സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

വികൃതി ...

എനിക്ക് ഒരു അനുജനുണ്ട്. മഹാ വികൃതി കുട്ടന്‍. സ്കൂളിലും, നാട്ടിലും, വീട്ടിലും സഹികെട്ട അച്ചന്‍, ഒരുദിവസം അനുജനെ ഒരു കൊട്ടയില്‍ കെട്ടി കിണറ്റില്‍ തൂക്കിയിട്ടു. ഞങ്ങള്‍ക്കൊക്കെ വിഷമവും ഭയവും ഉണ്ടായിരുന്നു. അവനെന്തെകിലും പറ്റിയാല്‍ ........ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞുകാണും
ഞങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചു നില്‍ക്കുമ്പോള്‍, അനുജന്‍ കിണറ്റില്‍ നിന്നും അച്ഛനെ വിളിക്കുന്നു. ഞങ്ങള്‍ ആകാംക്ഷയോടെ കാതു കൂര്‍പ്പിച്ചു നിന്നു....
അപ്പോള്‍ അവന്‍ അച്ഛനെ വിളിച്ചു പറയുകയാ ."അച്ഛാ അച്ഛാ ...ഒരു ഈര്‍ക്കിള്‍ എടുത്തു ഇങ്ങോട്ട് ഇട്ടുതരുമോ" ?
"നിനക്കെന്തിനാടാ ഈര്‍ക്കിള്‍" ..? അച്ഛന്‍ ചോദിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി ഓര്‍ത്ത്‌ ഇന്നും ഞങ്ങള്‍ ചിരിക്കാറുണ്ട്. അവന്‍ പറയുവാ....
" ഇവിടെ പടവില്‍ ഒരു തവള ഇരിക്കുന്നു അതിന്‍റെ കണ്ണില്‍ കുത്തി കുത്തി കളിക്കാന്‍ വേണ്ടിയാ."
ഇന്നത്തെ കുട്ടികളുടെ വികൃതി ...അന്നത്തെ അത്രയൊന്നും കാണുന്നില്ല

17 comments:

  1. ഒരുദിവസം അനുജനെ ഒരു കൊട്ടയില്‍ കെട്ടി കിണറ്റില്‍ തൂക്കിയിട്ടു.
    ശരിക്കും?
    അവിശ്വസനീയം!
    എങ്കിലും വായിക്കാൻ രസമുണ്ട്.

    ReplyDelete
  2. എനിക്ക് ഒരു അനുജനുണ്ട്. മഹാ വികൃതി കുട്ടന്‍. സ്കൂളിലും, നാട്ടിലും, വീട്ടിലും സഹികെട്ട അച്ചന്‍, ഒരുദിവസം അനുജനെ ഒരു കൊട്ടയില്‍ കെട്ടി കിണറ്റില്‍ തൂക്കിയിട്ടു

    അച്ചന്റെ വികൃതി ശരിക്കും ഞെട്ടി...

    ReplyDelete
  3. "ഒരുദിവസം അനുജനെ ഒരു കൊട്ടയില്‍ കെട്ടി കിണറ്റില്‍ തൂക്കിയിട്ടു"

    ഈ ഒറ്റ വരി കൊണ്ട് തന്നെ ബാക്കി എഴുതിയതിലെ തമാശ ആസ്വദിക്കാന്‍ കഴിഞ്ഞില്ല കുട്ടി...
    നന്ദന, അച്ഛന്‍ എന്തെങ്കിലും മനോവൈകല്യം ഉള്ള ആള്‍ ആണോ...

    ReplyDelete
  4. കൊള്ളാം... അച്ഛന്റെ മകന്‍ തന്നെ ,
    "ഒരുദിവസം അനുജനെ ഒരു കൊട്ടയില്‍ കെട്ടി കിണറ്റില്‍ തൂക്കിയിട്ടു" അച്ഛന്‍ ചെയ്യുന്ന ചെറിയ ശിക്ഷ ആയിരിക്കും അല്ലെ നന്ദനെ ഇത്,

    നന്ദനയെ മുന്‍പ് എന്തെങ്കിലും ചെയ്തതായി ഓര്‍ക്കുന്നുണ്ടോ ???

    ReplyDelete
  5. this is copy of one joke. I hear this joke before your brother birth.

    ReplyDelete
  6. വായിക്കാൻ രസമുണ്ട്.

    ReplyDelete
  7. ആ വികൃതി യെ ഇഷ്ട്ടമായി
    അച്ഛന്റെ ശിക്ഷ രീതി പൊരുത്തപെടാന്‍ സാധിക്കുന്നില്ല

    ReplyDelete
  8. അനുജന്റെ വികൃതി രസിച്ചു, പക്ഷേ...അച്ഛന്‍ ചെയ്തത് സാഹസം തന്നെ.

    ഇത്രയും പേര്‍ വിയോജിപ്പ് രേഖപ്പെടുത്തി എന്നറിയിച്ചേക്കൂ ;)

    ReplyDelete
  9. കുഞ്ഞുമക്കളില്‍ വികൃതികാണിക്കാത്തവര്‍ പ്രശ്നക്കാരായി മാറുന്ന
    അനുഭവങ്ങല്‍ ഒരുപാടുണ്ട്..കുഞ്ഞുങ്ങള്‍ക്ക് അതില്ലെങ്കില്‍ പിന്നെന്ത്
    ജീവിതം !

    ReplyDelete
  10. വികൃതി പിള്ളേരെ എനിക്ക്‌ ഭയങ്കര ഇഷ്ടമായിരുന്നു, ഇപ്പോൾ....

    എനിക്ക്‌ പ്രായം ആയല്ലേ?

    ReplyDelete
  11. അച്ഛന്റെ ചെയ്തി കുറെ കടുപ്പമായി,
    എന്നിട്ടും മകന്‍ കുലുങ്ങിയില്ല ?

    ReplyDelete
  12. ഒരു തൊടിയുള്ള കിണർ ആയിരിക്കും :)

    ReplyDelete
  13. ഈ തമാശ അടിച്ചുമാറ്റി സ്വന്തമാക്കിയതാണ്‌...

    ReplyDelete

Comments to posts older than 30 days will be moderated for spam.