ബ്ലോഗുകള്‍ നിരന്തരം വായിക്കപ്പെടുമ്പോള്‍ ഞാനൊക്കെ വെറും കവിതയും കഥയും
എഴുതിയിരുന്നാല്‍ പറ്റില്ല! അതിശക്തമായി സമൂഹത്തില്‍ ഇടപെടണം എന്ന് മനസ്സിലാവുന്നു .
മതം മരിക്കുമോ മനുഷ്യന്‍ മരിക്കുമോ? മനുഷ്യന്‍ മരിച്ചാലും മതം നിലനില്‍ക്കും. അപ്പോള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചാണ് നമ്മള്‍ ചിന്തിക്കേണ്ടത്, കരയേണ്ടത് അല്ലെ? പക്ഷെ ഇവിടെ കാണുന്നത് മറിച്ചാണ് മതത്തിന് വേണ്ടിയാണ് എല്ലാ കരചെലുകളും. ഞാന്‍ ഇത്രയും പറയാന്‍ കാരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന തീവ്രവാദം മതത്തിന് ചാര്‍ത്തികൊടുക്കുന്നതിനെ പറ്റിയാണ്!! തീവ്രവാദം ആരുടെ ഭാഗത്തുനിന്നു വന്നാലും വളരെ ഗൌരവത്തോടെ കാണണം എതിര്‍ക്കപ്പെടണം വേണ്ടേ? ഇവിടെ നമ്മള്‍ കണ്ടുവരുന്നത് തീവ്രവാദിയുടെ പേര് നോക്കി ആ പേര് ഉപയോഗിക്കുന്ന മതത്തെ വലിച്ചിഴക്കുന്നു? അത് കാരണം ആ മതത്തിലെ ചുരുക്കം ചില ആളുകളെങ്കിലും ആ തീവ്രവാദിയെ സംരക്ഷിക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല! അവനു സാമ്പത്തിക സഹായം ചെയ്യുന്നുണ്ടോ എന്നും സംശയിക്കപ്പെടും? ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇന്നത്തെ രീതികള്‍ അങ്ങനെയാണ്! ഞാന്‍ ഇതിനെ ലാഗവത്തോടെയല്ല കാണുന്നത് എന്ന് പറഞ്ഞുകൊണ്ട് തന്നെ പറയട്ടെ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട ഒരു പ്രധാനപ്പെട്ട കാര്യം സൂചിപ്പിക്കുകയാണ്.
ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് തീവ്രവാദി പിടിക്കപ്പെട്ടാല്‍ അവന്‍റെ പേര് വെളിപ്പെടുത്താതെ അവനു കടുത്ത ശിക്ഷ കൊടുക്കണം!അതിന് കഴിയില്ലേ? അതിന് സത്യസന്തരായ ഉദ്യോഗസ്ഥരും ഭരണാധികാരികളും ആവശ്യമാണ്. അങ്ങിനെ ഒരുപാട് കാര്യങ്ങള്‍ ചിന്തിച്ചാല്‍ നടപ്പില്‍ വരുത്താന്‍ കഴിയും. ജനങ്ങളുടെ ഇടയിലേക്ക് തീവ്രവാദിയെ ഇട്ടുകൊടുത്തു കൊണ്ട് അവരെ പരസ്പരം തല്ലിക്കുന്നതിലും നല്ലതല്ലേ ഒരു ബുദ്ധിപരമായ ചിന്ത.
ഞാന്‍ വായിച്ചറീഞ്ഞെടുത്തോളം ഒരുമതവും തീവ്രവാദത്തെ എന്നല്ല ഒരു അനീതിയും പ്രോത്സാഹിപ്പിക്കുന്നില്ല, കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നതും ക്രിസ്തു കുരിശിലെറീയതും മോശ ഫരോവയോട് പറഞ്ഞതും ബുദ്ധന്‍ പറഞ്ഞതും മക്കവിജയത്തിനു ശേഷം മുഹമ്മദ് പറഞ്ഞതും കൂട്ടിവായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ഒരുമതവും തീവ്ര വാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് കാണാം.
ഇവിടെ ചുരുക്കം ചില ബ്ലോഗുകളില്‍ ഇസ്ലാം മതത്തെ ക്രൂശിക്കുന്നതായി കാണാം അത് കൊണ്ട് തന്നെ ഞാന്‍ അല്പം ഇസ്ലാമിനെ കുറിച്ച് വായിക്കുകയും അത് നിങ്ങളോട് പങ്കു വെക്കുകയും ചെയ്യട്ടെ! ഞാന്‍ കൂടുതല്‍ വായിച്ചത് ഉമറിനെ കുറിച്ചാണ്. ഒരിക്കല്‍ ഉമര്‍ യാത്രക്കിടയില്‍ ഒരു ജൂദ പള്ളിയുടെ അടുത്തെത്തിയപ്പോള്‍ പ്രാര്‍ത്ഥനക്കുള്ള സമയമായിട്ടുണ്ടെന്നു അറിയുകയും പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ ജൂതപള്ളിയിലുണ്ടായിരുന്നവര്‍ അവിടെ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു! അത് സന്മനസ്സോടെ നിരസിച്ച ഉമര്‍ പറഞ്ഞു. ഞാന്‍ ഇന്ന് ഇവിടെ പ്രാര്‍ത്ഥന നടത്തിയാല്‍ നാളെ എന്‍റെ ആളുകള്‍ ഈ പള്ളിക്ക് വേണ്ടി വാദിക്കും അതുണ്ടാവാന്‍ പാടില്ല! എത്ര മഹത്തരം, എത്ര മനോഹരം, എത്ര ബുദ്ധിയുള്ള, എന്തൊരു ദീര്ഗ ദ്രിഷ്ടിയുള്ള വാക്കുകള്‍ ഇദ്ദേഹത്തിന്റെ അനുയായികളാണ് ഇന്നത്തെ തീവ്രവാദികളെന്നു എങ്ങനെ വിശ്വസിക്കാന്‍ കഴിയും! ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍ ഉമാരിന്റെ ജീവിതത്തില്‍ നിന്നും പഠിക്കാന്‍ കഴിയും. നരകം ഒരിക്കല്‍ കാലിയായിരിക്കും എന്ന് പറഞ്ഞതും ഉമറായിരുന്നു!
മനുഷ്യനോടുള്ള സ്നേഹം, നന്‍മ എതുകാലത്തെയും മനുഷ്യരോട് ..ഒരുപാട് കാലങ്ങള്‍ക്ക് ശേഷവും എന്‍റെ
അനുയായികളാല്‍ ഒരു മതവും മനുഷ്യനും അക്രമിക്കപ്പെടരുത് എന്ന് മനപ്പൂര്‍വം ആഗ്രഹിച്ച മഹാനായ മനുഷ്യസ്നേഹി. ഇതൊക്കെ വായിച്ചതിനു ശേഷമായിരിക്കും ഗാന്ധിജി ഉമറിന്റെ ഭരണമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞത്.
ഇന്നത്തെ തീവ്രവാദികളും അവരെ എതിര്‍ക്കുന്നവരും ഇതൊക്കെ വായിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.
എന്‍റെ വിനീതമായ അഭിപ്രായം ഇതൊക്കെ വായിച്ചിട്ടും എന്തെ മദനിയും സൂഫിയും ഇങ്ങനെ ....? വായിച്ചിരുന്നോ? മനസ്സിലാക്കിയിരുന്നോ? ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഒരു തീവ്രവാദിയും ഇതൊന്നും വായിച്ചിട്ടില്ല! ഉണ്ടോ?
ദയവു ചെയ്ത് എന്‍റെ പ്രിയ വായനക്കാരോട് ...ഇതൊരു കുഴലൂത്തായി കാണരുത് ..എല്ലാ മനുഷ്യരും സമാധാനത്തോടെ കഴിയണം പരസ്പരം മനസ്സിലാക്കണം എന്ന് അതിയായി ആഗ്രഹിച്ചത് കൊണ്ട് മാത്രമാണ് ......
കുഴലൂതും പൂതെന്നലെ .........
മഴവില്‍ ചാര്‍ത്തികൂടെവരുമോ.... ?
ലോകാ സമസ്താ സുകിനോ ........
പരസ്പരം സ്നേഹത്തോടെ കഴിയാന്‍ നമുക്കൊന്നാകാം
ReplyDeleteപരസ്പരം സ്നേഹത്തോടെ കഴിയാന്‍ നമുക്കൊന്നാകാം എന്ന നന്ദനയുടെ ആത്മാര്‍ത്ഥമായ വാക്കുകളെ വില മതിക്കുന്നു. പക്ഷെ മനുഷ്യന്‍ നാം കരുതുന്ന പോലെ അത്ര ദൈവികമായ ജീവിയല്ല. പ്രാകൃതമായ മൃഗീയചോദനകളും ആധുനികമായ മാനിവികചോദനകളും വ്യത്യസ്താനുപാതത്തില്‍ ഉള്‍ച്ചേര്‍ന്ന മനസ്സാണ് ഓരോരുത്തര്‍ക്കും ഉള്ളത്. അത്കൊണ്ട് തന്നെ വയലന്‍സ് നിത്യജീവിതത്തിന്റെ അഭേദ്യഭാഗവുമാകുന്നു. നന്മകള്‍ തന്നെ അന്തിമമായി വിജയിക്കുമെന്ന് പ്രത്യാശിക്കാം.
ReplyDeleteNanadana
ReplyDeleteGood reading, Thanks for this post , I will come again for further reading .
ഒരു മതവും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ മതത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാത്ത ഛോട്ടാ നേതാക്കള്‍ അതു വളച്ചൊടിക്കുന്നു. ഒന്നും ചിന്തിക്കാതെ എടുത്തു ചാടാന്‍ കുറെ അനുയായികളും. സ്വന്തം മക്കള്‍ അന്യരില്‍ നിന്നു പണം വാങ്ങി സ്വന്തം കുടുംബം ഛിദ്രമാക്കാനും തമ്മില്‍തല്ലിക്കാനും ശ്രമിക്കുന്നതു പോലെയല്ലേ ഇത്? ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പണി. ആരോടു പറയാന്‍, ആരു കേള്‍ക്കാന്‍?
ReplyDeleteപിന്നെ കഥയും കവിതയുമൊക്കെ ശക്തമായ ആശയസംവേദനിത്തിനുള്ള ടൂള്‍സ് തന്നെയണ്. കേശവദേവിന്റേയും തകഴിയുടേയുമൊക്ക കൃതികള്‍ വായിച്ചു നോക്കൂ. അതെല്ലാം ദുഷിച്ച വ്യവസ്ഥിതിക്കെതിരെയുള്ള പടവാളാണ്. പിന്നെ ആശപൂര്‍ണ്ണാദേവി, യശ്‌പാല്‍ ബിമല്‍മിത്ര......തൂലിക ശക്തമാണ്. വാളിനേക്കാള്‍. പിന്നെ പ്രേമം, വിരഹം മുതലായ കാര്യങ്ങള്‍ മാത്രം വിഷയീഭവിക്കുമ്പോള്‍ സംഗതി ലേശം പൈങ്കിളിയാകും, അത്രേയുള്ളു.ങാ, ഒരു മാറ്റം വേണമല്ലോ, അതും ആകാം ഇടയ്‌ക്ക്.
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. ലോകാ സമസ്താ സുഖിനോ ഭവന്തു..........
മതം ഇല്ലാരുന്നെങ്കില്‍ ഈ ലോകം എന്നേ രക്ഷപ്പെട്ടേനേ... ദൈവങ്ങളും.. (പള്ളിയിലും അമ്പലത്തിലും ഒഴിച്ച് ബാക്കി എല്ലായിടത്തും ദൈവം ഉണ്ടെന്ന് മോപ്പസാങ് :) )
ReplyDeleteനന്ദന,
ReplyDeleteആദ്യമായി താങ്ങളുടെ മനസ്സിലുള്ള ഒരു തെറ്റിദ്ധാരണ മാറ്റാൻ ചെറിയ ഒരു ശ്രമം നടത്തി നോക്കട്ടെ.. താങ്ങൾ ഉദ്ദേശിച്ച പോലെ കഥയും കവിതയും ഒരിക്കലും സമൂഹത്തിൽ നിന്നും അകലുന്നില്ല... അതുപോലെ തന്നെ ലേഖനങ്ങളിലൂടെയും, സംവാദങ്ങളിലൂടെയും മാത്രമേ സമൂഹത്തോട് പ്രതികരിക്കാൻ കഴിയൂ എന്നും വിചാരിക്കരുത്. ഒരു പക്ഷെ, ഒരു കഥക്ക്, അല്ലെങ്കിൽ കവിതക്ക് ഒരു പ്രത്യേക വിഷത്തെക്കുറിച്ച് നമ്മോട് ഒരു ലേഖനത്തേക്കാൾ മനോഹരമായി സംവേദിക്കാൻ കഴിയും.. ഉദാഹരണമായി നമ്മുടെ മുല്ലപ്പെരിയാർ പ്രശ്നത്തെ പറ്റി ഒത്തിരി ലേഖനങ്ങൾ വന്നു എങ്കിലും പെയ്തൊഴിയാതെ എന്ന ബ്ലോഗിൽ മുരളി നായർ എഴുതിയ കഥ പോലെ സാധാരണക്കാരനിലേക്ക് ആഴത്തിൽ പതിയാൻ മറ്റുള്ളവക്കായില്ല എന്ന് വേണം പറയാൻ.. അതു കൊണ്ട് ആ ഒരു നിഗമനത്തെ ഞാൻ തള്ളികളയുന്നു.. ശേഷം , താങ്ങൾ പറഞ്ഞതെല്ലാം ചിന്ത്യം...
നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ അടിസ്ഥാന പ്യതൃകത്തെ തുരങ്കം വെക്കുന്ന രീതിയിലാണു ഇന്ന് ഇവിടെ കാര്യങ്ങളുടെ പോക്ക്.. പ്രതികരിക്കെണ്ടിയിരിക്കുന്നു... തീർച്ചയായും താങ്ങളുടെ ഈ പോസ്റ്റ് ഞാനുൾപ്പെടെയുള്ള മറ്റു ബൂലോകവാസികൾക്ക് മാർഗ്ഗദീപമാകട്ടെ... തീർച്ചയായും എനിക്ക് കഴിയുന്ന രീതിയിൽ ഞാൻ പ്രതികരിക്കും...നന്ദന പറഞ്ഞപോലെ പരസ്പരം സ്നേഹത്തോറ്റെ കഴിയാൻ നമുക്കൊന്നാകാം..
ലോകാ സമസ്താ സുഖിനോ ഭവന്തു.....
നന്ദനയോട് ആരാ പറഞ്ഞത് മദനിയും സൂഫിയയുമൊക്കെ തീവ്ര വാദികളാണെന്ന്! അവരേ പോലീസ് അറസ്റ്റ് ചെയ്തതുകൊണ്ടാണോ? ഇതൊക്കെ ഒരു രാഷ്ട്രീയ കളിയല്ലേ. ഇല്ലെങ്കില്‍ പത്തു വര്‍ഷം ഒരാളെ ജയിലില്‍ അടച്ചതിനു ശേഷം പോലീസും സി ഐ ഡി യും ഇണ്റ്റലിജന്‍സും റോയും എല്ലാം അനേഷിച്ചിട്ടും ഒടുവില്‍ പറയുന്നു താങ്കള്‍ പൊക്കോളൂ താങ്കള്‍കെതിരില്‍ യാതൊരു തെളിവും ഇല്ല. എങ്ങിനെയുണ്ട്? ഈ ഗതി നമുക്ക് ആര്‍ക്കെങ്കിലും വരുംബോഴേ അതിണ്റ്റെ തീവ്രത മനസ്സിലാകൂ. ഇപ്പോള്‍ നമുക്ക് ശീതീകരിച റൂമില്‍ ഇരുന്നുകൊണ്ട് ബ്ളോഗുംബ്ബോള്‍ അതൊന്നും അനുഭവപെടില്ല. പിന്നെ ഇപ്പോള്‍ സൂഫിയയെ അറസ്ത് ചെയ്തതും മറ്റൊരു നാടകമാണെന്നു നമുക്ക് മനസ്സിലാകണമെങ്കില്‍ മറ്റൊരു പത്തു വര്‍ഷം കഴിയേണ്ടി വരുമല്ലോ എന്നോര്‍ക്കുംബ്ബോള്‍ നമ്മുടെ വിവരക്കേടില്‍ സഹതപിക്കുകയല്ലാതെ മറ്റു വഴിയില്ല. ഇല്ലാത്ത "ലവ് ജിഹാദിനു" തെളിവുണ്ടാക്കാന്‍ പറഞ്ഞ ജഡ്ജി എമാണ്റ്റെ ബെഞ്ചില്‍ നിന്നും കേസ് തന്നെ മാറ്റി കളഞ്ഞു അതേ കോടതി. എന്നിട്ട് കോടതി പറഞ്ഞു നിര്‍ത്തണം നിങ്ങളുടെ ട്രപ്പീസ് കളി. ഇവിടെ അന്യ മതസ്തരും മതമില്ലാത്തവരുമൊക്കെ പ്രേമിക്കുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ പതിവാണു. അതിനു നിങ്ങള്‍ തെളിവുണ്ടാക്കി ബുന്ദിമുട്ടേണ്ട!. ഇതൊന്നും ഗുജറാത്തിലല്ല നടക്കുന്നത് ദൈവത്തിണ്റ്റെ സ്വന്തം നാടായ മതേതരത്തില്‍ മുന്‍പന്ധിയില്‍ നില്‍ക്കുന്ന കേരളത്തിലാണു. നന്ദന ചില വര്‍ഗീയ വാദികളുടെ ബ്ളോഗുകള്‍ മാത്രം വായിക്കുന്നതുകൊണ്ടാണു ഈ കുഴപ്പം. കേരളത്തില്‍ നല്ല ഒന്നാന്തരം എഴുത്തുകാരുണ്ട്. അവര്‍ക്കൊക്കെ ബ്ളോഗുണ്ടോന്ന് അറിയില്ല.
ReplyDelete@കുരുത്തം കെട്ടവന്‍: യെ!!! അവര്‍ മാതൃക ദംപതികളല്ലേ! അവര്‍ പറയുന്ന പോലെ നമ്മള്‍ നടക്കണം.. എല്ലാം രാഷ്ട്രിയ കളികള്‍! നമ്മള്‍ കണ്ണടച്ച് ഇരുട്ടാക്കി ഒന്നും കാണാതെ ഇരുന്നാല്‍ മതി. കണ്ടു പിടിച്ച തെളിവുകളെല്ലാം കൃത്രിമം രേഖകള്‍ എല്ലാം കള്ളത്തരം.. ഭലേഭേഷ്!
ReplyDeleteകൊള്ളാം, നല്ല പോസ്റ്റ്.
ReplyDeleteമാധ്യമങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കരുതെന്നു ഒരു അപേക്ഷയുണ്ട്. പോലീസ് ഭാഷ്യമെന്നു വരുന്ന കഥകളെ സത്യമെന്നു കരുതിയിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു. ഇന്നു ഒരു പക്ഷത്തിന്റേയും ഇത്തരം മാധ്യമകണ്ടെത്തലുകളെ ഞാന്‍ വിശ്വസിക്കില്ല. ലണ്ടന്‍ സ്ഫോടനാനന്തരം നമ്മുടെ മാധ്യമങ്ങലില്‍ നിറഞ്ഞ കഥകള്‍ പച്ചക്കള്ളങ്ങളായിരുന്നു എന്നതിന്റെ നേരിട്ടുള്ള അറിവാണതിനു കാരണം. ആ വിവരങ്ങള്‍ “അതിഭീകരം, ഈ മാധ്യമ ഭീകരത“ http://neerurava.blogspot.com/2008/12/blog-post.html എന്ന എന്റെ പഴയൊരു പോസ്റ്റിലുണ്ട്.
ചില നിര്‍ദ്ദേശങ്ങളും അതിലുണ്ട്.
പരസ്പരം സ്നേഹത്തോടെ കഴിയാന്‍ നമുക്കൊന്നാകാം.
ReplyDeleteനല്ല പോസ്റ്റ്.
കെ പി നന്ദിയുണ്ട്
ReplyDeleteതാങ്കള്‍ പറയുന്ന മൃഗീയചോദന വളരെ ചുരുക്കം പേരിലല്ലേ കാണുന്നുള്ളൂ ? വിദ്യാഭ്യാസംകൊണ്ട് നമുക്കത് മാറ്റിയെടുക്കാന്‍ കഴിയില്ലേ ?
Joker നന്ദിയുണ്ട്
maithreyi said...
നന്ദിയുണ്ട്
പിന്നെ കഥയും കവിതയുമൊക്കെ ശക്തമായ ആശയസംവേദനിത്തിനുള്ള ടൂള്‍സ് തന്നെയണ്.
ഞാനും ശക്തമായി യോജിക്കുന്നു
G.മനു
നന്ദിയുണ്ട്
പള്ളിയിലും അമ്പലത്തിലും ഒഴിച്ച് ബാക്കി എല്ലായിടത്തും ദൈവം ഉണ്ടെന്ന് മോപ്പസാങ്
അവിടെ കൂടുതല്‍ ദൈവങ്ങള്‍ ഉള്ളത് കൊണ്ട്
യഥാര്‍ത്ഥ ദൈവം അവിടെ പോകത്തതാണോ ?
Manoraj said..
നന്ദിയുണ്ട്
കഥയും കവിതയും ഒരിക്കലും സമൂഹത്തിൽ നിന്നും അകലുന്നില്ല...
ഞാനും ശക്തമായി യോജിക്കുന്നു
കുരുത്തം കെട്ടവന്‍ said...
ആരാ പറഞ്ഞത് മദനിയും സൂഫിയയുമൊക്കെ തീവ്ര വാദികളാണെന്ന്!
ഞാന്‍ തീവ്രവാദിയെന്ന് പറഞ്ഞിരുന്നോ ?ആവോ ?
എന്തെ നസീര്‍ എന്നെയും നിങ്ങളെയും വിളിച്ചില്ല ?
എന്തെ കേരളത്തിലെ മറ്റു സ്ത്രീകളെ വിളിച്ചില്ല ?
വീട്ടില്‍ ഊണായോ ? എന്നുചോദിക്കനായിരിക്കുമോ വിളിച്ചത് ? നമുക്കങ്ങനെ വിശ്വസിക്കാം .
ഈ ഗതി നമുക്ക് ആര്‍ക്കെങ്കിലും വരുംബോഴേ അതിണ്റ്റെ തീവ്രത മനസ്സിലാകൂ.
വളരെ ശരിയാണ്
നന്ദന ചില വര്‍ഗീയ വാദികളുടെ ബ്ളോഗുകള്‍ മാത്രം വായിക്കുന്നതുകൊണ്ടാണു ഈ കുഴപ്പം.
ഞാന്‍ ഏതൊക്കെ ബ്ലോഗ് ഫോളോ ചെയ്യുന്നു എന്നെങ്കിലും നോക്കുമോ ?
പഥികന്‍ said...
നന്ദിയുണ്ട്
മാധ്യമങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കരുതെന്നു ഒരു അപേക്ഷയുണ്ട്
പൂര്‍ണമായി പോയിട്ട് ഇത്തിരി പോലും വിശ്വാസമില്ല
മുഖ്‌താര്‍ ഉദരംപൊയില്‍
നന്ദിയുണ്ട്
നന്ദനയുടെ പോസ്റ്റ് ഇന്നാദ്യമായാണ് കണ്ടത്.
ReplyDeleteനേരത്തേ കാണേണ്ടതായിരുന്നെന്നു തോന്നി
ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു ശരാശരി മലയാളി സമൂഹത്തിന്‍റെ ആത്മാര്‍ത്ഥമായ വിലാപം തന്നെയാണ് നന്ദനയുടെ ഈ പോസ്റ്റ്. യാതൊരു മുഖംമൂടിയുമില്ലാതെയാണ് ചിന്തകളെ ഈ ലേഖനത്തിലേക്ക് പറിച്ചു നട്ടിരിക്കുന്നതെന്ന് കണ്ണോടിച്ചാലറിയാം.
ReplyDelete<-----" ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് തീവ്രവാദി പിടിക്കപ്പെട്ടാല്‍ അവന്‍റെ പേര് വെളിപ്പെടുത്താതെ അവനു കടുത്ത ശിക്ഷ കൊടുക്കണം " ----->
എന്ന വരികള്‍ അതിന് ഒരു ഉദാഹരണം മാത്രം. ആത്മാര്‍ത്ഥമായ ഇത്തരം സൃഷ്ടികള്‍ക്കൊപ്പം ഞങ്ങളെന്നുമുണ്ടാകും.
Maths Blog Team
വന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും സ്വാഗതം ...
ReplyDeleteഎല്ലാവര്ക്കും നന്‍മകള്‍ നേരുന്നു
നന്ദന
This comment has been removed by the author.
ReplyDelete'നന്ദന ചില വര്‍ഗീയ വാദികളുടെ ബ്ളോഗുകള്‍ മാത്രം വായിക്കുന്നതുകൊണ്ടാണു ഈ കുഴപ്പം.'
ReplyDeleteമറ്റുബ്ലോഗിലേക്ക് എത്തിനോക്കാന്‍ പോലും ഭയക്കുന്നവര്‍ ഒട്ടേറെ ഉണ്ടെന്നിരിക്കെ മിക്ക ബ്ലോഗുകളെയും ഫോളോ ചെയ്യുകയും സൂക്ഷമമായി വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന (എന്റെ അനുഭവം. ആകെ ഒരു കുഴപ്പം കണ്ടത് എല്ലായിടത്തും തന്റെ ബ്ലോഗിലേക്ക് ഒരു ലിങ്ക് ഇടും എന്നത് മാത്രമാണ്. എന്നാലും ആര്‍ക്കും പരിഭവമില്ല) നന്ദനയെക്കുറിച്ച മേല്‍കമന്റിനോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു.
സഹോദരാ താങ്കളിപ്പോഴും വായിക്കുന്നത് മാധ്യമമോ? എന്ന ചോദ്യം കേട്ട് നന്ദന വായന നിര്‍ത്തിയിട്ടില്ലെങ്കില്‍ (ചോദിച്ച ആള്‍ ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നു. പുതിയ പോസ്റ്റ് മാധ്യമം വാര്‍ത്ത് മുന്നില്‍ വെച്ചാണ്) ഇന്നത്തെ പത്രം എടുത്തൊന്ന് വായിക്കണം. മാധ്യമങ്ങളെ ഇത്തരിപ്പോലും വിശ്വാസമില്ല എന്ന് നന്ദന പറയുന്നുണ്ടെങ്കിലും എനിക്കത് വിശ്വാസമാകുന്നില്ല. കാരണം എന്റെ വിശ്വാസമനുസരിച്ച് ദിവ്യബോധനം നിലച്ചുപോയിരിക്കുന്നു.
നന്മനേരുന്നു...
(ഈ ശൈലി ഞാന്‍ സ്വീകരിച്ചത് നന്ദനയില്‍ നിന്നാണ്) നമ്മെയൊക്കെ ഒരു പോല ഉള്‍ക്കൊള്ളാവുന്ന ഒരു വര്‍ഗമില്ലേ. മനുഷ്യവര്‍ഗം. നമ്മുക്ക് ആ വര്‍ഗീയവാദികളായാലെന്താ. വിശ്വാസങ്ങള്‍ സ്ഥിരമല്ലല്ലോ. കടുത്ത ഇസ്‌ലാം വിമര്‍ശകരും ക്രൈസ്തവ ഹൈന്ദവ വിമര്‍ശകരും എന്നും അങ്ങനെത്തന്നെയുണ്ടാവും എന്നുറപ്പുണ്ടോ. അതിനാല്‍ എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്മനേരുന്നു...
താങ്കളുടെ വായന ശ്രദ്ധിച്ചു. നന്ദി
ReplyDelete"എന്തെ നസീര്‍ എന്നെയും നിങ്ങളെയും വിളിച്ചില്ല ?
ReplyDeleteഎന്തെ കേരളത്തിലെ മറ്റു സ്ത്രീകളെ വിളിച്ചില്ല ?
വീട്ടില്‍ ഊണായോ ? എന്നുചോദിക്കനായിരിക്കുമോ വിളിച്ചത് ?"
"പൂര്‍ണമായി പോയിട്ട് ഇത്തിരി പോലും വിശ്വാസമില്ല "
ഈ രണ്ടു പ്രസ്താവനകളും തമ്മില്‍ യോജിക്കാത്തത് പോലെ തോന്നുന്നു....
തോന്നല്‍ മാത്രമായിരിക്കട്ടെ.............
“ഒരു മതവും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ല.”
ReplyDelete-പക്ഷെ മതങ്ങളിലും മതഗ്രന്ഥങ്ങളിലും മത തീവ്രവാദത്തിലേയ്ക്ക് വളരാവുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും വിഷ വിത്തുകള്‍ ഗുപ്താവസ്ഥയില്‍ ഇരിപ്പുണ്ട്. അവതന്നെയാണ് അനുകൂലകാലാവസ്ഥയില്‍ വര്‍ഗ്ഗിയ-തീവ്രവാദമായി പൊട്ടിപടരുന്നത്.
http://surajcomments.blogspot.com/
ReplyDeletehttp://krishnathrishna.blogspot.com/
ReplyDelete