സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

കാലം മറക്കുമോ.. ?

അഗാതമാം പ്രണയത്തെ
ചില്ലുമെടയിലോളിപ്പിച്ചു
മാടിവിളിച്ചു നീ
സ്നേഹ പൂന്കാവനത്തിലെക്ക്
തുറന്നില്ലെന്കിലും ഞാന്‍ കണ്ടു
നഗ്നമാം മനസ്സിന്റെ
ചേതനയറ്റ ശരീരം
ഏതോ മുന്‍ജന്മ പാപം പോലെ
അഴികളില്ലാത്ത ഇരുനപുമരക്കുള്ളില്‍
നീ കാലം കഴിചീടുമോ
ആര്കൊവേണ്ടി -
ആദിപിതാവിനെ ശപിച്ചതും
തപം ചെയ്ത് വിധിയെ പിഴച്ചതും
കയറില്ലാതെ കെട്ടിയിട്ട
ശക്തമാം നിയമത്തിന്‍റെ
നീതിയെ മറ്റുരച്ചതും
എല്ലാം മറന്ന് ഒരുവേള-
സൂര്യതാപമേല്‍ക്കും മുന്‍പേ
എന്‍ സ്വരമധുരം നുണയാന്‍
വെമ്പല്‍ കൊണ്ടിരുന്നോ ?
കാലത്തിന്‍റെ സുകൃതമാണെന്ന്
നീ ഓതിയിരുന്നു
കാരഗ്രിഹമാന്നവിടെ
ഇന്നിപ്പോള്‍
അന്തരാഗ്നി എല്ലാം ദഹിപ്പിചപ്പൊല്
മനസ്സ്തയിര്യം വരാന്‍
ആയിരം വട്ടം കുന്ബിട്ടതും
നീ മറന്നുവോ സഖീ .........
മരുഭൂമിയിലൊരു മരുപ്പച്ചയായ്‌
നിന്നെ കണ്ടതും
മനസ്സുകള്‍ ഒന്നാകുന്നത്
കാണിച്ചുതന്നതും
നീരുറവ നുകരാന്‍
വെമ്പല്‍ കൊണ്ടപ്പോള്‍
അസമയത്തുള്ള മാര്‍ജാരെന്റെ
വരവിനെ ശപിച്ചുവോ നമ്മള്‍
പുലരുവോളം നീയും
മയങ്ങുവോളം ഞാനും
സ്വപനാടനങ്ങളില്‍
നീന്തിത്തുടിച്ചതും
ആദ്യക്ഷരനങളിലോന്നായ്‌
നിന്റെ നാമം ജപിച്ചതും
ഓര്‍മകളെ തഴുകി മുന്നോട്ട്
കുതിച്ചതും
നീ മറന്നുവോ സഖീ .........
കാലത്തിന് മറക്കാന്‍ കഴിയുമോ ?
അറിയില്ല എനിക്കറിയില്ല .

4 comments:

 1. നന്നായിരിക്കുന്നു...ആശംസകൾ

  ReplyDelete
 2. കയറില്ലാതെ കെട്ടിയിട്ട
  ശക്തമാം നിയമത്തിന്‍റെ
  നീതിയെ മറ്റുരച്ചതും
  എല്ലാം മറന്ന് ഒരുവേള-
  സൂര്യതാപമേല്‍ക്കും മുന്‍പേ
  എന്‍ സ്വരമധുരം നുണയാന്‍
  വെമ്പല്‍ കൊണ്ടിരുന്നോ ?
  കാലത്തിന്‍റെ സുകൃതമാണെന്ന്
  നീ ഓതിയിരുന്നു
  കാരഗ്രിഹമാന്നവിടെ
  ഇന്നിപ്പോള്‍
  അന്തരാഗ്നി എല്ലാം ദഹിപ്പിചപ്പൊല്
  മനസ്സ്തയിര്യം വരാന്‍
  ആയിരം വട്ടം കുന്ബിട്ടതും
  നീ മറന്നുവോ സഖീ .........
  മരുഭൂമിയിലൊരു മരുപ്പച്ചയായ്‌
  നിന്നെ കണ്ടതും
  മനസ്സുകള്‍ ഒന്നാകുന്നത്
  കാണിച്ചുതന്നതും
  നീരുറവ നുകരാന്‍
  വെമ്പല്‍ കൊണ്ടപ്പോള്‍
  അസമയത്തുള്ള മാര്‍ജാരെന്റെ
  വരവിനെ ശപിച്ചുവോ നമ്മള്‍
  പുലരുവോളം നീയും
  മയങ്ങുവോളം ഞാനും
  സ്വപനാടനങ്ങളില്‍
  നീന്തിത്തുടിച്ചതും
  ആദ്യക്ഷരനങളിലോന്നായ്‌
  നിന്റെ നാമം ജപിച്ചതും ....

  ഓര്‍മകള്‍ക്ക് മരണം ഇല്ല്യ...
  വളരെ ഇഷ്ടമായി..നഷ്ട പ്രണയത്തിന്റെ ബാക്കി....
  ആശംസകള്‍..

  ReplyDelete
 3. വന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും സ്വാഗതം ...
  എല്ലാവര്ക്കും നന്‍മകള്‍ നേരുന്നു
  നന്ദന

  ReplyDelete
 4. കാലമാണോ, നമ്മളാണോ മറക്കുന്നത് ?
  നന്നായിരിക്കുന്നു. ആശംസകള്‍.

  ReplyDelete

Comments to posts older than 30 days will be moderated for spam.