സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

"പെണ്ണൊരുമ്പെട്ടാല്‍".

പാതിരാവില്‍ സൂര്യനുദിച്ചാല്‍
വെട്ടി തിളങ്ങും
മാന്യന്മാര്‍ തന്‍ പോയ്‌മുഖങ്ങള്‍
ഹാ...! കഷ്ടം
മനുഷ്യകുലമേ
ഒരു നിമിഷം
ശിരസ്സ്‌ കുനിയട്ടെ...!
കാണുമ്പോള്‍ ഊറി ചിരിക്കും
"വന്യമൃഗങ്ങള്‍ തന്‍ ഭാവശുദ്ധി" !!!
തകര്‍ക്കാന്‍ കഴിയില്ല ഒരു ശക്തനെയും
അശക്തയായവള്‍ തുനിഞ്ഞിടാതെ
ഭൂലോകത്തിലില്ല ഒരാളും
ആ "മഹാശക്തിയെ" ഭയപ്പെടാതെ!
ബൂലോക മഹാന്‍മാര്‍ അടക്കം പറയും
"പെണ്ണൊരുമ്പെട്ടാല്‍".....!!!
എല്ലാവരെയും തൃപ്തിപ്പെടുത്താന്‍
കഴിയില്ലെന്നപ്തവാക്യവും പേറി
അവളും നാളുകള്‍ തള്ളിനീക്കുന്നു ...?
വേണമായിരുന്നോ ഈ വരികളിവിടെ
എന്ന് ഞാനും...! തള്ളി നീക്കട്ടെ നാളുകള്‍ !

26 comments:

 1. ഈ സമയം വളരെ പ്രസക്തമായ കവിത!!!

  ReplyDelete
 2. ബൂലോകത്തില്‍ എന്നല്ല, ഭൂലോകത്തില്‍ എന്ന് തിരുത്തി എഴുതാം

  ReplyDelete
 3. നന്ദി ശ്രീ
  ധൃതിപിടിച്ച് എഴുതുമ്പോള്‍ അക്ഷരത്തെറ്റ് വന്നു പോകുന്നു പ്രിയ വായനക്കാര്‍ ക്ഷെമിക്കുമല്ലോ?

  ReplyDelete
 4. "ബിസ്സിനെസ്സിലും രാഷ്ട്രീയത്തിലും ഞങ്ങള്‍ പങ്കാളികള്‍
  നങ്ങള്‍ ജീവിതത്തിലാനെന്നു തെറ്റിദ്ധരിച്ചു"

  ReplyDelete
 5. നമ്മുടെ സദാചാര വേലിക്കെട്ടുകള്‍ പോളിച്ചു നീക്കാന്‍ ഇങ്ങനെ കുറെ ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 6. പെണ്ണൊരുമ്പെടാതിരുന്നാല്‍ മതി. പക്ഷെ..

  ReplyDelete
 7. നന്ദന.

  കവിത വായിച്ചു,

  കാലികമായ ഒരു വിഷയം തന്നെ സംശയമില്ല. പക്ഷേ, വിഷയം പുതിയതോ പഴയതോ എന്നല്ല, അതു എങ്ങിനെ അവതരിപ്പിക്കപെടുന്നു എന്നിടതാണ്, പ്രസക്തി....ഇതില്‍ നന്ദനയുടേതായ ഒന്നും ഇല്ല......ക്ഷമയോടെ കാത്തിരുന്നു എഴുതു.....

  നല്ല ഒരു കവിതക്കു കാത്തിരിക്കുന്നു...നന്ദി

  ReplyDelete
 8. പ്രതികരണം നന്ദന സ്റ്റൈലില്‍. നന്നായി. എന്തിനു ചുമക്കുന്നു ഈ മുള്‍ കിരീടം

  ReplyDelete
 9. "പെണ്ണൊരുമ്പെട്ടാല്‍".....!!!

  :)

  ReplyDelete
 10. പുരുഷനെതിരെയുള്ള മുള്ളാണോ ഈ കവിത...അറിയാതെയാണെങ്കിലും താങ്കളുടെ ഉള്ളിലെ ഫെമിനിസ്റ്റ് തലപൊക്കുന്നുണ്ട്...അതില്‍ നിന്നും മുക്തം ആയിരിക്കണം എഴുത്ത്..മെച്ചപ്പെടാന്‍ ഉണ്ട്....എഴുത്ത് തുടരുക......

  ReplyDelete
 11. ഹ ഹ ഹ ...
  അതേ വേണ്ടിയിരുന്നില്ല !!!

  ReplyDelete
 12. കൊള്ളാം...
  പുരുഷന്മാര്‍ ഇതില്‍ അസഹിഷ്ണുക്കള്‍ ആവേണ്ടതില്ല!

  ReplyDelete
 13. എന്റെ പൊന്നു ഡോക്ടറെ ഒന്നുമല്ലെങ്കിലും നമ്മളൊക്കെ പുരുഷന്‍മാരല്ലേ..? ന്നെ ഒന്നു സപ്പോര്‍ട്ടു ചെയ്തു കൂടെ....ഇനി നന്ദനയുടെ മുഖത്ത് ഞാന്‍ എങ്ങനെ നോക്കും....!
  പിന്നെ ,എല്ലാവരും കൊള്ളാം കൊള്ളാം എന്നു പറഞ്ഞാല്‍ നന്ദനെയുടെ കഴിവ് കുറയുകയേയുള്ളൂ....മനസിലായോ..? നന്ദനക്ക് നല്ല കഴിവ് ഉണ്ട് അതില്‍ യാതൊരു സംശയമില്ല....പ്രതികരിച്ചവര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തി കൊണ്ട്....വിണ്ടും സന്ധിക്കും വരേ വണക്കം ! :)

  ReplyDelete
 14. വന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും സ്വാഗതം ...
  എല്ലാവര്ക്കും നന്‍മകള്‍ നേരുന്നു
  നന്ദന

  ReplyDelete
 15. താങ്കളുടെ വായന ശ്രദ്ധിച്ചു. നന്ദി

  ReplyDelete
 16. പൂവിൽ വണ്ട്‌ വന്നിരുന്നാൽ കാക്കേ നിനക്കെന്ത്‌

  ReplyDelete
 17. പൂവിൽ വണ്ട്‌ വന്നിരുന്നാൽ കാക്കേ നിനക്കെന്ത്‌

  ReplyDelete
 18. ഞാനും ഇവിടെ വന്നിരുന്നു! എഴുത്ത് നന്നായിട്ടൂണ്ട്.

  ReplyDelete
 19. പെണ്ണിന് പ്രത്യേക നാട്ടു നിയമങ്ങള്‍ നടപ്പിലാക്കുന്ന നമ്മുടെ നാട്.
  പ്രതികരണം നന്നായി.

  ReplyDelete
 20. പേടിയാകുന്നു......ആരെയും തകര്‍ക്കല്ലേ
  -ഒരു പകല്‍മാന്യന്‍

  ReplyDelete
 21. വന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും സ്വാഗതം ...
  എല്ലാവര്ക്കും നന്‍മകള്‍ നേരുന്നു
  നന്ദന

  ReplyDelete

Comments to posts older than 30 days will be moderated for spam.