സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

കിണറ്റിലെ തവളകള്‍

തവളയായിരുന്നു ഞാനാ കിണറ്റില്‍
കിണറിന്റെ പേര്‍ ഞാനിന്നും ഓര്‍ക്കുന്നു!
കിണറ്റിലായിരുന്നപ്പോള്‍
ഞാന്‍ കണ്ട ലോകം എത്ര
ചെറുതായിരുന്നെന്നു ഞാനിന്നും ഓര്‍ക്കുന്നു!
ഇരുട്ടായിരുന്നെങ്കിലും
കണ്ണില്‍ ഇരുട്ടുകയറിയിരുന്നില്ല
അന്നെനിക്ക് എന്റെ ലോകം
ഈ പ്രപഞ്ചത്തേക്കാളും
ഒത്തിരി വലുതായിരുന്നു.
പല കൈകള്‍ തന്‍ സഹായത്താല്‍
ഇന്നത്തെ ലോകത്തെത്തിയപ്പോള്‍
ഞാന്‍ കണ്ട കാഴ്ച
കിണറ്റിലെ തവളകളേക്കാള്‍
ചെറുതായ ലോകം തീര്‍ക്കുന്നവരായിരുന്നു!
പകച്ചു പോയ്‌ ഞാന്‍ ഒരുനിമിഷം
മനസ്സിലിന്നൊരു ചിന്ത
സാഹോദര്യവും സ്നേഹവുമുള്ള
കിണറ്റിലേക്കൊരു മടക്ക യാത്രയെ!
കുറിച്ചായിരുന്നു..!!!

22 comments:

 1. കിണറ്റിലെ തവളകളേക്കാള്‍ മോശം !!!

  ReplyDelete
 2. അങ്ങനെയൊരു മടക്കയാത്ര സാധ്യമൊ...!!?
  സ്വപ്നം മാത്രമാവും...!!

  പുതുവത്സരാശംസകൾ..

  ReplyDelete
 3. നല്ല കവിത. ലോകം സങ്കുചിത ചിന്താഗതിയുളവരുടെ മാത്രമായിരിക്കുന്നു. ഒരു മടക്കയാത്രക്കു സമയമായിരിക്കുന്നു

  ReplyDelete
 4. ഇനിയൊരു മടക്കയാത്ര, അതുണ്ടാവില്ല.

  ReplyDelete
 5. മടക്ക യാത്ര ഭൂ ലോകത്ത് നിന്നോ
  ബൂലോകത്ത് നിന്നോ ....
  രണ്ടായാലും കുറച്ചു കഴിയട്ടെ ....

  ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!

  ReplyDelete
 6. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം! അല്ലേ..?

  ReplyDelete
 7. എല്ലാ വിധ ആശംസകളും !!

  ReplyDelete
 8. നേരു്‌ ഞാനിതു കണ്ടതാ കൂട്ടരേ........നന്ദി നന്ദന........ആശംസകള്‍

  ReplyDelete
 9. മോഹം നന്ന്,നന്ദനേ! പക്ഷേ,കുടുങ്ങിയതു കുഴല്‍കിണറിലാണല്ലൊ !
  നോ രക്ഷ,കുഴങ്ങിയല്ലോ...ലോകമാകെ ഒരു വന്‍കുഴലിലും !!

  ReplyDelete
 10. സ്വതന്ത്രമാക്കട്ടെ ഏവരേയും, സ്വതന്ത്രമാവട്ടെ-
  ഞാനും, എന്‍ തടവറയെ സ്വന്തമാക്കാനായി മാത്രം.

  ReplyDelete
 11. സത്യസന്ധമായ മനസ്സിന്റെ തനിപ്പകര്‍പ്പ്‌......പലപ്പോഴും..നമ്മള്‍ ഓരോരുത്തരും..ചിന്തിച്ചു പോകാറുള്ള വിഷയം..തന്നെ..നല്ല കവിത..നന്ദന..കൂടുതല്‍ എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ.......

  ReplyDelete
 12. ആ കിണറിലെ വെള്ളവും വറ്റി പോയിരിക്കുന്നു

  ReplyDelete
 13. പിന്നോട്ടേയ്ക്കൊരു യാത്ര സാധ്യമോ?
  നന്ദനാ, ചിന്തിക്കാന്‍ വക നല്‍കുന്ന ആശയം.

  ReplyDelete
 14. കൊല്ലത്തിന്നു പോരേം ചെയ്തു, ഇല്ലത്തൊട്ടു എത്തിയുമില്ല അല്ലെ? :) എന്തായാലും തിരിച്ച്പോക്ക് വേണ്ട.
  പുതുവത്സരാശംസകള്‍

  ReplyDelete
 15. ഞാനും ഒരു കിണറ്റിലെ തവളയായിരുന്നു ...എന്റെ ആഗ്രഹവുമായി കുറെ സാമ്യം തോന്നി.

  നവവത്സരാശംസകള്‍

  ReplyDelete
 16. ആദ്യമായി ഒരു നന്ദി നന്ദനയ്ക്കങ്ങട്ടിരിക്കട്ടെ; ഇല്ലം വരെ വന്നൂലോ? രണ്ടാമതായി ഒരു തന്നാണ്ട് മുടിവ് ആശംസകള്‍! മുടിച്ചു തേച്ചു കഴുകി അവനെ പറഞ്ഞു വിട്ടൂലോ 2009 നെ. നന്നായി. പുതിയവന്‍ എങ്ങനേണ്ടെന്നു നോക്കാം. പിന്നെ കവിത വായിച്ചു. His eyes are smaller than me എന്ന പോലെയുളള വരികള്‍ 'കിണറ്റിലെ തവളകളുടേതിനെക്കാള്‍ ചെറുതായ ലോകം തീര്‍ക്കുന്നവരെയായിരുന്നു' എന്നു വേണ്ടേ?

  ReplyDelete
 17. 'കിണറ്റിലെ തവളകളുടേതിനെക്കാള്‍ ചെറുതായ ലോകം തീര്‍ക്കുന്നവരെയായിരുന്നു' എന്നു prakash d namboodiri
  ചൂണ്ടിക്കാണിച്ചത് ശരിയാണ്.വ്യക്തത കവിതയ്ക്ക് ഗുണമേ ചെയ്യൂ.
  -ദത്തന്‍

  ReplyDelete
 18. "മനസ്സിലിന്നൊരു ചിന്ത
  സാഹോദര്യവും സ്നേഹവുമുള്ള
  കിണറ്റിലേക്കൊരു മടക്ക യാത്രയെ!
  കുറിച്ചായിരുന്നു..!!! ""
  അത് വേണോ നന്ദനെ. ഈ കവി മനസ്സിന് എല്ലാ ആശംസകളും.

  ReplyDelete
 19. അതിനിപ്പോൾ കിണറുകളെവിടെ..?
  അതപ്പോൾ തന്നെതൂർത്തില്ലേ പുറത്തെടുത്തവർതന്ന..!

  ReplyDelete
 20. ഭൂതത്താന്‍
  നന്ദി
  ഹരി
  നന്ദി
  വാഴക്കൊടൻ
  നന്ദി
  jyo
  നന്ദി
  നംബൂതിരി ഈ നായരുടെ അടുത്ത് വന്നൂലൊ
  നന്ദി
  dethan
  നന്ദി
  Akbar
  നന്ദി
  ബിലാത്തിപട്ടണം
  നന്ദി
  വന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും സ്വാഗതം ...
  എല്ലാവര്ക്കും നന്‍മകള്‍ നേരുന്നു
  നന്ദന

  ReplyDelete
 21. എങ്ങും ഓടി പൊയ്ക്കളയല്ലേ ? നല്ലൊരു കിണര്‍ ഞമ്മള്‍ കാട്ടിത്തരാം !

  ReplyDelete
 22. നിസ്സഹായന്‍ നന്ദിയുണ്ട്.

  ReplyDelete

Comments to posts older than 30 days will be moderated for spam.