സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

ചിലന്തി വല

ദാസനും അവന്‍റെ കുടുംബവും സ്വസ്ഥമായി ജീവിക്കുന്നതിനിടയിലാണ്
ഒരു ദിവസം പോടിമോള്‍ പെന്‍സിലും പൊട്ടിച്ച് സ്കൂളില്‍ നിന്നും വന്നത്.
അതിന്‍റെ കാരണം മകളോട് അന്വേഷിക്കുന്നതിനിടയില്‍ ഭാര്യ ഓമന കയറി ഇടപെട്ടു.
പിന്നെ സംസാരം ദാസനും ഓമനയും തമ്മിലായി. സംസാരത്തിനിടയില്‍ ദാസന്‍ അറിയാതെ ഭാര്യയോടായി പറഞ്ഞു!
"നിന്‍റെ തറവാടിനെ കുറിച്ച് എനിക്ക് പണ്ടേ അറിയാം"! ഇത് കേള്‍ക്കേണ്ട താമസം ഓമന ഓടിപോയി കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. പിന്നെ കരച്ചിലും മൂളലുമായി ഒരു രാത്രി ഭക്ഷണമൊന്നും പാകം ചെയ്യാതെയും കഴിക്കാതെയും കിടന്നുറങ്ങി.

പിറ്റേ ദിവസം രാവിലെ ഇതൊന്നും ശ്രദ്ധിക്കാതെ ദാസന്‍ പതിവുപോലെ ജോലിക്ക് പോകുകയും ചെയ്തു.
വൈകുന്നേരം തിരിച്ചുവന്നപ്പോള്‍ ഓമന അതെ കിടത്തം കിടക്കുന്നു. മകള്‍ സ്കൂളിലും പോയിരുന്നില്ല. കാരണം അന്വേഷിച്ചപ്പോള്‍ ഒമാനയ്ക്ക് കലശലായ പനിയുണ്ടെന്നു മനസ്സിലായി. എന്ത് ചെയ്യും! ഉടന്‍തന്നെ അടുത്ത ടൌണിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. "ഒരു തരം വൈറല്‍ പനിയാണ് രക്തവും മൂത്രവും പരിശോദിക്കണം" അതിന്‍റെ റിസള്‍ട്ട് കണ്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു " രക്തത്തിലും മൂത്രത്തിലും കാര്യമായി ഒരു കുഴപ്പവും കാണുന്നില്ല പനി കൂടുതലുള്ളത് കൊണ്ട് നെഞ്ചില്‍ കഫകെട്ടു കാണും ന്വുമോണിയ ആണോ എന്നൊരു സമശയം ഒരു എക്സറേ എടുക്കണം" അത് എടുത്തപ്പോള്‍ അതിലും കുഴപ്പമൊന്നും ഇല്ലന്ന് മനസ്സിലായി. ഗര്‍ഭ പാത്രത്തില്‍ പഴുപ്പോ മറ്റോ ഉണ്ടെന്നു നോക്കാന്‍ ഒരു സ്കാനിഗ് എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞതിനാല്‍ അതെടുക്കാത്തതുകൊണ്ട് പ്രശനം ഉണ്ടാവണ്ട എന്ന് കരുതി സ്കനിഗും എടുത്തു. സ്കാനിങ്ങിലും കുഴപ്പം കാണാത്തത് കൊണ്ട് "മഞ്ഞപ്പിത്തം വല്ലതും ഉണ്ടെന്നറിയാന്‍ ചില ടെസ്റ്റുകള്‍ കൂടി വേണ്ടി വരുമെന്നും ആയതിനാല്‍ ഇവിടെ താമസിക്കുന്നതായിരിക്കും നല്ലതെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ ദാസന്‍റെ നെഞ്ചിടിപ്പും കൂടി. കയ്യിലുണ്ടായിരുന്ന കാശൊക്കെ തീര്‍ന്നത് കാരണം ദാസന്‍ അവന്‍റെ സുഹൃത്തിനെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

"ദാസാ! സ്വകാര്യ ആശുപത്രി ഒരു ചിലന്തി വലയാണെന്ന് നിനക്കറിയില്ലായിരുന്നോ? അതില്‍ കുടുങ്ങിയവര്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുന്പോള്‍ കൂടുതല്‍ കുടിക്കി കൊണ്ടേയിരിക്കും" ഇത് കേട്ടപ്പോള്‍ ദാസന്‍ ആലോചിച്ചു "ആ അനവസരത്തില്‍ തറവാടിനെപറ്റി പറയേണ്ടിയിരുന്നില്ല"

41 comments:

  1. നോക്കണേ കൂട്ടരേ ഓരോ പൊല്ലാപ്പ്!
    ഇങ്ങനെയാണ് ചിലര്‍ .......?

    ReplyDelete
  2. ഒരു ’തറവാട്’ വരുത്തിവച്ച വിനയേയ്!

    ReplyDelete
  3. കലക്കി. ഉഗ്രന്‍. നാവില്‍ ഗുളികന്‍ വന്നപ്പോ ഉണ്ടായ ഗുലുമാലേ

    ReplyDelete
  4. "ദാസാ! സ്വകാര്യ ആശുപത്രി ഒരു ചിലന്തി വലയാണെന്ന് നിനക്കറിയില്ലായിരുന്നോ?

    നന്ദന,

    ദാസന്‌ മറ്റൊന്നും കൂടി അറിയാം, സർക്കാർ ആശുപത്രി മരണമണി!

    ReplyDelete
  5. ഇപ്പോള്‍ നമുക്ക് ചുറ്റും എല്ലായിടത്തും ചിലന്തികള്‍ വല നെയ്തുകൊണ്ട് കാത്തിരിക്കയാണ് സദാസമയവും...ജാഗ്രതൈ! നന്നായിരിക്കുന്നു.

    പുതുവത്സരാശംസകള്‍.

    ReplyDelete
  6. ചിലന്തിവലയെ പേടിച്ച് സ്വകാര്യം വിട്ട് സര്‍ക്കാര്‍ കാര്യത്തിലേക്ക് ചെന്നാല്‍ വിഷപ്പാമ്പിനെയും പൊളിഞ്ഞു വീഴാറായ മേല്‍ക്കൂരയെയും കണ്ട് പേടിച്ചുമരിച്ച ഓമനയുടെ ഭര്‍ത്താവാകേണ്ടി വന്നേനെ.

    ReplyDelete
  7. നന്ദന
    തരവാടിനെപ്പറ്റി പറഞ്ഞാല്‍ തറവാട് കുളം തോണ്ടിക്കുമെന്നു ഇപ്പഴാ മനസ്സിലായത്‌.
    വിമാനം 66 മണിക്കൂര്‍ വൈകി പുറപ്പെടുന്നതാണ്

    ReplyDelete
  8. സർക്കാരാശുപത്രി മരണമണിയാണെന്ന് കയ്യിൽ കാശുള്ളവന് തോന്നാം.
    പക്ഷെ, പാവങ്ങൾക്ക് തോന്നില്ല...?
    മറ്റേത് ചിലന്തി വലയാണെന്ന് പാവപ്പെട്ടവന് നന്നായറിയാം...!!
    പക്ഷെ, കയ്യിൽ കാശുള്ളവനു അതറിയില്ല...

    ReplyDelete
  9. കുഞ്ഞു കഥ , നന്ദുവേ ... ഇഷ്ടായിട്ടോ
    നവവത്സര ആശംസകള്‍

    ReplyDelete
  10. പുതുവത്സരാശംസകള്‍...

    ReplyDelete
  11. wish you a very very happy new year !!

    ReplyDelete
  12. ഹരി സാറേ, വിട്ടുകള
    ഇത്‌ നമ്മുടെ ദാസനും ഓമനേം, പാവപ്പെട്ടവര്‌ അബദ്ധം പറ്റി പ്രൈവറ്റില്‌ പോയതല്യോ....പോട്ടന്നേ...സാറ്‌ അവിടെ പ്രൈവറ്റില്‌ പോയാമ്മതി....നന്ദുവേ കൊട്‌ കൈ.

    ReplyDelete
  13. വളരെ നല്ല പോസ്റ്റ്‌,
    സ്വകാര്യ ആശുപത്രി ,
    ചിലന്തി വലയെങ്കില്‍,
    സര്‍ക്കാര്‍ ആശുപത്രി
    മരണക്കിണര്‍ തന്നെയാണ്.

    ReplyDelete
  14. സ്വകാര്യ ആശുപത്രികൾ സ്വർണ്ണവലകെട്ടികാത്തിരിക്കുന്നചിലന്തികളാണ്...

    ReplyDelete
  15. ആവശ്യക്ക്കാരന് ഔചിത്യമില്ല..
    അവര്‍ക്ക് കാശ് ആവശ്യമുണ്ടാവും ..അത്രേള്ളു.. ന്നെ :)

    ReplyDelete
  16. എന്നാലും പാവം ദാസന്‍ !
    നന്ദന സൂപ്പര്‍ ,നന്നായി എഴുതിയിരിക്കുന്നു!

    പ്രതീക്ഷകളുടെ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു!

    ReplyDelete
  17. എന്ത് പറഞ്ഞാലും പ്രശ്നം അല്ലേ?

    പുതുവത്സരാശംസകള്‍!

    ReplyDelete
  18. ഒരുകുഞ്ഞിക്കഥയിലൂടെ ഒരുപാടുകാര്യങ്ങൾ
    പറഞ്ഞുവല്ലോ..നീ..നന്ദന ,അസ്സലായി കേട്ടൊ.

    ഒപ്പം പുതുവത്സാശംസകളും..നേരുന്നൂ.

    ReplyDelete
  19. കഥ നന്നായിരിക്കുന്നു ... സമയമാം "രഥത്തില്‍" ആണെന്ന് പറയണമെന്ന് വിചാരിച്ചു.. അതിനു മുന്‍പ് തന്നെ മാറ്റി അല്ലെ .. :)

    ReplyDelete
  20. ടോംസ് ഞാൻ ആ‍ദ്യം രഥത്തിൽ ..എന്നയിരുന്നു എഴുതിയത്
    പിന്നീട് മാറ്റി
    വീണ്ടും മാറ്റി
    നന്മകൽ നേരുന്നു
    നന്ദന

    ReplyDelete
  21. വെറും വലയല്ല...ഇരുമ്പ് വല ..ആ കുരുക്കില്‍ നിന്ന് രക്ഷപെട്ടു പുറത്തിറങ്ങിയാലും ശരീരം മുഴുവന്‍ മുറിപ്പാടുകള്‍ ആയിരിക്കും ...അത് ഉണങ്ങി വരാന്‍ വീണ്ടും വര്‍ഷങ്ങള്‍ എടുക്കും ..

    ReplyDelete
  22. ഉഗ്രന്‍ ആശംസകള്‍ ഞാന്‍ മുമ്പ് പറഞ്ഞിരുന്നോ ?
    ഇല്ലെങ്കില്‍....
    ഇപ്പോള്‍ പറഞ്ഞിരിക്കുന്നു :)

    ReplyDelete
  23. ചിലർക്ക് അങ്ങനെയാ, മനസ്സിൽ വിചാരിച്ചാൽ പനി വരും. അത് മാറാൻ അല്പം സ്നേഹം മതി. പിന്നെ ഈ വലയിൽ അറിഞ്ഞ്കൊണ്ട് കുടുങ്ങുന്നതാ,,

    ReplyDelete
  24. ചെറുതാണെങ്കിലും കുറിക്ക് കൊള്ളുന്നത്..ചിലന്തി വല പ്രയോഗം കൊള്ളാം..തറവാടിത്തം പറഞ്ഞ് അവസാനം വലയില്‍ കുടുങ്ങീല്ലോ..ഇത് എല്ലാ മലയാളിക്കും ബാധകമാണ്..അല്ലേ...
    അഭിനന്ദനങ്ങള്‍..ആശംസകള്‍..

    ReplyDelete
  25. നന്ദന...ഇതൊരു ഫ്ലാഷ്ബാക്ക് പോലെ തോന്നി, എല്ലാ വീട്ടിലും നടക്കുന്ന ഒരു സാദാരണസംഭവത്തെ, സുന്ദരമായി എഴുതിയിരിക്കുന്നു

    ReplyDelete
  26. ഇങ്ങനെ എത്ര ,എത്ര ദാസന്‍ മാര്‍.. നന്നായിരിക്കുന്നു..നന്ദന..ആശംസകള്‍..

    ReplyDelete
  27. nandana,

    private hospitalile reethikale kurichu ente oru post undu. kazhiyumengil vayikuka.

    http://manorajkr.blogspot.com/2009/12/blog-post_06.html

    ReplyDelete
  28. ഇത്രയല്ലേ സംഭവിച്ചുള്ളൂ...!
    ഭാഗ്യമെന്ന് കൂട്ടിക്കൊള്ളൂ..!!

    കഥകൊണ്ടുള്ള ഈ കുത്ത് ഇഷ്ടപ്പെട്ടു :-)

    ReplyDelete
  29. Nandana..kalkkeetto..nalla avatharanam..ashamasakal..

    ReplyDelete
  30. ഹ ഹ ഇതിനാണ് പുലിവാല് പിടിച്ചു എന്ന് പറയുന്നത്.. നന്നായിട്ടുണ്ട് ട്ടോ. happy new yr

    ReplyDelete
  31. ithhiri kathayiloode othhiri kaaryam paranju..nannaayirikkunnu mole..puthuvalsaraashamsakal!!

    ReplyDelete
  32. എഴുത്തുകാരി ,
    Sukanya ,
    കാക്കര ,
    pattepadamramji ,
    ഹരി ,
    Akbar ,
    വീ കെ ,
    ചേച്ചിപ്പെണ്ണ് ,
    അനോണിമാഷ് ,
    VEERU ,
    കുഞ്ഞിപെണ്ണ് ,
    thabarakrahman ,
    താരകൻ ,
    കണ്ണനുണ്ണി ,
    മഹി ,
    ശ്രീ ,
    ബിലാത്തിപട്ടണം ,
    ടോംസ്‌ ,
    ഉമേഷ്‌ പിലിക്കൊട് ,
    ഭൂതത്താന്‍ ,
    Cartoonist ,
    മിനി ,
    L.T.Maratt ,
    Sapna Anu B.George ,
    G.manu ,
    lekshmi ,
    Manoraj ,
    ഭായി ,
    Bijli ,
    raadha ,
    വിജയലക്ഷ്മി
    എല്ലവരുടെയും പ്രൊത്സാഹനത്തിന് വളരെയധികം നന്ദിയുണ്ട്
    വായന ഇഷ്ട്പെട്ട ,
    എല്ലാവർക്കും നവവത്സരാശംസകൽ

    ReplyDelete
  33. ഇങ്ങനെയൊക്കെയാണല്ലേ കുടുംബത്തിൽ കുഴപ്പങ്ങളുണ്ടാകുന്നത്‌.ഒരു കണക്കിനു നന്നായി.വലിയൊരു പാഠം പഠിച്ചല്ലോ.

    ReplyDelete
  34. ചെറുതെങ്കിലും മനോഹരമായി പറഞ്ഞു....
    ഒരുപാട് ദാസന്മാരുടെ അവസ്ഥ...
    നന്നായി നന്ദന..
    പുതുവത്സരാശംസകള്‍..

    ReplyDelete
  35. നന്ദന,
    വളരെ ചുരുക്കത്തില്‍ പറഞ്ഞു തീര്‍ത്തിരിക്കുന്നു.. നന്നായി..
    അക്ഷരത്തെറ്റുകള്‍ തിരുത്തുവാന്‍ ശ്രമിക്കുമല്ലോ?
    പുതുവത്സരാശംസകള്‍...

    ReplyDelete
  36. hahhaha!ithu nannaayittundu....!

    ReplyDelete
  37. ഒരു കുറ്റി പെൻസിലിനു പുറകെ വന്ന പണിയെ.നന്നായിരിക്കുന്നു കുഞു കഥ

    ReplyDelete
  38. ശാന്തകാവുമ്പായി
    മുരളി
    സുമേഷ് മേനോന്‍
    പാലക്കുഴി
    Seema
    vinus
    എല്ലാവരുടേയും പ്രൊത്സാഹനത്തിന് വളരെയധികം നന്ദിയുണ്ട്
    വായന ഇഷ്ട്പെട്ട ,
    എല്ലാവർക്കും നവവത്സരാശംസകൽ
    വന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും സ്വാഗതം ...
    എല്ലാവര്ക്കും നന്‍മകള്‍ നേരുന്നു
    നന്ദന

    ReplyDelete
  39. ഈ ആശുപത്രി പെരിന്തല്‍മണ്ണയിലാണോ എന്നൊരു സംശയം.

    അല്ല എല്ലായിടത്തും ഇങ്ങനയാവും അല്ലെ ?

    കഥ നന്നായിട്ടുണ്ട്..

    ReplyDelete
  40. ഗുണപാഠം: വഴക്കാണെങ്കിലും വക്കാണമാണെങ്കിലും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. കഥ നന്നായി.
    ആശംസകള്‍.

    ReplyDelete

Comments to posts older than 30 days will be moderated for spam.