സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

ശാസ്ത്രവും ദൈവവും

ദൈവത്തെയും പദാര്‍ത്ഥത്തെയും പറ്റി വാദപ്രതിവാദങ്ങളും ചര്‍ച്ചകളും ഒരുപാട്‌ നടന്നു.
അതില്‍നിന്നും അവസാനമായി മനസിലാക്കാന്‍ കഴിഞ്ഞത്‌
ശൂന്യതയില്‍ പദാര്‍ത്ഥമാണ് ആദ്യമായി ഉണ്ടായതെന്നും അത് വികസിച്ച് ഒരുവിസ്ഫോടനതിലൂടെയാണ് പ്രപഞ്ചം രൂപംകൊണ്ടത് എന്നുമാണ് ശാസ്ത്രത്തിന്റെ നിഗമനം
ശൂന്യതയില്‍ ദൈവം സ്വയംഭുവായതനെന്നും പദാര്‍ത്ഥം സൃഷ്ടിയാണെന്നും സൃഷ്ടിക്കൊരു സൃഷ്ടആവുന്ടവുമെന്നു അതാണ് ദൈവമെന്നു വിശ്വാസികള്‍ പറയുന്നു
ഇവിടെ പദാര്‍ത്ഥം ഉണ്ടായസ്ഥലം ദൈവം സ്വയംപൂവായസ്ഥലം ഇത രണ്ടും
ശൂന്യതയിലാണ് രൂപം കൊണ്ടത്‌ ഈ ശൂന്യത എങ്ങനെയുണ്ടായി എന്ന് കണ്ടത്തെണ്ടിയിരിക്കുന്നു
അഭിപ്രായങ്ങള്‍ അറിയിക്കുക

20 comments:

  1. എന്റെ അഭിപ്രായം പറയാം: ഇല്ലായമയിൽനിന്ന് ഒന്നും ഉണ്ടാക്കാൻ സാദ്ധ്യമല്ല.പ്രപഞ്ചം അനാദിയും അനന്തവും ആകുന്നു.അതാരും സൃഷ്ടിച്ചതല്ല.അതൊരിക്കലും നശിക്കുകയുമില്ല. അതെന്നും ഉണ്ടായിരുന്നു. എന്നും ഉണ്ടാകും.അനശ്വരമായ പ്രപഞ്ചത്തിന്റെ സ്വഭാവം നിരന്തരമായ മാറ്റമാണ്. എല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു.

    ReplyDelete
  2. ഈശ്വരന്‍ അനാദിയും നിര്‍ഗുണവും നിരാകാരവുമാണ്. പ്രകൃതി വേറെ, പുരുഷന്‍ വേറെ. പ്രകൃതിയെയാണ് മായ എന്നുപറയപ്പെടുന്നത്‌. അദ്വൈതസിദ്ധാന്തപ്രകാരം പ്രകൃതി ഉണ്മയല്ല; അപ്പോള്‍പ്പിന്നെ ആരാണ് പ്രകൃതിയെ സൃഷ്ടിച്ചത് എന്നതുതന്നെ അപ്രസക്തം. ഈ വിഷയത്തില്‍ ഈയുള്ളവന്റെ കൂടുതല്‍ ചിന്തകള്‍ ശ്രേയസ് ബ്ലോഗ്ഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, സമയം കിട്ടിയാല്‍ സന്ദര്‍ശിക്കൂ.

    ReplyDelete
  3. പദാര്‍ത്ഥം എന്നുമുള്ളതാണ്‌. അതിന്റെ വ്യത്യസ്ഥ രൂപങ്ങളില്‍ അത് എന്നും നില നില്‍ക്കുന്നു. എന്നും ഉള്ളതിന്‌ ഒരു സൃഷ്ടാവിന്റെ ആവശ്യമില്ല.

    ഭൗതിക പ്രപഞ്ചമാണോ അതോ ആശയമാണോ പ്രാഥമികമെന്ന കാര്യത്തിലെ ചര്‍ച്ചകള്‍ക്ക്‌ പഴക്കമേറെയുണ്ട്. ഭൗതിക പ്രപഞ്ചമാണ്‌ പ്രാഥമികമെന്നും ആശയം തലച്ചോറിന്റെ ഉല്പ്പന്നം മാത്രമാണെന്നും ഭൗതികവാദം പറയുന്നു. ജഗത് മിഥ്യയാണെന്നും ബ്രഹ്മം മത്രമാണ്‌ സത്യമെന്നും ആശയവാദം പറയുന്നു.
    പുരാണങ്ങളിലോ മതഗ്രന്ഥങ്ങളിലോ എന്ത് പറയുന്നു എന്നു നോക്കിയല്ല ശാസ്ത്രീയമായ രീതയില്‍ മാത്രമേ പ്രപഞ്ചത്തെ വ്യാഖ്യാനിക്കാനാകൂ. അല്ലെങ്കില്‍ അത് കുരുടന്‍ ആനയെ കണ്ടതിലും കഷ്ടമായിരിക്കും.

    ReplyDelete
  4. ഈ വിഷയത്തില്‍ ഖുര്‍ആനിന്റെ അടിസ്ഥാനത്തിലുള്ള എന്റെ വീക്ഷണവും പങ്കുവെച്ചോട്ടേ...

    ദൈവം പണ്ടേ ഉള്ളവനും പ്രപഞ്ചവും അതുള്‍കൊള്ളുന്ന പദാര്‍ഥം ദൈവത്തിന്റെ സൃഷ്ടിയുമാണ്. ശേഷം എനിക്ക് പറയാനുള്ളത് അറിയണമെന്നുള്ളവര്‍ ഇവിടെ സന്ദര്‍ശിക്കുക

    അങ്ങനെയെങ്കില്‍ ദൈവത്തെ സൃഷ്ടിച്ചതാര്

    ReplyDelete
  5. ഇക്കാര്യം ആലോചിച്ച് എത്രയോ രാത്രുകള്‍ ഉറക്കം വരാതെ കിടന്നിട്ടുണ്ട്. ഒരു പിടിയും കിട്ടിയിട്ടില്ല. എവിടെ നിന്നു വന്നു നീ എവിടെക്കു പോന്നു നീ ?

    ReplyDelete
  6. Eswaro Raksha...!

    Manoharam, Ashamsakal...!!!

    ReplyDelete
  7. പ്രപഞ്ചത്തിനൊരു സ്രഷ്ടാവില്ലെന്ന വാശി വേണോ ? ഒരു നാഥനുണ്ടെന്ന്
    വിശ്വക്കുമ്പോള്‍,ലഭിച്ചേക്കാവുന്ന മന:സ്സമാധാനം അനുഭവിക്കുന്നതിലല്ലേ
    ഒരനുഭൂതിയനുഭവപ്പെടുക!
    എല്ലാ കാര്യങ്ങളും തൊട്ടു/കണ്ടറിഞ്ഞാലേ വിശ്വസിക്കൂ എന്നാണെങ്കില്‍
    നമ്മുടെ കാര്യങ്ങള്‍ അവതാളത്തിലാവില്ലേ ? കുറെ വെളുത്ത പൊടികള്‍
    ഒരിടത്തൊരുമിച്ചു ചേര്‍ന്ന്, താനെ ഒരു ചോക്ക് പെന്‍സിലായിതീര്‍ന്നു
    എന്നാരെങ്കിലും കരുതുമോ?
    ശാസ്ത്രം എല്ലായ്പോഴും നിഗമനങ്ങള്‍ നടത്തുന്നു,അതില്‍ നിന്നും
    മറ്റൊരു നിഗമനം നടത്തുന്നു..അതിനിയും തുടരുമെന്നേ നമുക്ക്
    പ്രതീക്ഷിക്കാന്‍ പറ്റൂ ! ഈ മഹാപ്രപഞ്ചത്തിനൊരു സ്രഷ്ടാവ്
    ഉണ്ടെന്നോ,ഇല്ലെന്നോ ശാസ്ത്രം എവിടെയും ഘോഷിക്കുന്നുമില്ല!
    അതിന്‍റെ പരിധിയില്‍ ഇത്തരമൊരു വിഷയം വരുന്നുമില്ല.
    ഏതു കാര്യത്തിലും ‘ഇല്ലാ‘ എന്നതിനേക്കാള്‍ ‘ഉണ്ട്’എന്ന്
    നിനക്കുന്നതാണുത്തമമെന്നാണെന്‍റെ വിനീത അഭിപ്രായം.
    വിശ്വാസികളും,ശാസ്ത്രബോധമുള്ളവരും ഊഷ്മളമായ അന്തരീക്ഷത്തില്‍
    ഈ സം‌വാദവും ചര്‍ച്ചയും സജീവമാക്കാന്‍ ശ്രമിക്കുമെന്ന്
    പ്രതീക്ഷിക്കാം.

    ആശംസകള്‍

    ReplyDelete
  8. ഇത രണ്ടും
    ശൂന്യതയിലാണ് രൂപം കൊണ്ടത്‌ ഈ ശൂന്യത എങ്ങനെയുണ്ടായി എന്ന് കണ്ടത്തെണ്ടിയിരിക്കുന്നു

    hahahah...
    Athane Point
    :-)
    Upasana

    ReplyDelete
  9. ഇതില്‍ ഇത്ര ചിന്തിക്കാനെന്തിരിക്കുന്നു..?

    ഈ പ്രപഞ്ചം തന്നെ സ്രിഷ്ടിച്ച ദൈവത്തിനാണോ ഇതിനൊക്കെ മുന്‍പേ ഒന്നുമില്ലാത്ത ഒരു ശൂന്യത സ്രിഷ്ടിക്കാന്‍ പ്രയാസം...?!!

    നന്മകള്‍ നേരുന്നു...

    ReplyDelete
  10. നന്ദന - ഇതു വായിച്ചപ്പോള്‍ അത്ഭുദം തോന്നി. ഞാന്‍ മിക്കപ്പോഴും ചിന്തിച്ച് ഒരു അവസ്ഥയില്‍ എത്താറുണ്ട്, അതിതാണ് "ആ ശൂന്യതയും ഇല്ലെങ്കില്‍ പിന്നെ ? "ഏതായാലും ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കാന്‍ ഇതു പോരെ?

    ReplyDelete
  11. ചിന്തിച്ചാല്‍ ഒരു അന്തവും കിട്ടാത്ത, എന്നാല്‍ ഇന്ററസ്റ്റിങ്ങ് ആയ വിഷയം...

    ReplyDelete
  12. വന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും സ്വാഗതം ...
    ചര്‍ച്ചകള്‍ തുടരട്ടെ ..
    എല്ലാവര്ക്കും നന്‍മകള്‍ നേരുന്നു
    നന്ദന

    ReplyDelete
  13. From Quran:-
    "ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?
    ഭൂമി അവരെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ ( പര്‍വ്വതങ്ങളില്‍ ) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
    ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്‌. അവരാകട്ടെ അതിലെ ( ആകാശത്തിലെ ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.
    അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി ( സഞ്ചരിച്ചു ) ക്കൊണ്ടിരിക്കുന്നു"[Holly Quran 21:30-33]
    http://www.quranmalayalam.com/quran/uni/u21.html
    Great Question!!!

    ReplyDelete
  14. "ആദിയില് വചനമുണ്ടായി , വചനം രൂപമായി "
    എന്നൊക്കെ പാടി നമുക്ക് ആശ്വസിക്കാം , അല്ലെങ്കില്
    വട്ടായി തീരുമെന്ന കാര്യം ഉറപ്പ് .........

    ReplyDelete
  15. സ്വയം പൂ അല്ല കുഞ്ഞെ സ്വയംഭൂ എന്നാണെന്നാ തോന്നുന്നെ..

    ReplyDelete
  16. മനസ്സു തുറന്നു വയ്ക്കുക, കണ്ണുകള്‍ തുറന്നു വയ്ക്കുക.
    പ്രത്യേകിച്ച് പ്രകൃതിയെ സ്നേഹിക്കുക.
    അപ്പോള്‍ എവിടെ നിന്നോ ഒരു ശാന്തി ഗീതം
    നമ്മിലേക്ക്‌ ഒഴുകിയെത്തുന്നതായി തോന്നും.
    വിജനമായ ഒരു കാട്ടുപാത നമ്മില്‍ ഭയമുണ്ടാക്കുന്നുവെങ്കില്‍,
    പൂര്‍ണചന്ദ്രന്‍ നമ്മെ ഉന്മാദത്തില്‍ കൊണ്ടെത്തിക്കുന്നുവെങ്കില്‍.
    അതില്‍ ദൈവത്തിന്റെ കളിയുണ്ട്, കുസൃതിയുണ്ട്.
    പോസ്റ്റിനു ആയിരം ഭാവുകങ്ങള്‍
    സ്നേഹപൂര്‍വ്വം
    താബു.
    http://thabarakrahman.blogspot.com/

    ReplyDelete
  17. പ്രപഞ്ചത്തിന്റെ തുടക്കം എങ്ങിനെ എന്നത് നമുക്ക് വ്യക്തമായി അറിഞ്ഞുകൂടാ നാം അതു അന്വേഷിച്ചു കൊണ്ടിരിക്കുന്നു എന്നു പറയുന്നതല്ലേ നല്ലത്. ഊര്‍ജ്ജവും മറ്ററും പുതിയതായി നിര്‍മ്മിക്കുവാനോ, നശിപ്പിക്കുവാനോ സാദ്ധ്യമല്ല അവയ്ക്ക് രൂപ പരിണാമം വരുക മാത്രമേയുള്ളു എന്ന അടിസ്ഥാന തത്വം മനസ്സിലാക്കിയാല്‍ പ്രപഞ്ചത്തിന് ഒരു തുടക്കമോ അവസാനമോ അന്വേഷിക്കണ്ട കാര്യമില്ല.

    ദൈവവും പിശാചും മറ്റും മനുഷ്യന്റെ ഭാവനാ സൃഷ്ടിയില്‍ കവിഞ്ഞ് ഒന്നുമല്ല.

    ReplyDelete
  18. ദൈവത്തെ ആരു സൃഷ്ടിച്ചു എന്ന വിഷയം ഇത്ര ഗഹനമായ ചര്‍ച്ചക്ക് അര്‍ഹമല്ല എന്നണെന്റെ അഭിപ്രായം. ദൈവം എന്നത് മനുഷ്യന്റെ പല സാങ്കല്പിക സൃഷ്ടികളില്‍ ഒന്നു മാത്രമാണ്. പിശാച്, മാലാഖ, ആത്മാവ്, കല്പവൃക്ഷം, സ്വര്‍ഗ്ഗം, നരകം തുടങ്ങി മനുഷ്യന്‍ പല ഭാവനാ സൃഷ്ടികളും നടത്തിയിട്ടുണ്ട്. ദൈവം എന്ന സങ്കല്പം തന്നെ പരിണാമ വിധേയമാണ്. മനുഷ്യ ചരിത്രം പരിശോധിച്ചാല്‍ പല ദൈവങ്ങളും മരണപ്പെട്ടു പോയി എന്നു കാണാം. ഗ്രീക്കു പുരാണങ്ങളിലും മറ്റും വിവരിക്കുന്ന ദൈവങ്ങളെ ഇന്ന് ആരും അംഗീകരിക്കുന്നില്ല. മനുഷ്യന്റെ അറിവിന്റെ ചക്രവാളം വികസിക്കുമ്പോള്‍ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ് അത്. മുഹമ്മദ് തന്നെ അന്നു നിലവിലിരുന്ന പലഗോത്ര ദൈവങ്ങളേയും നിഷേധിച്ചുകൊണ്ട് തന്റെ ഗോത്ര ദൈവമാണ് എല്ലാവരിലും ഉന്നതന്‍ എന്ന് ഉത്ഘോഷിക്കുകയാണ് ചെയ്തത്. ഈ ആധൂനിക യുഗത്തില്‍ മുഹമ്മദ് ഉയര്‍ത്തിക്കാട്ടിയ ദൈവവും മരണശയ്യയിലാണ്. ലത്തീഫിനെ പോലെയുള്ളവര്‍ എത്ര ശ്രമിച്ചാലും ഈ സങ്കല്പത്തെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. ആ സങ്കല്പത്തിന് മാന്യമായ ഒരു ശവസംസ്കാരം നല്‍കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന കാര്യം

    ReplyDelete
  19. As per wiki it goes on...
    "In astronomy and cosmology, dark matter is hypothetical matter that is undetectable by its emitted radiation, but whose presence can be inferred from gravitational effects on visible matter.[1] According to present observations of structures larger than galaxies, as well as Big Bang cosmology, dark matter and dark energy could account for the vast majority of the mass in the observable universe.

    Dark matter is postulated to partially account for evidence of "missing mass" in the universe, including the rotational speeds of galaxies, orbital velocities of galaxies in clusters, gravitational lensing of background objects by galaxy clusters such as the Bullet Cluster, and the temperature distribution of hot gas in galaxies and clusters of galaxies.

    Dark matter is believed to play a central role in structure formation and galaxy evolution, and has measurable effects on the anisotropy of the cosmic microwave background. All these lines of evidence suggest that galaxies, clusters of galaxies, and the universe as a whole contain far more matter than that which interacts with electromagnetic radiation: the remainder is frequently called the "dark matter component," even though there is a small amount of baryonic dark matter. The largest part of dark matter which does not interact with electromagnetic radiation is not only "dark" but also by definition utterly transparent; in recognition of this, it has been referred to as transparent matter by some astronomers....."
    Please read on, the discussions as well. Some day much more will come out and the secret of the universe will also. But then also the religious persons will say it is already there in Gita, Bible or Khuran.

    ReplyDelete

Comments to posts older than 30 days will be moderated for spam.