സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

ആര്‍ത്തി

ബല്‍ബീര്‍ സിംഗിന് പൊതുശ്മശാനത്തില്‍ ശവക്കുഴി എടുക്കലായിരുന്നു ജോലി. പെണ്‍കുട്ടികളെ കണ്ടാല്‍ ഒന്ന് കമന്റടിക്കാതെയോ, ഒരു വളിച്ച ചിരി പാസ്സക്കാതെയോ വിടാറില്ല തന്നെ!.

ആരെങ്കിലും മരണപ്പെട്ടു എന്നറിഞ്ഞാല്‍ വളരെ സന്തോഷമായിരുന്നു ബല്‍ബീറിന്. പ്രത്യേകിച്ച് സ്ത്രീകള്‍ മരണപ്പെട്ടാല്‍. ആളുകള്‍ ഇദ്ദേഹത്തിന്റെ സന്തോഷം കാണാറുണ്ടെങ്കിലും അതൊക്കെ ചില്ലറ തടയുന്നതിന്റെതായിരിക്കും എന്നായിരുന്നു എല്ലാവരും മനസ്സിലാക്കിയിരുന്നത്.

അങ്ങിനെയിരിക്കെ ഒരു ദിവസം അര്‍ജുന്‍ സിംഗിന്റെ ഇരുപത്തിരണ്ടു വയസ്സുള്ള രുഗ്മിണി കൌര്‍ മരണപ്പെട്ടു. മൃതദേഹം അടക്കം ചെയ്തു എല്ലാവരും പിരിയുകയും ചെയ്തു. അന്നത്തെ ദിവസം ബല്‍ബീര്‍ സിംഗിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു കണ്ടത്. ഇതൊന്നും ശ്രദ്ധിക്കാനോ സംസാരിക്കാനോ സഹോദരനായ അര്‍ജുനന് കഴിഞ്ഞിരുന്നില്ല.

അര്‍ജുന്‍ വീട്ടിലെത്തി അല്‍പസമയം വിശ്രമിച്ചപ്പോഴാനു തന്‍റെ മൊബൈല്‍ ശ്മശാനത്തില്‍ മറന്നുവെച്ച കാര്യം ഓര്‍മ്മ വന്നത്. അതെടുക്കാനായി ശ്മാശാനത്തിലെത്തിയപ്പോള്‍ കണ്ട കാഴ്ച അതിഭീകരമായിരുന്നു.

അതെങ്ങനെ എഴുതണമെന്നു എനിക്കറിയില്ല, കുഴിയില്‍നിന്നും എടുത്ത രുഗ്മിണിയുടെ മൃതദേഹത്തില്‍ ബല്‍ബീര്‍ കാട്ടികുട്ടുന്ന കൂത്തുകള്‍ കണ്ടു ബോധം നഷ്ടപ്പെട്ടേക്കുമോ എന്ന് അര്‍ജുന്‍ ഭയപ്പെട്ടു. ഒന്നും കണ്ടു നില്‍ക്കാനാകാതെ ഓടി രക്ഷപ്പെടുകയാണുണ്ടായത്.

പിന്നീട് പോലീസില്‍ അറിയിക്കുകയും കോടതി അദ്ദേഹത്തെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തു.

41 comments:

  1. ഇങ്ങനേയുള്ള ചുരുക്കം ചിലർ സമൂഹത്തെ ഒന്നടങ്കം കളങ്കപ്പെടുത്തുകയല്ലേ??

    ReplyDelete
  2. മാനസിക രോഗികളാണവര്‍

    ReplyDelete
  3. Necrophilia, also called thanatophilia and necrolagnia, is the sexual attraction to corpses. It is classified as a paraphilia by the Diagnostic and Statistical Manual of the American Psychiatric Association. The word is artificially derived from Ancient Greek: νεκρός (nekros; "corpse," or "dead") and φιλία (philia; "friendship"). The term appears to have originated from Krafft-Ebing's 1886 work Psychopathia Sexualis.[1]

    Rosman and Resnick (1989) reviewed information from 34 cases of necrophilia describing the individuals' motivations for their behaviors: these individuals reported the desire to possess an unresisting and unrejecting partner (68%), reunions with a romantic partner (21%), sexual attraction to corpses (15%), comfort or overcoming feelings of isolation (15%), or seeking self-esteem by expressing power over a homicide victim (12%).[2]
    കടപ്പാട് വിക്കിയോട്.....

    ഇത് കുറച്ചു കടുത്ത അസുഖം ആണ് കേട്ടോ...

    ReplyDelete
  4. ഈ കഥ, ഗള്‍ഫിലെ ഏതോ ശ്മശാനത്തിലും നടന്നതായി കേട്ടിട്ടുണ്ട്. സംഭവം കണ്ടത് മൊബൈല്‍ എടുക്കാന്‍ ചെന്ന വിദ്വാന്‍ തന്നെ. സംഭവം എന്നും മ്യദദേഹം കാണുന്നവന് സംഭവം ഒരു ശരീരം തന്നെയാണല്ലോ. പല തരം മാനസിക പ്രശ്നങ്ങള്‍.

    ReplyDelete
  5. ഇതും ഇതിലപ്പുറവും സംഭവിക്കും കാലം കലിക്കാലം.........

    ReplyDelete
  6. ഒന്നും പറയുന്നില്ല

    ReplyDelete
  7. ബഹുജനം പലവിധം.
    കാമത്തിന് കന്നില്ലത്രേ.....!
    ഇതുപോലുള്ള പല സംഭവങ്ങളും കേട്ടിട്ടുണ്ട്.
    മൃഗങ്ങളെ പോലും കടത്തിവേട്ടുന്നവര്‍.

    ReplyDelete
  8. ഇവരെ മാനസിക രോഗി ആയി മുദ്ര കുത്തി അങ്ങനെ വെറുതെ വിട്ടുകൂട

    ReplyDelete
  9. കഥ കൊള്ളാം നന്ദന..പണ്ട് ഏതോ പത്രത്തില്‍ ഇതുപോലെ ഒന്ന് വായിച്ചതായി ഓര്‍ക്കുന്നു..

    ReplyDelete
  10. ഇത് ഒരു മനോരോഗമാണ് കേട്ടൊ നന്ദൂ...
    ഇപ്പോളിതിന് ചികിത്സയുമുണ്ട്..

    ReplyDelete
  11. കഥയോ സത്യമോ ? ഇങ്ങനേം മനോരോഗമുണ്ടോ ?

    ReplyDelete
  12. ഇവനും മനുഷ്യനോ ?
    ഏയ് ആവാന്‍ തരമില്ല.ഇനി ആണേലോ...
    ഞാന്‍ മനുഷ്യനേ അല്ല.

    ReplyDelete
  13. ഇത്തരം മാനസിക രോഗികളെ സമൂഹം തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ പ്രശ്നം ആയിരിക്കും.

    ReplyDelete
  14. പി.വി തമ്പിയുടെ സൂര്യകാലടി എന്ന നോവലില്‍ ഇങ്ങനെ ഒരു കഥാപാത്രമുണ്ട്. മരിച്ച കന്യകമാര്‍ക്ക് കാമശമനം നെല്‍കുന്ന കഥാപാത്രം..ഇലെങ്കില്‍ ആത്മാവ് ഗതികിട്ടാതെ അലയുമെത്രെ.........

    കഥാകാരിയോട്, വായിക്കൂ ഒരു പാട്..........ബ്ലോഗിലെ ആശംസാവചനങ്ങളില്‍ വീഴാതെ..

    ReplyDelete
  15. jyo വായനക്ക് നന്ദി അങ്ങനെ വിശ്വസിക്കാം ................................................................................................കിച്ചന്‍ വായനക്ക് നന്ദി നമുക്കിതൊരു രോഗമാണെന്ന് വിശ്വസിക്കാം ................................................................................................ Joker വായനക്ക് നന്ദി “മ്യദദേഹം കാണുന്നവന് സംഭവം ഒരു ശരീരം തന്നെയാണല്ലോ“ അയ്യോ ജോക്കർ ഇങ്ങനെ കാണാൻ കഴിയുമോ?? താങ്കളുടെ അഭിപ്രായം എന്നെ ഭയപ്പെടുത്തുന്നു. .......................................................................................... ramanika വായനക്ക് നന്ദി ഇങ്ങനേയൊന്നും സംഭവിക്കാതെയിരിക്കട്ടെ, എന്നാശിക്കാം. ..........................................................................................കാക്കര വായനക്ക് നന്ദി താങ്കളൊന്നും പറയാത്തത് കാരണം ഞാനും ഒന്നും പറയുന്നു. ..........................................................................................പട്ടേപ്പാടം റാംജി വായനക്ക് നന്ദി കാമത്തിനു ഇനിയെങ്കിലും കണ്ണുണ്ടാവട്ടെ!! ..........................................................................................Sukanya വായനക്ക് നന്ദി വെറുതെ വിട്ടുകൂടാത്തത് കൊണ്ടാണ് വധശിക്ഷ വിധിച്ചത്. ..........................................................................................രഘുനാഥന്‍ വായനക്ക് നന്ദി എന്നാലും വല്ലാത്തൊരു ജനം. ..........................................................................................ബിലാത്തിപട്ടണം വായനക്ക് നന്ദി ആളെ കണ്ട്പിടിച്ച് ചികിത്സകൊടുക്കാം ......................................................................................... Pyari K വായനക്ക് നന്ദി !!!!!!!! എന്തൊ അത്ഭുതം പോലെ!!!! ......................................................................................... ജീവി കരിവെള്ളൂര്‍ വായനക്ക് നന്ദി യുക്തിവാദി ഇങ്ങനെയൊരു വാതമുള്ളത് അറിയില്ലായിരുന്നോ!! ഇങ്ങനെ കുറേ കഥകളും സത്യങ്ങളും നമ്മുടെ ഭൂമിയും അറിഞ്ഞിരിക്കണം. ......................................................................................... ജിപ്പൂസ് വായനക്ക് നന്ദി എങ്കിൽ താങ്കളേ എന്ത് വിളിക്കണം. നമുക്ക് ഒളിച്ചോടാൻ കഴിയുമോ?? ......................................................................................... മിനി വായനക്ക് നന്ദി സമൂഹം തിരിച്ചറിയുന്നു എന്നൊരാശ്വാസമുണ്ട്. ......................................................................................... മനോജ് മേനോന്‍ വായനക്ക് നന്ദി താങ്കളുടെ വിലപ്പെട്ട അഭിപ്രായം ഞാൻ മുമ്പും മാനിച്ചിരുന്നു, ഇന്നും. സമയപരിധിയിൽ നിന്ന് കൊണ്ട് വായനക്ക് ശ്രമിക്കാറുണ്ട്, വലിയ വലിയ സാഹിത്യങ്ങൽ വായിക്കുന്നവർക്ക് ഇതൊക്കെ വെറും ചവറുകൽ, അതൊന്നും വായിക്കാൻ സമയൊകിട്ടാത്തവർ വായിക്കട്ടെ മേനോന്‍. കൊക്കിൽ ഒതുങ്ങുന്നതല്ലേ കൊത്താൻ കഴിയൂ. ആശംസാവചനങ്ങളില്‍ ഞാനൊരിക്കലും വീഴാറില്ല!! ആരും അഭിപ്രായം പറഞ്ഞില്ലെങ്കിലും ഞാനെഴുതും ആളുകൽ വായിച്ചാൽ മാത്രം മതി. ഞാനൊന്ന് എഴുതി തെളിയാനെങ്കിലും അനുവദിക്കൂ മിസ്റ്റർ മേനോന്‍. എഴുതി തെളിഞ്ഞതിന് ശേഷം ഖണ്ഡകാവ്യവും , തത്വമസികളും മഹാഭാരതം തന്നേയും എഴുതിക്കളയാം (സുഹൃത്ത് മനോജ് മുഷിയരുത്)

    ReplyDelete
  16. നന്ദനാ, എഴുതാനുള്ള താങ്കളുടെ ആഗ്രഹത്തെ മാനിക്കുന്നു. പക്ഷേ, സത്യം മറച്ചുവച്ച്, ഒരുപക്ഷേ തെറ്റിദ്ധരിച്ച്,താങ്കളെ പുകഴ്ത്തുന്നവര്‍ സത്യത്തില്‍ താങ്കളില്‍ ഉണ്ടായേക്കാവുന്ന എഴുത്തുകാരനെ/എഴുത്തുകാരിയെ നശിപ്പിക്കുകയാണ്. പ്രബലമായ വായനയുടെ പിന്‍ബലം താങ്കളുടെ എഴുത്തിനില്ല. റീഡബിലിറ്റി എന്ന അടിസ്ഥാന ഗുണം താങ്കളുടെ രചനകള്‍ക്കില്ല എന്ന സത്യം തുറന്നു പറയാന്‍ എന്നെ സദയം അനുവദിക്കുക. ഒരു രചനയിലും താങ്കള്‍ ഹൈസ്കൂള്‍ നിലവാരത്തിലേക്കു പോലും ഉയരുന്നില്ല. വെറുതേ ഫ്ലാറ്റായി സംഭവം പറഞ്ഞു പോകുകയാണ്. മനസ്സിലുണ്ടാകുന്ന തീമുകളെ മനസ്സിലിട്ട്പാകപ്പെടുത്തി രൂപപ്പെടുത്തി അവതരിപ്പിക്കൂ. പെണ്‍പേരുകണ്ടാല്‍, കൊള്ളാമെന്ന് ഒരുപാട്പേരു പറയും. പ്രിയ മിത്രമേ, വ്യാജ അഭിനന്ദനങ്ങളില്‍ മയങ്ങാതെ, എഴുത്തില്‍ മനസ്സര്‍പ്പിക്കൂ. തീമുകള്‍ മനസ്സില്‍ അഴിച്ചും കൂട്ടിയും തിരുത്തിയും രൂപപ്പെടുത്തി ഒടുവില്‍ മാത്രം ഞങ്ങള്‍ക്കു പകരൂ. പ്രതീക്ഷയോടെ, ഹൃദയപൂര്‍വ്വം.........

    ReplyDelete
  17. ഒരു വിശ്വത്തരകൃതിയും പ്രതീക്ഷിച്ചല്ല ഞാന്‍ ഒരു ബ്ലോഗിലും പോകുന്നത്...മറിച്ച്, എന്നെ പോലുള്ള തുടക്കകാരെ വായിക്കുന്നതിനു വേണ്ടി തന്നെയാണ്...വായന ഇഷ്ടമാണു എന്നതു കൊണ്ട് തന്നെയാണ്

    "എഴുതി തെളിയാനെങ്കിലും അനുവദിക്കൂ മിസ്റ്റർ മേനോന്‍"
    താങ്കളുടെ ആദ്യസൃഷ്ടി മുതല്‍ അവസാനം എഴുതിയ ഈ കഥ വരെ താങ്കള്‍ തന്നെ വായിച്ചു നോക്കു.....എന്തെങ്കിലും തരത്തില്‍ ഉള്ള "തെളിയല്‍" ഉണ്ടായിട്ടുണ്ടോ എന്ന്? തത്വമസിയും മഹാഭാരതവും ഒക്കെ ഒരിക്കല്‍ എഴുതപെട്ടിടുളതല്ലേ, വീണ്ടും എഴുതി ബുദ്ധിമുട്ടേണ്ട!

    നന്ദനയെ വിമര്‍ശിച്ചത് കൊണ്ട എനിക്ക് എന്ത് ഗുണം കിട്ടാനാണ്? ഒരു പാട് നല്ല വചനങ്ങളില്‍ വല്ലപ്പോഴും വരുന്ന വിമര്‍ശനം എഴുത്തുകാരിയെ അസ്വസ്ഥയാക്കുന്നത്, സ്വന്തം സൃഷ്ടിയോടുള്ള വിശ്വാസമില്ലായ്മയാണോ? സൃഷ്ടിയെ വിമര്‍ശിക്കനുള്ള അധികാരം വായനാക്കാരനില്ലേ?

    ReplyDelete
  18. "വലിയ സാഹിത്യങ്ങൽ വായിക്കുന്നവർക്ക് ഇതൊക്കെ വെറും ചവറുകൽ"

    അല്ലാത്തവര്‍ ഇതു ലോകോത്തരം എന്നു വിശേഷിപ്പിക്കുമായിരിക്കും അല്ലേ? വായിക്കാത്തവര്‍ക്കു മാത്രമാണോ ഇവിടെ പ്രവേശനം?

    ReplyDelete
  19. ലങ്ങനെ പറയരുത്......എത്ര ഒക്കെ പഠിച്ചാലും എല്ലാപേര്‍ക്കും ഡോക്ടറും എഞ്ചിനീയര്‍-ഉം ആകാന്‍ പറ്റുമോ?? എന്നിട്ടും എല്ലാരും പഠിക്കുന്നില്ലേ??? അത് പോലെ തന്നെ ആണ് എഴുത്തും എന്ന് ഞാന്‍ വിശ്വസിക്കുന്നു....ലതുകൊണ്ട് ലങ്ങനെ പറയാതെ ലഴുതി കൊണ്ടിരിക്കുക....
    "ഞാനും ഒരിക്കല്‍ ചേട്ടനെ പോലെ വളരും വലുതാകും" കേട്ടിട്ടില്ലേ?? ലത് തന്നെ...വീണ്ടും എഴുതുക...

    ReplyDelete
  20. nadhana..ee katha nadanna sambavamaayi evideyo kettitund..kollam tou

    ReplyDelete
  21. കഥയുടെ ത്രെഡും , ഈ കഥയും വളരെ ഇഷ്ടമായി.എനിക്ക് മനസില്‍ വന്ന രണ്ട് അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞാല്‍ തെറ്റിദ്ധരിക്കില്ലെങ്കില്‍ പറയട്ടെ..
    1) ഇങ്ങനെയുള്ളവരെ മാനസികാശുപത്രിയില്‍ കോടതി അയച്ച ചരിത്രമുണ്ട്, തൂക്കി കൊല്ലുമോ എന്ന് അറിയില്ല.പക്ഷേ ഇവനെയോക്കെ തൂക്കി കൊല്ലണം എന്ന് തന്നെയാണ്‌ എന്‍റെ അഭിപ്രായം
    2)കഥ പറഞ്ഞ രീതി ഡയറക്റ്റ് ആയി പോയി, പഴയ അമ്മുമ്മ കഥ പോലെ.എന്തായാലും രസിച്ചു, കാരണം ഈ കഥ വേറെ ഏത് രീതിയില്‍ പറയാം എന്ന് എനിക്ക് അറിയില്ല എന്നത് തന്നെ
    ഇനിയും എഴുതുക...
    ഭാവുകങ്ങള്‍

    ReplyDelete
  22. ഇങ്ങനെയും ആളുകളോ? കലികാലം..(:

    ReplyDelete
  23. മനുഷ്യനെ വെറുതെ സങ്കടപ്പെടുത്താനായിട്ട്............

    ReplyDelete
  24. SWANTHAMAYI ORU KATHA PAATHRATHE UNDAKKIYITTU MAANASIKA ROGIYAAYI MUDRA KUTHUNNO? KASHTAM...

    ReplyDelete
  25. എവിടയോ കേട്ടതായി ഓര്‍ക്കുന്നുണ്ട് ഈ സംഭവം. മനസാക്ഷിയില്ലാത്ത മനുഷ്യമൃഗം.

    ReplyDelete
  26. ഇതും മാനസിക രോഗം ???

    ReplyDelete
  27. ഈ സംഭവം ഞാന്‍ മുന്‍പ് കേട്ടിട്ടുണ്ട്. പക്ഷെ ഈ പോസ്റ്റ്‌ പുരുഷന്മാരെ മൊത്തം അധിക്ഷേപിക്കുകയാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ ഭവതിക്ക് അത് നിഷേധിക്കാന്‍ കഴിയില്ല. കാരണം, എന്റെ ഒരു പോസ്റ്റില്‍ മഹതി കമന്റ് ഇട്ടതും ഈ പോസ്റ്റും തമ്മില്‍ ഒന്ന് താരതമ്യം ചെയ്താല്‍ മഹതിയുടെ അസഹിഷ്ണുത വെളിവാകും. ലിങ്ക ഇതാ.
    http://www.shaisma.co.cc/2010/02/blog-post_17.html

    - ഒരു 'സൃഷ്ടി'വായിക്കുമ്പോള്‍, അതുകൊണ്ട് രചയിതാവ് ഉദേശിക്കുന്നത് സാമാന്യ വല്‍ക്കരണമല്ല എന്ന് ദയവായി മനസ്സിലാക്കുക.
    - കമന്ടുകളോട് കുറച്ചു കൂടി സഹിഷ്ണുതയോടെ സമീപിക്കുക.

    ReplyDelete
  28. ഇത് നെക്രോഫീലിയ എന്ന മനോരോഗമാണ്. (ശവ ഭോഗം?). ഇത്തരം മനോവൈകൃതങ്ങള്‍ സമൂഹത്തിലുണ്ടെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ .. അത്തരക്കാരെ കല്ലെറിയുന്നതിലെന്തര്‍ത്ഥം??? അതൊന്നും അവരുടെ കുറ്റമല്ല എന്ന് മനസ്സിലാക്കുക. ഇത് എവിടെ നടന്ന സംഭവം ആണ്?

    ReplyDelete
  29. വിമര്‍‌ശനം നല്ലതു തന്നെ. ഒരു ചെടിക്ക്‌ വളരാന്‍‌ വെയിലിന്റെ ചൂട്‌ ആവശ്യമാണല്ലോ. അതേപോലെ സൃഷ്‌ട്ടിപരമായ വിമര്‍‌ശനത്തിന്റെ ചൂട്‌ തീര്‍‌ച്ചയായും ഗുണം ചെയ്യും. പക്‌ഷേ അത്‌ തീ ജ്വാലയായാല്‍‌ ചെടി കരിഞ്ഞു പോകും.

    കാകദൃഷ്‌ട്ടിയുടെ വിമര്‍‌ശനം നല്ല ഉദ്ദേശത്തോടുകൂടിയാണന്ന്‌ എനിക്കു തോന്നുന്നു. പക്‌ഷേ കടുപ്പം ഇത്തിരി കൂടിയോയെന്ന്‌ സംശയം.

    നന്ദന ഇനിയും എഴുതൂ...വിമര്‍‌ശനങ്ങളെ പോസറ്റീവ്‌‌ ആയി എടുക്കുക. അവയില്‍‌‍നിന്നും ഊര്‍‌ജം ഉള്‍‌കൊണ്ട്‌ ഇനിയും വളരുക.

    പിന്നെ വേറൊരു കാര്യം, ബ്ലോഗ്‌ എന്ന സംവിധാനം നിലവില്‍‌ വരുന്നതിനു മുന്‍പ്‌ സാധാരണക്കാരുടെ രചനയ്ക്ക് വെളിച്ചം കാണാന്‍‌ ഒരു മാര്‍‌ഗവും ഉണ്ടായിരുന്നില്ല. ഇന്ന്‌ ആര്‍‌ക്കും മനസ്സിലുള്ളത്‌ എഴുതി ഇവിടെ പ്രസിദ്ധീകരിക്കാം. അതൊക്കെ ഉത്തമ സാഹിത്യരചനകളാകണമെന്ന്‌ വാശിപിടിക്കുന്നത്‌ ശരിയാണോ?
    ഇഷ്‌ടമുള്ളവര്‍‌ വായിക്കട്ടെ..

    കണ്ണുരുട്ടിക്കോളൂ പക്ഷേ കല്ലെറിയരുത്‌.

    ReplyDelete
  30. ഇങ്ങനത്തെ സംഭവത്തെ പറ്റി നേരത്തെ എവിടെയൊ വായിച്ചിട്ടുണ്ട്‌ മീഡിലീസ്റില്‍ സംശയം 'മനുഷ്യര്‍ക്കിടയിലെ മൃഗങ്ങള്‍'.
    എന്റമ്മോഎന്തെല്ലാം കമ്മെന്റ്സ് എനിക്കീ സാഹിത്യം ഒന്നും വല്ല്യ പിടിപാടില്ലാട്ടോ അതുകൊണ്ട്‌ തോന്നണത് ഒക്കെ എഴുതണു

    ReplyDelete
  31. കപ്പലണ്ടി/പാവക്കാ സാഹിത്യം

    ReplyDelete
  32. ചിരിക്കണൊ കരിയണൊ

    ReplyDelete
  33. നന്ദന .... ആദ്യമായിട്ടാ ഞാന്‍ നന്ദനെ അറിയുന്നത് , വായിക്കുന്നത്.......
    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്...... കഥ പറയുന്ന ശൈലി മാറിയെ തീരൂ....... അല്ലെങ്കില്‍ മാറ്റിയെ തീരൂ.
    ഇത് എന്തോ വാശി പിടിച്ചിരിക്കുന്ന കുട്ടികള്‍ക്ക് ഒരു ചടങ്ങിനെന്നോണം പറഞ്ഞു കൊടുക്കുന്ന കഥ പോലെയായി...... കൂടുതല്‍ വായിക്കൂ. അപ്പോള്‍ എഴുത്തിന്റെ ശൈലി മനസിലാവും.
    ഞാന്‍ ഒരു കഥ എഴുത്തുകാരനെ അല്ല കേട്ടോ. കേവലം ഒരു വായനക്കാരന്‍ മാത്രം..

    ReplyDelete
  34. മറ്റൊരു കാര്യം കൂടെ..... നന്ദനയുടെ ബ്ലോഗിന്റെ കെട്ടും മറ്റും ഒന്ന് മാറ്റിക്കൂടെ...... ആകെക്കൂടെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ കുത്തി വരച്ചു നിറചെഴുതിയ പോലെയുണ്ട്...

    ReplyDelete
  35. കഥയിലൂടെ മുന്നോട്ട് വയ്ക്കുന്ന പ്രമേയം വളരെ നന്നായിട്ടുണ്ട്.. പക്ഷെ ഒരു കഥ എന്ന രീതിയില്‍ എഴുത്ത് ഇനിയും മുന്നേറാന്‍ ഉണ്ട് എന്ന് തോന്നുന്ന്നു ( എന്റെ തോന്നല്‍ മാത്രം ആവാം )...
    ബല്‍ബീര്‍ സിങ്ങിനെയും അര്‍ജുന്‍ സിങ്ങിനെയും മുന്നിര്‍ത്തി കഥ പറയുന്നതിനിടയില്‍ "അതെങ്ങനെ എഴുതണമെന്നു എനിക്കറിയില്ല..." തുടങ്ങിയ വരികള്‍ കഥയുടെ ഘടന തന്നെ നശിപ്പിക്കുന്നുണ്ടോ എന്ന് സംശയം..
    എഴുതാനുള്ള ഒരു സ്പാര്‍ക്ക് തീര്‍ച്ചയായിട്ടും ഉണ്ട്.. മുകളില്‍ കണ്ട കമന്റുകളില്‍ പറയുമ്പോലെ വായനയുടെ കുറവ് ആണ് പ്രശ്നം എന്ന് തോന്നുന്നു... അതുകൊണ്ട് തന്നെയാവാം ഈ കഥയ്ക്ക്‌ ഒരു പത്ര റിപ്പോര്ട്ടിനോടോ ഒരു ദ്രിക്സാക്ഷി വിവരണത്തിനോടോ ആണ് കൂടുത സാമ്യം തോന്നുന്നത് ...
    ഇനിയും എഴുതുക ... എല്ലാ വിധ ആശംസകളും നേര്‍ന്നുകൊള്ളുന്നു

    ReplyDelete
  36. ഇത് നല്ലൊരു കഥയായി എഴുതാമായിരുന്നു.
    നല്ല വായനയിലൂടെ അതിനായി ശ്രമിക്കൂ

    ReplyDelete

Comments to posts older than 30 days will be moderated for spam.