെ മുമ്പിൽ വെച്ച് ചന്ദ്രികയോട് ചോദിച്ചു
അഛൻ ഗൾഫിൽനിന്നും പണം വാരുന്ന ഹുങ്കായിരുന്നു അവന്റെ ആ ചോദ്യം.
“കൂറേ പൂത്തപണം മാത്രമുണ്ടായിട്ടു കര്യമില്ലടോ? ആണാവണം” മുഖത്തടിച്ചത് പോലുള്ള ചന്ദ്രികയുടെ മറുപടി സത്യബാലന് തീരെ ദഹിക്കതെ വന്നപ്പോൾ
“എന്നാ കണ്ടുനോക്ക് ആണാനോ പെണ്ണാണോയെന്ന് ഇപ്പൊ തീർച്ചപ്പെടുത്തണം“
"അയ്യേ!! കൂ കൂ .........കൂ‍...കൂ‍ൂ‍ൂ‍ൂ"
"ഡാ.... സത്യൻ നീ ഇത്ര ചീപ്പാവരുത്”
“ഓ.. അപ്പോ ഇവിടെ ഒണ്ടായിരുന്നു...നിനക്ക് മാത്രം മതിയോ പെണ്ണും പെടക്കോഴിയും”
“എടാ.. ഇത്തരം ചീപ്പ് കാണിച്ചല്ല പിള്ളേരെ വശത്താക്കണ്ടത്”
"അപ്പൊ താനിത് കാണിക്കാതെയാണോ!!! “ ഈ കാണുന്ന പെൺപിള്ളേരെയൊക്കെ... എങ്കിൽ ഇവരൊക്കെ കഷ്ടപ്പെട്ടത് തന്നെ”
“ട്ടെ” !!! അടിയുടെ ശബ്ദം വിചാരിച്ചതിലും ഒച്ചത്തിലായിരുന്നു.
ഒന്നിനും മുട്ടില്ലാതെ പശുക്കളെപോലെ വാരിവലിച്ചു തിന്നുന്നത് കൊണ്ട് നല്ല വീതിയുള്ള കവിളുണ്ടായിരുന്നു അടികൊള്ളാൻ.
പെട്ടെന്ന് അവിടെയെത്തി പെൺപിള്ളേരുടെ മാനം രക്ഷിക്കുമ്പോൾ അവരുടെ ഇടയിൽ വീണ്ടും “ഒരു കീരിക്കാടൻ ജോസി”ന്റെ അല്ല ഒരു സിനിമയിലെ നായകന്റെ റോളായിരുന്നു.
പക്ഷെ!! ഒഴിഞ്ഞിരിക്കുമ്പോൾ ചിന്തിക്കുമായിരുന്നു സത്യബാലൻ പറഞ്ഞത് എത്ര ശരിയായിരുന്നു.
"ഇത്രയും പെണ്ണുങ്ങളെ പോയിട്ട് ഒരാളെപോലും പോറ്റാൻ എനിക്ക് കഴിയില്ല... പിന്നെയെന്തിനാ ഞാനിങ്ങനെ എല്ലാവർക്കും അമിതപ്രതീക്ഷകൊടുക്കുന്നത്. “
ചിലപ്പോഴൊക്കെ അയാളിലെ “പച്ച മനുഷ്യൻ” ഉണരുന്നത് കാണാമായിരുന്നു.
ഒരുളുപ്പുമില്ലാതെ തുണിപൊക്കി കാണിച്ചപ്പോഴുണ്ടായ ബഹളത്തിൽ പരിസരം മറന്നു പോയി, “അല്ലേലും എന്റെ ആരാ ചന്ദ്രിക”
എന്തായാലും ഞാനിവിടെയുള്ളപ്പോൾ ഇത്തരം നാണംകെട്ട ഏർപ്പാടുകൾ വെച്ച് പൊറുപ്പിക്കില്ല, അയാളിലെ ധീരനായ വിപ്ലവകാരി ഉണർന്നു.

തുടരും.........

33 comments:

  1. "തുടർന്ന് എഴുതാൻ ശ്രമിക്കാം"
    എന്താ തീർച്ചയില്ലേ ?

    ReplyDelete
  2. അപ്പോള്‍ വെയിറ്റ് ചെയ്യണം. ...!
    ഓക്കെ!

    ReplyDelete
  3. അപ്പോള്‍ കാത്തിരുന്ന് കാണാം

    ReplyDelete
  4. അടുത്ത കഥക്കായി കാത്തിരിക്കുന്നു

    ReplyDelete
  5. ആശംസകള്‍.......
    അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു...... :)

    ReplyDelete
  6. നന്ദന കഥ എഴുതുകയാണ്...... ഇപ്പൊ കണ്ടത് പരസ്യം മാത്രം

    ReplyDelete
  7. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു..

    ReplyDelete
  8. അപ്പോള്‍ ഇനി വിവാഹത്തിന് ശേഷമുള്ള രമേശ്‌ മേനോനെ കാത്തിരിക്കാം.

    ReplyDelete
  9. നന്ദി..നന്ദനാ
    കാത്തിരുന്നാലും...
    ഇനിയും കാണാമല്ലോ

    ReplyDelete
  10. കാത്തിരുന്ന് കാണാം...

    ReplyDelete
  11. ഞാന്‍ പിന്തുടരുന്ന ഒരു ബ്നോഗാണിത്.
    യന്ത്രം വായിച്ച് ഒരു കവിത പോസ്റ്റിയിട്ടുമുണ്ട്.
    എഴുതാനുള്ള സിദ്ധി അത്യാപൂര്‍വ്വമാണ്. ഭവതി
    ഇടയ്ക്കിടെയെങ്കിലും എഴുതണം. അത് പോസ്റ്റ്
    ചെയ്യണം. മികച്ച രചനകള്‍ക്കായി കാത്തിരിക്കട്ടെ.

    ReplyDelete
  12. ബാക്കി പോരട്ടെ.

    ReplyDelete
  13. ഞങ്ങടെ നാട്ടില്‍ ഏത് എഞ്ചിനിയര്‍ കുറ്റി തറക്കുകയാണെങ്കിലും കുഞ്ഞുട്ടന്‍ ആശാരിയും ഉണ്ടാവും അവിടെ കുഞ്ഞുട്ടന്‍ ആദ്യം അത് ഇത് എന്നൊക്കെ എഞ്ചിനിയര്‍മാ സമ്മതിക്കുന്ന പോലെ മൂളുകയൊക്കെ ചെയ്യും പിന്നെ എഞ്ചിനിയര്‍മാര്‍ തറക്കുന്ന കുറ്റികളില്‍ കയറുകെട്ടി എല്ലാം ശരി എന്നും പറയും

    എഴുത്ത് തുടരുക.

    ReplyDelete
  14. ഈ പതിനേഴാം രാവിൽ പതിനേഴ്പാലൊളി ചിതറും പതിനേഴ് പേർക്കും എന്റെ നന്ദി നന്ദി. നിങ്ങളുടെ സ്വന്തം നന്ദന.

    ReplyDelete
  15. ഇതെന്താ അക്ഷരങ്ങള്‍ ഇത്ര ബോള്‍ഡ്? ബ്ലോഗിന്റെ എഡിറ്ററില്‍ കീമാന്‍ ഉപയോഗിച്ചു ടൈപ്പ് ചെയ്യുന്നതല്ലേ അതോ വേറെ ടൈപ്പ് ചെയ്ത് കോപ്പി-പേസ്റ്റ് ചെയ്യുന്നതോ?

    ReplyDelete
  16. തുടരന്‍ തുടരട്ടെ .ബാക്കികൂടി വായിച്ചിട്ടാവാം അഭിപ്രായം

    ReplyDelete
  17. നന്ദന,കുറച്ചുനാളായി കണ്ടിട്ട്-മൌനവ്രതത്തിലായിരുന്നോ?
    എഴുത്ത് തുടരെട്ടെ.

    ReplyDelete
  18. ബാക്കി കൂടി വായിച്ചു അഭിപ്രായം എഴുതാം

    ReplyDelete
  19. വാ‍യിച്ചുപോയിരുന്നുവെങ്കിലും പിന്നീട് കണ്ടില്ലല്ലോ

    ReplyDelete
  20. ayalile viplavakari unaratte...kadha thudaru...

    ReplyDelete
  21. തുടരൂ, അഭിപ്രായം പിന്നാലേ

    ReplyDelete
  22. " ബ്ലോഗ്‌ സാഗരത്തില്‍ ഞാന്‍ നവാഗതന്‍

    ..ഇവിടെ ആദ്യമായി...

    "ഓരോ ദിവസത്തേയും മഴയെ കാണുമ്പോൾ കൂടുതൽ മഴയെ ഇഷ്ടപ്പെടുന്നത് പൊലെ,"പ്രണയിച്ചു പോയവർ"

    എനിക്കും അങ്ങനെ തോന്നുന്നു..

    ഓരോ ബ്ലോഗും ഓരോ മഴ പോലെ ..

    ..നന്ദന .. ഒരു പുലരി മഴ ... അഭിനന്ദനങ്ങള്‍

    ReplyDelete
  23. കഥ ഇതുവരെ ഇഷ്ടായി നന്ദനാ ...
    ഈ തുടരും വേണ്ടായിരുന്നു... ഒരുമിച്ചു വായിക്കുന്നതല്ലേ സുഖം?
    എന്തായാലും ബാക്കിക്കായി കാത്തിരിക്കുന്നു.

    ReplyDelete
  24. തുടരട്ടെ രമേശ് മേനോന്റെ ധീരത.....!

    ReplyDelete
  25. കഥ നന്നായി..

    ഈ കഥ വായിച്ചപ്പോള്‍ എന്നെ വിട്ടകന്ന എന്റെ പ്രിയ സുഹൃത്തിനെ ഇന്നത്തെ ദിവസം രണ്ടാമത്തെ തവണയും ഓര്‍ത്തു..അയാളുടെ പേരും രമേശ്‌ മേനോന്‍ എന്നായിരുന്നു..

    വീണ്ടും വരാം..രമേശ്‌ മേനോനെ അങ്ങനെ ഒഴിവാക്കാന്‍ ആവില്ലല്ലോ...

    ReplyDelete

Comments to posts older than 30 days will be moderated for spam.