സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

"കുതിരക്കാല്‍ "

ഞങ്ങളുടെ ടൌണിലെ റെയില്‍വെസ്റ്റേഷനില്‍ നിന്നും ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്താന്‍ ഇരുപതു മിനുട്ട് നടക്കണം. ഈ വഴി രാത്രിയായാല്‍ വിജനമായിരിക്കും. പകല്‍ സമയത്ത് പോലും തനിച്ചു ഈ വഴിയിലുടെ പോകുമ്പോള്‍ ഉള്ളില്‍ ഒരു ഭയം ഉണ്ടാവും എങ്കിലും മറ്റു വഴികള്‍ ഇല്ലാത്തത് കാരണം ഞാന്‍ എന്നും ട്രെയിന്‍ ഇറങ്ങി വരുന്നതും പോകുന്നതും ഈ ഒറ്റ വഴിയിലൂടെയാണ്
ഒരു ദിവസം ജോലിയും ഒപ്പം ട്രെയിനും വൈകിയത് കാരണം റെയില്‍വെസ്റ്റേഷനില്‍ എത്തുമ്പോഴേക്കും രാത്രി ഒരുമണി കഴിഞ്ഞിരുന്നു. ട്രൈയിന്‍ ഇറങ്ങിയപ്പോള്‍ ആരെയും കണ്ടില്ല. ധൈര്യം വിടാതെ ബസ്സ്‌ സ്ടണ്ടിലേക്ക് നടന്നു ഏകദേശം പാതയുടെ മധ്യത്തില്‍ എത്തിയപ്പോള്‍ ഒരു മാന്യദേഹം എനിക്ക് എതിരെ വരുന്നത് കണ്ടു. അയാള്‍ എന്റെ അടുത്തുവന്നുനിന്നുകൊണ്ട് എന്നോടു ചോദിച്ചു “ തീപ്പെട്ടിയുണ്ടോ കയ്യില്‍ ഒരു ബീടികത്തിക്കാന്‍” അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ എനിക്ക് ചെറിയ വിറയല്‍ തുടങ്ങിയിരുന്നു. മെഴുകിതിരി കത്തിക്കാന്‍ കരുതിവെച്ചിരുന്ന തീപ്പെട്ടി ബാഗില്‍ നിന്നും എടുത്തു അദ്ദേഹത്തിന്‍റെ കയ്യിലേക്ക് ഇട്ടുകൊടുത്തു. പക്ഷെ അദ്ദേഹത്തിന്‍റെ കയ്യില്‍ തട്ടി തീപ്പെട്ടി താഴെ വീണു. അതില്‍ എനിക്ക് അസ്വാഭാഭികമായി ഒന്നും തോന്നിയില്ല. അത് കൊണ്ട് അല്‍പ്പം മാന്യത കാണിക്കാന്‍ ഞാന്‍ വിചാരിച്ചു. തീപ്പെട്ടി നിലത്തുനിന്നും എടുക്കാന്‍ കുനിഞ്ഞു. തത്സമയം ആ മാന്യദേഹം അദ്ദേഹത്തിന്‍റെ ഉടുമുണ്ട് അല്‍പ്പം മുകളിലേക്ക് ഉയര്‍ത്തി. പെട്ടെന്ന് എന്‍റെ മുന്നില്‍ ഞാന്‍ കാണുന്നത് ഒരു വെളുത്ത കുതിരയുടെ കാലായിരുന്നു. വെളുത്ത രോമവും കുലന്ബുമൊക്കെ ആ കാലിനുണ്ടായിരുന്നു. ഇത് കണ്ടതോടെ ശബ്ദം പോലും ഉയര്‍ത്താന്‍ കഴിയാതെ ഞാന്‍ വിറങ്ങലിചിരുന്നുപോയി. ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥയില്‍ എന്‍റെ കണ്ണില്‍ ഇരുട്ട് കയറി. ധൈര്യം വീണ്ടെടുത്തു ഞാന്‍ തിരിഞ്ഞോടി. അല്‍പ്പം ദൂരം ഓടിയപ്പോള്‍ സുന്ദരനായ ഒരാളെ കണ്ടു. അദ്ദേഹത്തോട് കാര്യങ്ങളെല്ലാം ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു. അദ്ദേഹം ചെറുപുഞ്ചിരിയോടെ അദ്ദേഹത്തിന്‍റെ ഉടുതുണിയും അല്പം ഉയര്‍ത്തികൊണ്ട് എന്നോട് ചോദിച്ചു “ഇതുപോലുള്ള കാലാണോ!? അപ്പോഴേക്കും ഞാന്‍ ബോധം നഷ്ടപ്പെട്ടു നിലത്തേക്കു വീണിരുന്നു. പെട്ടെന്ന് അവിടെ പോലിസ് എത്തിയതും എന്നെ വണ്ടിയില്‍ കയറ്റിയതും എനിക്ക് ഓര്‍മയുണ്ട്
പിറ്റേ ദിവസം വീട്ടില്‍ നിന്നും പത്രമെടുത്ത്‌ നോക്കിയപ്പോഴാണ് ഒരു സ്വപ്നം പോലെ കാര്യങ്ങളൊക്കെ ഓര്‍മവരുന്നത്. അപ്പോള്‍ പത്രത്തില്‍ കണ്ട വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. മൂന്നു കുതിരക്കാലുകാരെ പോലിസ് പിടികുടിയെന്നായിരുന്നു തലവാചകം. മൂന്നുപേരെ കുതിരക്കാലുമായി പോലിസ് പിടിച്ചെന്നും ഒരുപാട് പേരെ ആക്രമിച്ച് പണവും മറ്റു വിലപ്പെട്ട സാധനങ്ങളും തട്ടിയെടുക്കുന്ന ഒരു രാക്കെറ്റാന് ഇവരെന്നും ചോദ്യം ചെയ്തപ്പോള്‍ മനസ്സിലായി. പലരും പേടിച്ചു ബോധം നഷ്ടപ്പെട്ടു ആശുപത്രിയില്‍ പ്രവെശിപ്പിചിട്ടുന്ടെന്നും അറിഞ്ഞു. പോലിസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയും അവരുടെ “കുതിരക്കാല്‍” അടിച്ചു മനുഷ്യന്‍റെ കാലാക്കി മാറ്റുകയും ചെയ്തു. പക്ഷെ ഇവര്‍ എങ്ങനെ കുതിരക്കാല്‍ ഉണ്ടാക്കി എന്നുപറയാന്‍ തെയ്യാരായില്ല. പോലിസ് “മുന്നാംമുറ ” ഉപയോഗിക്കുകയും “കുതിരക്കാല്‍” ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയെന്നു അവരെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. അത് വായിച്ചപ്പോള്‍ ഞാന്‍ തലേ ദിവസം കണ്ടതിനേക്കാള്‍ ഭീകരമായിരുന്നു. മൂന്നുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവും ചില പച്ച മരുന്നുകളും ഉപയോഗിച്ച് മരുന്നുണ്ടാക്കി കഴിച്ചാണ് ഈ “കുതിരക്കാല്‍ ” ഉണ്ടാക്കുന്നത്‌.

ഇത് എഴുതികഴിഞ്ഞപ്പോള്‍ ഏതോ ചാനലില്‍ വാര്‍ത്ത വന്നിരുന്നതായി ആരോ പറഞ്ഞതായിരുന്നു ഇതിലൊക്കെ വലിയ അത്ഭുതം.

22 comments:

  1. ഈ കഥകൾ ഇങ്ങിനെ ഒരുപാടു സ്ഥ്ലത്തു കേട്ടിട്ടുണ്ട്‌ തല്ലി ആ കുതിര കാലൊടിക്കാൻ ആളില്ലാത്തതുകൊണ്ടാണു... എന്തായാലും രക്ഷ പ്പെട്ടല്ലോ

    ReplyDelete
  2. ഈശ്വരാ..ഇത് കഥയോ അതോ സംഭവിച്ചതോ? എന്തിനാ അസമയത്ത് തീരെ പരിചയമില്ലാത്ത ഒരാള്‍ക്ക് തീപ്പെട്ടി കൊടുക്കാന്‍ മുതിര്‍ന്നത്??

    ReplyDelete
  3. nice
    nalla aakhyana shaili
    superb narration
    all the best

    ReplyDelete
  4. അവതരണം കൊള്ളാം ..എന്നാലും ഒരു സംശയം ആ തീപ്പെട്ടിയെ??

    ReplyDelete
  5. ഇതു കഥയോ സംഭവിച്ചതോ? കേട്ടിട്ടെന്തായാലും വല്ലാതെ തോന്നുന്നു.

    ReplyDelete
  6. ഇനി മേലാല്‍ ആര്‍ക്കും തീപ്പെട്ടി കൊടുക്കരുത് ..
    ഒരു ന്യായമായ സംശയം നന്ദന കുട്ടി .... നീയ് ബീഡി വലിക്കുമോ ....?
    "ഒരു ബീഡി യുണ്ടോ സഖാവെ തീപ്പെട്ടി എടുക്കാന്‍..?" എന്ന് ചോദിക്കുന്നവര്‍ക്ക് തീപ്പെട്ടി സപ്ല്യെ ചെയ്യാന്‍ തീപ്പെട്ടീം ബാഗില്‍ ഇട്ടു നടക്കുന്നതെന്തിനാ ...?
    കഥയോ ....അതോ സംഭവമോ ...?
    എന്തായാലും കൊള്ളാം ട്ടോ .. ദാ ഞാന്‍ പിന്തുടരുന്നെ ,,,

    ReplyDelete
  7. othiri vattam pathra thalukaliloode nammal kettarinja adu manushyanum, karadi manushyanum mattum... pakshe, avatharipicha reethi kollam.. kathayano vivaranamano ennu thonnipokum.. congrats...

    ReplyDelete
  8. നന്ദനേ...എന്നെയും ഒന്നു നോക്കണേ....ഞാൻ നന്ദ...തുടക്കക്കാരിയാണ്.. വായിച്ച് ഒരഭിപ്രായം പറയാനൊന്നും ആയിട്ടില്ല എല്ലാം ഒന്നു കണ്ടൂ വരികയാണ്

    ReplyDelete
  9. തീപ്പെട്ടിയൊഴിവാക്കി,ലൈറ്റര്‍ ശീലമാക്കാം

    ReplyDelete
  10. പിടിച്ചുപറി ഇനി എന്തെല്ലാം രൂപത്തില്‍ കാണേണ്ടി വരുമോ?
    അനുഭവം പങ്കുവച്ചതിനു നന്ദി

    ReplyDelete
  11. വന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും സ്വാഗതം ...
    എല്ലാവര്ക്കും നന്‍മകള്‍ നേരുന്നു
    നന്ദന

    ReplyDelete
  12. ഈ കഥ പണ്ടു തൊട്ടേ കേള്‍ക്കുന്നതാണ്.

    ഇവിടെ എഴുതിയിരിയ്ക്കുന്നത് സ്വന്തം അനുഭവത്തില്‍ നിന്നോ പറഞ്ഞു കേട്ടതോ?

    ReplyDelete
  13. chilar kuthirakkaal ishtapedum ... athukondanallo ithra dhairyamaayi kaanichathu ... nandanakku ishtappettilla ... allengil ellaam kondoyene !

    ReplyDelete
  14. ഇത് പ്രേതങ്ങളുടെ കാലമാണല്ലോ. നാം തമാശക്ക് പറയുന്നത് പ്രേത കഥകള്‍പോലും പിന്നെ സത്യമായി ആളുകള്‍ നമ്മോടു തിരിച്ചു പറയും.

    "ഇത് എഴുതികഴിഞ്ഞപ്പോള്‍ ഏതോ ചാനലില്‍ വാര്‍ത്ത വന്നിരുന്നതായി ആരോ പറഞ്ഞതായിരുന്നു ഇതിലൊക്കെ വലിയ അത്ഭുതം." ഇതെഴുതിയില്ലായിരുന്നെങ്കില്‍ നന്ദനയെ ഞാനും തെറ്റി തെറ്റിധരിച്ചേനെ

    ReplyDelete
  15. ""ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി""
    ഇവിടെ അമര്‍ത്തുക. വായിക്കാം, പ്രതികരിക്കാം.

    ReplyDelete
  16. നന്ദനേ ,

    വേഗത്തില്‍ ഓടേണ്ട മനുഷ്യന് വേഗക്കൂടുതല്‍ സ്വായത്തമാവുന്നു എന്ന് കേട്ടിട്ടില്ലേ ?

    വേഗത്തില്‍ ഓടാന്‍ വേണ്ടി പ്രകൃതി ഞങ്ങള്‍ക്ക് ചില അനുകൂലനങ്ങള്‍ ഒക്കെ തന്നു.

    നിങ്ങളുടെ കാലുകളില്‍ നിന്നും വ്യത്യസ്തമാണ് ഞങ്ങളുടേ കാലുകള്‍ എന്ന് വച്ച് ഞങ്ങളേ പോലീസിനെക്കൊണ്ട് പിടിപ്പിച്ചത് ശരിയായില്ല .

    സ്വന്തം കുളമ്പുമനുഷ്യന്‍

    ReplyDelete
  17. പേടി തോന്നുന്നു. ഇത് ശരിക്കും നടന്നതാണോ

    ReplyDelete

Comments to posts older than 30 days will be moderated for spam.