എന്‍ സ്വപ്ന ഭൂമിയില്‍
സ്വര്‍ഗം പണിയാന്‍
വിലങ്ങുകള്‍ തീര്‍ത്ത
എന്‍ കരങ്ങള്‍ക്ക് കഴിയുമോ?
എന്നിട്ടും എന്‍റെ സൌന്ദര്യം
സ്തനത്തിലാണെന്ന് ഒരു കൂട്ടര്‍
അതല്ല നിതംബത്തിലാണെന്ന് മറ്റൊരു കൂട്ടര്‍
ഇത് രണ്ടുമല്ല കണ്ണുകളിലാണെന്ന്
അവനും !!!
സാരിയിലാണെന്ന് ഒരു കൂട്ടര്‍
അതല്ല ചുരിദാറിലാണെന്ന് മറ്റൊരു കൂട്ടര്‍
ഇത് രണ്ടിലുമല്ല പരദ്ദയിലാണെന്ന്
അവനും !!!
ഇതിലൊക്കെ അപ്പുറത്ത്
എന്നില്‍ തുടിക്കുന്ന എന്തോ ഒന്നല്ലേ
സൌന്ദര്യം എന്ന് ഞാനും
മുന്നോട്ടുള്ള വഴിയില്‍
വിലക്കുകള്‍ മാറ്റി
പൊക്കിള്‍ കാണിക്കാന്‍ തുനിഞ്ഞാല്‍
അഴിഞ്ഞാട്ടക്കാരി !!!
ഇതിയാനോടൊക്കെ വെറുപ്പാണെന്നുരിയാടിയാല്‍
സ്ത്രീപക്ഷക്കാരി !!!
ദേവ! പിന്നെ എന്തിനീ സൌന്ദര്യം
ഞങ്ങള്‍ക്ക് നീ തന്നു !
എത്ര ഹെമന്ദങ്ങള്‍ കൊഴിഞ്ഞാലും
എത്ര ശൂരന്മാരെ പിറന്നാലും
സൌന്ദര്യത്തിന്റെ മുന്നില്‍
പകച്ചുപോയൊരു ജന്മമേ !!
നിനക്ക് മാപ്പുതരാം
മാപ്പുതരാം....നിങ്ങള്‍ക്ക്!!
ReplyDeleteഅല്പം തുറന്നാണല്ലോ ഇത്തവണത്തെ കവിത.
ReplyDeleteഎങ്കിലുമെന്തിനുമേതിനുമൊപ്പമുണ്ട്....
നിൻ സൗന്ദര്യം എൻ കണ്ണിൽ
ReplyDeleteസൌന്ദര്യം നോക്കുന്ന ആളിന്റെ കണ്ണില്‍ തന്നെ
ReplyDeleteനന്ദന എന്തൊക്കയോ പറയാന്‍ ശ്രമിച്ചു..പക്ഷേ എത്തിയോ?
ReplyDelete"എന്‍ സ്വപ്ന ഭൂമിയില്‍
ReplyDeleteസ്വര്‍ഗം പണിയാന്‍
വിലങ്ങുകള്‍ തീര്‍ത്ത
എന്‍ കരങ്ങള്‍ക്ക് കഴിയുമോ?"
ഇതു കത്തിയില്ല
നന്ദന, നല്ല പോസ്റ്റ്. തന്നെ ഇപ്പൊഴേ കണ്ടുള്ളൂ..മാത്സ്ബ്ലോഗിൽ ഇട്ട കമന്റിൽ നിന്നു. പിന്നെ അക്ഷരത്തെറ്റ് മനപൂർവം ഉണ്ടാക്കുന്നുണ്ടോ? സമയമാം ജഗത്തിൽ എന്നു തന്നെയല്ലേ ഉദ്ദേശിച്ചത്? എന്നാൽ നന്നായി.
ReplyDeleteവന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും സ്വാഗതം ...
ReplyDeleteഎല്ലാവര്ക്കും നന്‍മകള്‍ നേരുന്നു
നന്ദന
ഹെമന്ദങ്ങള്‍
ReplyDeleteഹേമന്ദങ്ങള്‍..
കവിത വളരെ നന്നായിട്ടുണ്ട്.
കണ്ടതു മനോഹരം, കാണാത്തത് അതിമനോഹരം.
ReplyDeleteമനസ്സിലായി നന്ദ ...മൂടുപടം ഇട്ടു തന്നു ഇപ്പോള്‍ നീ അതീവ സുരക്ഷിതയാണെന്നു പറയുന്നവര്‍ക്കുള്ള മറുപടി അല്ലെ ....
ReplyDeleteഎത്ര ഹേമന്ദങ്ങള്‍ കൊഴിഞ്ഞാലും ,
ReplyDeleteഎത്ര ശൂരന്മാരായി പിറന്നാലും ,
ആ സൌന്ദര്യത്തിന്റെ മുന്നിലെന്നും
പകച്ചുപോയൊരു ജന്മമായി , ഈ
പുരുഷർ നിനക്ക് മാപ്പുനൽകീടും...
എല്ലാത്തിലുമാണെന്നു ഞാനും !
ReplyDeleteനിസ്സഹായന്‍ നന്ദിയുണ്ട്.
ReplyDelete